ലോക ശാസ്ത്രദിനം – നവംബർ 10

ഇന്ന് ലോക ശാസ്ത്രദിനം. കോവിഡിനെതിരെയുള്ള മാനവരാശിയുടെ പ്രതിരോധത്തിന്റെ മുന്നണിപ്പടയാളികൾ ലോകമൊട്ടുക്കുമുള്ള ശാസ്ത്രസമൂഹമാണ്. എല്ലാ രാജ്യങ്ങളിലെയും ശാസ്ത്രഗവേഷണങ്ങൾ തമ്മിലുള്ള  സഹകരണം ഉറപ്പിച്ചുകൊണ്ടുമാത്രമേ ആഗോള മഹാമാരിയെ നമുക്ക് തടയാനാകൂ.

The Pale Blue Dot – കാള്‍സാഗന്‍ വീഡിയോ മലയാളത്തിൽ

Pale Blue Dot എന്ന് വിഖ്യാതമായ ഒരു അപൂര്‍വചിത്രം. 1990 ഫെബ്രുവരി 14നായിരുന്നു ആ ചിത്രം പകര്‍ത്തപ്പെട്ടത്. പ്രപഞ്ചത്തില്‍ മനുഷ്യരെത്ര നിസ്സാരര്‍ എന്ന് നമ്മള്‍ നമ്മളെത്തന്നെ ബോധ്യപ്പെടുത്തിയ ചിത്രമായിരുന്നു അത്. കാള്‍ സാഗന്‍ എന്ന ശാസ്ത്രപ്രതിഭയുടെ ഡോക്യുമെന്ററികളിലൂടെ ഇന്നും ആ ചിത്രം ആഘോഷിക്കപ്പെടുന്നു.

ചൊവ്വയുടെ ഏറ്റവും വലിയ പനോരമിക് ഫോട്ടോ ആസ്വദിക്കാം

ചൊവ്വയിൽ ഓടിനടക്കുന്ന ക്യൂരിയോസിറ്റി എന്ന പേടകം എടുത്ത ആയിരക്കണക്കിനു ചിത്രങ്ങൾ കൂട്ടിച്ചേർത്താണ് ഈ വലിയ പനോരമ സൃഷ്ടിച്ചിരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനവും വളർത്തുമൃഗങ്ങളും

കാലാവസ്ഥാ വ്യതിയാനം സമ്മാനിക്കുന്ന ചൂട് മറികടക്കാൻ അത്യുൽപ്പാദനശേഷിയോടൊപ്പം പ്രതിരോധശേഷിയും കൂടി ഉള്ള വളർത്തുമൃഗങ്ങൾടെ ജനുസ്സുകളെ ഉരുത്തിരിച്ചെടുക്കേണ്ടത് കാർഷിക കേരളത്തിന് അത്യന്താപേക്ഷിതം.  അതിനൊപ്പം തന്നെ വിവിധ വകുപ്പുകളുടെ കൂട്ടായശ്രമം കൂടി ആവശ്യമാണ്

ആർക്കിമിഡീസ് – കുട്ടിഗവേഷകരുടെ ശാസ്ത്രപരീക്ഷണ മത്സരം – വിജയികൾ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സംഘടിപ്പിച്ച ആർക്കിമിഡീസ് – കുട്ടിഗവേഷകരുടെ ശാസ്ത്രപരീക്ഷണ മത്സരം വിജയികളെ പ്രഖ്യാപിച്ചു.

മേരി ക്യൂറി – മലയാള നാടകം കാണാം

മേരിക്യൂറിയുടെ 150-ാം ജന്മവാർഷികത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ക്യാമ്പസ് കലായാത്രയിൽ അവതരിപ്പിച്ച നാടകം. സംവിധാനം : അലിയാർ അലി, സജാസ് , സജാസ് റഹ്മാൻ, രചന : എൻ. വേണുഗോപാലൻ

ഇന്ത്യയുടെ ഭൂനിരീക്ഷണ ഉപഗ്രഹമായ EOS-01 ഇന്ന് വിക്ഷേപിക്കും.

ഭൂനിരീക്ഷണ ഉപഗ്രഹമായ EOS-01 ഇന്ന് വിക്ഷേപിക്കും. കുറച്ചുകാലം മുൻപ് വിക്ഷേപിച്ച RISAT-2B, RISAT-2BR1 എന്നീ റഡാർ ഇമേജിങ് ഉപഗ്രഹങ്ങൾക്ക് ഒപ്പമാവും EOS-01 ഉം പ്രവർത്തിക്കുക.

Close