മുള്ളൻപന്നി ഒരു പന്നിയല്ല !

പേരിലേ പന്നിയുള്ളു. പന്നികളുമായി ഒരു ബന്ധവും മുള്ളൻപന്നിയ്ക്ക് ഇല്ല. നമ്മുടെ അണ്ണാനും എലിയും പെരിച്ചാഴിയും ബീവറും ഒക്കെ ഉൾപ്പെടുന്ന റോഡെന്റിയ (Rodentia ) ഒർഡറിൽപ്പെടുന്ന കരണ്ടുതീനികളുടെ വിഭാഗത്തിൽ പെട്ട ജീവിയാണിവർ. വിജയകുമാർ ബ്ലാത്തൂർ എഴുതുന്നു…

മസ്തിഷ്കം എന്ന ഭൂപടശേഖരം

ഈ പുസ്തകം മസ്തിഷ്കത്തിലേക്കുള്ള യാത്രാവിവരണം പോലെയാണ്. ഒരു കഥ പറയുന്ന ലാഘവത്തോടെ നർമത്തോടും പരിചയത്തോടുംകൂടി, റെബേക്ക ഷ്വാർസ്കോസ് നിങ്ങളെ കൈപിടിച്ച് കോർട്ടക്സിലെ ഏറ്റവും വിചിത്രമായ സ്ഥലങ്ങൾ കാണിച്ചു തരും..

2022 ആഗസ്റ്റിലെ ആകാശം

അതിമനോഹരമായ ആകാശക്കാഴ്ചകളാണ് ആഗസ്റ്റുമാസത്തിലുള്ളത്. ആകാശഗംഗ; വൃശ്ചികം ധനു രാശികൾ; ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങൾ; തിരുവോണം, അനിഴം, തൃക്കേട്ട, തുടങ്ങിയ ചാന്ദ്രഗണങ്ങൾ എന്നിവയെയെല്ലാം അനായാസമായി ഈ മാസം സന്ധ്യാകാശത്തു തിരിച്ചറിയാം. പെഴ്സീയിഡ് ഉൽക്കാ വർഷം ഈ മാസത്തിലാണ് കാണുക.

വിക്ടോറിയ ബൊളീവിയാന – ലോകത്തിലെ ഏറ്റവും വലിയ വാട്ടർലില്ലി

ലണ്ടനിലെ റോയൽ ബൊട്ടാണിക് ഗാർഡൻസിലെ ഭീമൻ വാട്ടർലില്ലി ശേഖരണത്തിൽപ്പെട്ട വിക്ടോറിയ ബൊളിവിയാന (Victoria boliviana) എന്ന ഇനം ലില്ലി പുതിയ ഇനമാണെന്ന് കണ്ടെത്തി. ഒരു നൂറ്റാണ്ടിലേറെ കാലം  തെറ്റായിട്ടായിരുന്നു ഇത് നാമകരണം ചെയ്യപ്പെട്ടത്.

മഹാമാരികളെപ്പറ്റി ഒരു അമൂല്യഗ്രന്ഥം

മനുഷ്യന്റെ അതിജീവനചരിത്രം മഹാമാരികളുമായുള്ള പോരാട്ടങ്ങളുടെ കഥ കൂടിയാണ്. ഈ പോരാട്ടത്തിന്റെയും അതിനായി ശാസ്ത്രം സമർത്ഥമായി ഉപയോഗിച്ചതിന്റെയും വിപുലവും ഗഹനവുമായ ചരിത്രമാണ് ഈ ഡോ.ബി.ഇക്ബാലിന്റെ പുതിയ പുസ്തകം

21 ഗ്രാം ആത്മാവിന്റെ ഭാരമോ ?

ഒരാൾ മരിക്കുമ്പോൾ അയാളുടെ ശരീരത്തിൽ നിന്ന് 21 ഗ്രാം തൂക്കം കുറയും എന്ന് ഈ അടുത്ത് ഇറങ്ങിയ 21 ഗ്രാം എന്ന സിനിമയിൽ പരാമർശിക്കുന്നുണ്ട്. ഈ നിഗമനത്തിന്റെ ശാസ്ത്രീയത ഒന്ന് പരിശോധിക്കാം.

കുട്ടികളിലെ അസാധാരണ കരൾവീക്കം: കാര്യങ്ങൾ, കാരണങ്ങൾ ഇതുവരെ

ലോകത്തെമ്പാടും കുട്ടികളിൽ കരൾവീക്കരോഗത്തിന്റെ ത്വരിതഗതിയിലുള്ള വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.  നിലവിൽ ഇതിനെ Acute non-hep A-E Hepatitis എന്ന് വിളിക്കുന്നു. ഇതുവരെ 26 രാജ്യങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു.

Close