കാരറ്റും കളറും
കാരറ്റിന്റെ നിറവും ബീറ്റ കരോട്ടിനും..അഞ്ജന എസ്.എസ്. എഴുതുന്നു.
സെപ്റ്റംബർ 13 – ശാസ്ത്രചരിത്രത്തിൽ ഇന്ന്
സെപ്റ്റംബർ 13 – ശാസ്ത്രചരിത്രത്തിൽ ഇന്ന്
‘ലാ നിന’ എത്തിയിരിക്കുന്നു!
‘ലാ നിന’ എന്ന പ്രതിഭാസം എത്തിയതായി അമേരിക്കൻ ഏജൻസി National Oceanic and Atmospheric Administration (NOAA) സ്ഥിരീകരിച്ചു. വരും മാസങ്ങളിൽ ഈ അവസ്ഥ തുടരാൻ ~75% സാധ്യത. സാധാരണ ‘എൽ നിനോ’ പ്രതിഭാസം ഇന്ത്യയിലെ കാലവർഷത്തെ പ്രതികൂലമായും ‘ലാ നിന’ പ്രതിഭാസം അനുകൂലമായും ബാധിക്കുന്നു. പക്ഷെ ശീതകാലത്തെ ‘ലാ നിന’ അടുത്ത വർഷത്തെ ഇന്ത്യയിലെ കാലവർഷത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
എപ്പിഡെമിയോളജി പുതിയ കാലത്ത് : കുതിപ്പും കിതപ്പും
അറിവിന്റെയും പ്രയോഗത്തിന്റെയും മുന്നോട്ടുള്ള ഗതിക്കിടയിലും ഇടർച്ചകൾ ഉണ്ടാകും. അങ്ങിനെയുള്ള ഒരു കാലത്താണ് ഈ പുസ്തകം എഴുതുന്നത്. പുതുതായി ഉദയം ചെയ്ത ഒരു വൈറസ് ലോകത്തെയാകമാനം വീടുകളിൽ തളച്ചിടും എന്നത് ആരും തീരെ പ്രതീക്ഷിക്കാത്ത ഒരു കാര്യമായിരുന്നു. എങ്കിലും വളരെ പെട്ടെന്ന്തന്നെ പ്രതികരിക്കാനും ഉൾക്കാഴ്ചയോടുകൂടി ഈ രോഗത്തിനെ നേരിടാനും ലോകം ശ്രമിക്കുന്നു എന്നത് ആശയുളവാക്കുന്നു. ഈ ശ്രമത്തിൽ എപ്പിഡെമിയോളജി എന്ന സയൻസ് മനുഷ്യന്റെ ഒരു പ്രധാന ഉപകരണമാകുന്നതെങ്ങിനെ എന്ന് ചുരുക്കി പറയാനാണ് ഈ പുസ്തകം ഉദ്യമിച്ചിരിക്കുന്നത്.
മറയൂർ മഞ്ഞളും വയനാടൻ ചന്ദനവും
തലക്കെട്ടിൽ എന്തോ പിശക് പറ്റിയിട്ടുണ്ട് അല്ലേ?വയനാടൻ മഞ്ഞളും മറയൂർ ചന്ദനവും എന്നല്ലേ വേണ്ടിയിരുന്നത് എന്നാവും നിങ്ങൾ ആലോചിക്കുന്നത്. അതെന്താണങ്ങനെ?എന്തുകൊണ്ടാണ് വയനാട്ടിലെ ചന്ദനവും മറയൂരിലെ മഞ്ഞളും അത്ര അറിയപ്പെടാത്തത് ?
ജനകീയ ശാസ്ത്ര പ്രസ്ഥാനം ഇന്ത്യയിൽ
ജനകീയ ശാസ്ത്രപ്രസ്ഥാനം ഇന്ന് ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ഒരു ജനകീയ പ്രസ്ഥാനമാണ്.
ശാസ്ത്രസാഹിത്യ സമിതിയിൽ നിന്ന് ശാസ്ത്രസാഹിത്യ പരിഷത്തിലേക്ക്
കേരള ശാസ്ത്ലസാഹിത്യ പരിഷത്തിന്റെ രൂപീകരണ ചരിത്രം
റോബോട്ട് എഴുതിയ ലേഖനം
ബ്രിട്ടനിലെ ഗാർഡിയൻ പത്രത്തിൽ എഡിറ്റ് പേജിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇതു മനുഷ്യർ എഴുതിയതല്ല എന്നതാണ് ഇതിന്റെ പ്രത്യേകത. GPT-3 എന്ന ഒരു സോഫ്റ്റ് വെയർ നിർമിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചതാണിത്. മനുഷ്യർ ആമുഖമെന്ന രീതിയിൽ ചില വാചകങ്ങൾ മാത്രമാണ് അതിലേക്ക് ഫീഡ് ചെയ്തത്. ബാക്കി പണി കമ്പ്യൂട്ടർ ചെയ്തു. പ്രോഗ്രാം ജനറേറ്റ് ചെയ്തത് സാധാരണ ഗതിയിലുള്ള എഡിറ്റിംഗ് നടത്തി ഗാർഡിയനിൽ പ്രസിദ്ധീകരിക്കുകയായിരുന്നു. അതിന്റെ ‘ഗൂഗിൾ പരിഭാഷ’ യാണ് ലൂക്ക പ്രസിദ്ധീകരിക്കുന്നത്. അതായത് പരിഭാഷ നടത്തിയതും ഒരു പ്രോഗ്രാം ആണെന്നർത്ഥം. പരിഭാഷ അതേപടി ഇവിടെ ചേർക്കുന്നു.