പസിലുകൾക്ക് ഒരാമുഖം
പരിചിതമെന്ന് ഒറ്റ നോട്ടത്തിൽ തോന്നുന്ന എന്നാൽ ഒരു കുരുക്കിൽ ഉത്തരം മറഞ്ഞിരിക്കുന്ന ലഘു ചോദ്യങ്ങൾ മുതൽ ദീർഘമായ വിശദീകരണം ആവശ്യമുള്ളതും അതിനേക്കാൾ നീണ്ട ഉത്തരങ്ങളിൽ അവസാനിക്കുന്നതുമായ ചില ഏടാകൂടങ്ങൾ ആണു പസിലുകൾ എന്ന് ഒറ്റ വാക്യത്തിൽ പറയാം. ഗണിത ശാസ്ത്ര പസിലുകളാണ് നാം ഏറെയും കാണുന്നതെങ്കിലും പസിലുകൾക്ക് ഏതാണ്ട് എല്ലാ ശാസ്ത്രശാഖകളിലും സാന്നിധ്യമുണ്ട്.
മലയാളത്തിൽ സയൻസ് എഴുതുന്ന പുതിയ തലമുറ
മലയാളത്തിലെ ശ്രദ്ധേയമായ പോഡ്കാസ്റ്റ് ചാനലായ എസ്.ഗോപാലകൃഷ്ണന്റെ ദില്ലി ദാലിയിൽ ഡാലി ഡേവിസുമായി നടന്ന സംഭാഷണം കേൾക്കാം
ജനകീയ ശാസ്ത്ര പ്രസ്ഥാനം ഇന്ത്യയിൽ
ജനകീയ ശാസ്ത്രപ്രസ്ഥാനം ഇന്ന് ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ഒരു ജനകീയ പ്രസ്ഥാനമാണ്.
ശാസ്ത്രസാഹിത്യ സമിതിയിൽ നിന്ന് ശാസ്ത്രസാഹിത്യ പരിഷത്തിലേക്ക്
കേരള ശാസ്ത്ലസാഹിത്യ പരിഷത്തിന്റെ രൂപീകരണ ചരിത്രം
ശാസ്ത്ര-സാങ്കേതികവിദ്യകളുടെ ചരിത്രം – വീഡിയോ പരമ്പര
Science In Action ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന #JoinScienceChain ൽ ബിജുമോഹൻ ചാനൽ കണ്ണിചേരുന്നു. ഡോ. ആർ വി ജി മേനോൻ അവതരിപ്പിക്കുന്ന ശാസ്ത്ര-സാങ്കേതികവിദ്യകളുടെ ചരിത്രം – വീഡിയോ സീരീസ് കാണാം
സ്‌കൂള്‍ ശാസ്ത്രപഠനം : പുതിയ കാലം, പുതിയ വെല്ലുവിളികള്‍
ശാസ്ത്രം ഒരു വിഷയമെന്ന നിലയില്‍ പഠിപ്പിക്കുന്നതില്‍ ശാസ്ത്രാധ്യാപകന്റെ ധര്‍മം തീരുന്നില്ല എന്നാണ് പുതിയ കാലം നമ്മെ ഓര്‍മിപ്പിക്കുന്നത്. കാലം മാറുന്നതിനനുസരിച്ച് പുതിയ വിഷയങ്ങള്‍ മനുഷ്യരാശിയുടെ മുന്നില്‍ എത്തുന്നുണ്ട്.
തെളിവോ തഴമ്പോ?
തെളിവുകളെ ആസ്പദമാക്കാത്ത വൈദ്യപ്രയോഗങ്ങൾ അശാസ്ത്രീയവും, പലപ്പോഴും അപകടകരവും ആണ്. എവിഡൻസ്-ബേസ്ഡ് മെഡിസിൻ നമ്മുടെ നാട്ടിൽ പൂർണമായും പ്രയോഗിക്കപ്പെടേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ശാസ്ത്രീയമായ തെളിവുകളുടെ പിൻബലമില്ലാത്ത അനുഭവസമ്പത്ത് അപകടകരവും പൂർണമായും നിരുത്സാഹപ്പെടുത്തപ്പെടേണ്ടതുമാണ്. അനുഭവസമ്പത്തിനേ മാത്രം ആശ്രയിക്കുന്ന അതുമല്ലെങ്കിൽ ശ്രേഷ്ഠതയെ-ആശ്രയിക്കുന്നവൈദ്യം അശാസ്ത്രീയവും, പൂർണമായും പുറന്തള്ളപ്പെടേണ്ടതുമാണ്.
ഇന്ത്യൻ വൈദ്യശാസ്ത്ര പാരമ്പര്യം
ഇന്ത്യൻ ശാസ്ത്രപാരമ്പര്യം വേണ്ടത്ര വിലയിരുത്തപ്പെട്ടിട്ടില്ല. അല്ലെങ്കിൽ തെറ്റായ രീതിയിലാണതുണ്ടായിട്ടുള്ളത്. അതിന് കാരണമാകട്ടെ ഇതിനുപാദാനമായ കൃതികൾ വിപരീതാശയങ്ങളുമായി കൂട്ടിക്കുഴയ്ക്കപ്പെട്ടിരിക്കുന്നു എന്നതും. ഇതൊക്കെത്തന്നെ മുഖവിലയ്‌ക്കെടുക്കുന്നത് തെറ്റായ നിഗമനങ്ങളിലെത്താനിടവരുത്തും. ഇതിൽ നിന്ന് നെല്ലും പതിരും വേർതിരിച്ചെടുത്തു മാത്രമേ അത് ശാസ്ത്രീയമായി വിലയിരുത്താനാകൂ.