മടങ്ങിവരുമോ കുറ്റിയറ്റുപോയ ജീവികൾ ?

വൂളി മാമത്തുകളെയും ദിനോസറുകളെയും പോലെ കുറ്റിയറ്റുപോയ ജീവിവർഗ്ഗങ്ങൾ നിരവധിയുണ്ട്. ഇവയിലേതെങ്കിലുമൊക്കെ തിരിച്ചുവരിക എന്നത് ഒരുപാടുകാലമൊന്നും സയൻസ് ഫിക്‌ഷൻ ആയി തുടരാൻ സാധ്യതയില്ലെന്നാണ് ഗവേഷണങ്ങൾ നൽകുന്ന സൂചന. ക്ലോണിങ്ങും ക്രിസ്പർ ജീൻ എഡിറ്റിങ്ങും സിന്തറ്റിക് ബയോളജിയുമൊക്കെ എന്തൊക്കെ വിസ്മയങ്ങൾ വിരിയിക്കുമെന്നറിയാൻ കൺതുറന്നിരിക്കുകയാണ് ലോകം.

ജൂലൈ – ലൂക്കയിൽ ജനിതകശാസ്ത്ര മാസം

2022 ഗ്രിഗർ മെന്റലിന്റെ 200ാമത് ജന്മവാർഷികമാണ്. ഇതിന്റെ ഭാഗമായി ജനിതകശാസ്ത്രം മുഖ്യവിഷയമായെടുത്ത് 2022 ജൂലൈ മാസം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.

LUCA MONSOON FEST 2022 – രജിസ്ട്രേഷൻ ആരംഭിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ജൂൺ 1 മുതൽ 5 വരെയുള്ള പരിപാടികളിലേക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം…കുട്ടികൾ കേരളത്തിന്റെ മഴഭൂപടം നിർമ്മിക്കുന്നു., പെരുമഴക്വിസ് , മൺസൂൺ അറിയേണ്ടതെല്ലാം – LUCA TALK, മഴ – കാലാവസ്ഥയും കാലാവസ്ഥാമാറ്റവും – ചോദ്യത്തോൺ, ഗ്ലാസ്ഗോ മുതൽ സ്റ്റോക്ക് ഹോം വരെ – കോളേജ് വിദ്യാർത്ഥികൾക്കുള്ള ലേഖന മത്സരവും, പരിസ്ഥിതിദിന പ്രഭാഷണവും– എല്ലാ പരിപാടിക്കും ഒറ്റ രജിസ്ട്രേഷൻ..

ആകാശഗംഗയിലെ ഭീമൻ തമോദ്വാരത്തിന്റെ ചിത്രമെടുത്തതെങ്ങനെ? – LUCA TALK

ആകാശഗംഗയിലെ ഭീമൻ തമോദ്വാരത്തിന്റെ ചിത്രമെടുത്തതെങ്ങനെ? എന്ന വിഷയത്തിൽ  ഡോ. നിജോ വർഗീസ് (അസിസ്റ്റന്റ് പ്രൊഫസർ, എസ്.എച്ച്. കോളേജ്, ചാലക്കുടി) 2022 മെയ് 16 ന് വൈകുന്നേരം 7 മണിക്ക് LUCA TALK ൽ സംസാരിക്കുന്നു. Google Meet ൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് പങ്കെടുക്കാം..

ഭൂമിയോടൊപ്പം സയൻസ് പാർക്ക് – വേനൽക്കാല ക്യാമ്പിൽ പങ്കെടുക്കാം

കുട്ടികളിൽ ശാസ്ത്ര അഭിരുചിയും ശാസ്ത്രബോധവും വളർത്താൻ ഐ.ആർ.ടി.സി.യിലെ സയൻസ് പാർക്ക് വേനൽക്കാല ക്യാമ്പ് ഒരുക്കുന്നു. 2022 മെയ് 19 20 തീയതികളിലും (ഹൈസ്കൂൾ വിഭാഗം) 25-26 തീയതികളിലും (യു.പി. വിഭാഗം) കുട്ടികൾക്കായി 2 ദിവസം വീതമുള്ള വേനൽക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ഒരു യമണ്ടൻ ധൂമകേതു !  

ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിപ്പമുള്ള ധൂമകേതുവിനെ (comet) ഹബിൾ ടെലസ്കോപ്പ് കണ്ടെത്തിയിരിക്കുന്നു. മഞ്ഞിൽ പൊതിഞ്ഞ അതിന്റെ കേന്ദ്രത്തിന്  ഏതാണ്ട്‌ 120-150 കിലോമീറ്റർ വ്യാസവും 500 ട്രില്യൻ ടൺ  മാസ്സും ഉണ്ടത്രേ – അതായത് 500 നെ തുടർന്ന് 12 പൂജ്യം!

Close