മലയാളത്തിൽ സയൻസ് എഴുതുന്ന പുതിയ തലമുറ

മലയാളത്തിലെ ശ്രദ്ധേയമായ പോഡ്കാസ്റ്റ്  ചാനലായ എസ്.ഗോപാലകൃഷ്ണന്റെ ദില്ലി ദാലിയിൽ ഡാലി ഡേവിസുമായി നടന്ന സംഭാഷണം കേൾക്കാം

പോഡ്കാസ്റ്റ് കേൾക്കാം

രസകരമായിരുന്നു , ശാസ്ത്രജ്ഞയായ ഡാലി ഡേവിസുമായി ഫോണിൽ സംസാരിച്ചത്. പുതിയ തലമുറയിൽപ്പെട്ട മലയാളികൾ മാതൃഭാഷയിൽ സയൻസ് എഴുതുന്നതിനെ കുറിച്ച് സംസാരിക്കാനാണ് ഡാലിയെ വിളിച്ചത് . കൊച്ചിൻ സർവകലാശാലയിൽ നിന്നും രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ട് ഇസ്രായേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും ജർമ്മനിയിലെ ഹൈഡൻബെർഗ് സർവകലാശാലയിലും ഉപരിപഠനവും നടത്തിയതിനുശേഷം ഇപ്പോൾ മുംബൈയിലെ ഭാഭാ ആണവ ഗവേഷണ കേന്ദ്രത്തിൽ ശാസ്ത്രജ്ഞയായ ഡാലി ഡേവിസ് സംസാരിക്കുന്നത് പ്രധാനമായും ഇനി പറയുന്ന കാര്യങ്ങളെ കുറിച്ചാണ്.

  1. എന്താണ് ഒരു സമൂഹത്തിന്റെ Scientific Temper ?
  2. കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തും , ലൂക്ക സയൻസ് പോർട്ടലും കൂടി നടത്തുന്ന Science in Action എന്ന campaign എന്താണ് ? മലയാളത്തിലെ പുതിയ സയൻസ് എഴുത്തുകൾ എങ്ങനെ ?
  3. പ്രപഞ്ചത്തെ മനസ്സിലാക്കുവാൻ ശാസ്ത്രത്തിന്റെ യുക്തി തന്നെ വേണമെന്ന് നിർബന്ധമുണ്ടോ ?
  4. കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് ചെറുപ്പക്കാരെ ആകർഷിക്കുവാൻ പരാജയപ്പെടുന്നുണ്ടോ ? ഉണ്ടെങ്കിൽ കാരണമെന്താണ് ?
  5. പാശ്ചാത്യ രാജ്യങ്ങളിൽ ശാസ്ത്രവും മതവിശ്വാസവും കൈകോർത്തല്ല പോകുന്നത് …എന്തുകൊണ്ട് ഇന്ത്യയിൽ പരീക്ഷണശാലകളിലുള്ള ശാസ്ത്രജ്ഞൻ ഗണപതിഹോമവും നടത്തുന്നു ?
  6. ഒ.വി.വിജയന്റെയും ശാസ്ത്രജ്ഞയായിരുന്ന ജാനകിയമ്മാളിന്റെയും ജീവചരിത്രം മുന്നിൽ വന്നാൽ മലയാളി ഏത് എടുക്കും വായിക്കുവാൻ ?

Leave a Reply