ഒച്ചിഴയുന്ന വഴികൾ

ഒച്ച് അത്ര പതുക്കെ ഒന്നുമല്ല സഞ്ചരിക്കുന്നത്. സാധാരണ നമ്മുടെ നാട്ടിൽ കാണുന്ന ഒച്ചുകൾ ഒറ്റ രാത്രികൊണ്ട് 12 മീറ്റർ ദൂരം ഇഴഞ്ഞ് നീങ്ങും. അതെന്താ മോശം ദൂരമാണോ?

തുടര്‍ന്ന് വായിക്കുക

അരണ ആരെയാണ് കടിച്ചത്?

‘പഴഞ്ചൊല്ലിൽ പതിരില്ല ‘ എന്നൊരു പഴഞ്ചൊല്ലുകൂടി സ്വയം ഒരുറപ്പിന് പഴമക്കാർ ഉണ്ടാക്കീട്ടുണ്ടല്ലോ. ‘അരണ കടിച്ചാലുടനേ മരണം’ എന്നതിന്റെ കാര്യത്തിൽ എന്തായാലും പഴഞ്ചൊല്ല് പതിരായിപ്പോയി.

തുടര്‍ന്ന് വായിക്കുക

തുമ്പിയുടെ ലാർവയാണോ കുഴിയാന ?

കുഴിയാന – തുമ്പികളുടെ ലാർവയാണ് എന്ന് ആരാണ് പറഞ്ഞ് പരത്തിയതാവോ! പലരും ഇപ്പഴും അങ്ങിനെ തന്നെയാണ് കരുതുന്നത്. സാധാരണയായുള്ള ഉശിരൻ കല്ലൻ തുമ്പികളോ – dragonflies (Anisoptera) സാധു സൂചി തുമ്പികളോ – damselflies (Zygoptera). കുഴിയാനയുടെ രൂപാന്തരം വഴി ഉണ്ടാകുന്നവയല്ല. തുമ്പികളോട് ബന്ധമില്ലാത്ത Myrmeleontidae കുടുംബത്തിലെ മറ്റൊരു വിഭാഗം ഷഡ്പദങ്ങളായ antlion lacewings ആണിവ. 

തുടര്‍ന്ന് വായിക്കുക

നൂറുകാലും പഴുതാരയും

എപ്പോഴും ഒറ്റ നമ്പർ ജോഡിയായാണ് പഴുതാരകളുടെ കാലുകളുടെ എണ്ണം ഉണ്ടാകുക. ലോകത്തിലെ ഒരു സെന്റിപെഡിനും കൃത്യം നൂറു കാലുകാണില്ല എന്നർത്ഥം. ഒന്നുകിൽ രണ്ട് കൂടുതൽ അല്ലെങ്കിൽ രണ്ട് കുറവ്. പതിനഞ്ച് ജോഡി മുതൽ നൂറ്റി എഴുപത്തൊന്നു ജോഡി കാലുകൾ വരെ ഉള്ള വിവിധ ഇനം പഴുതാരകൾ ഭൂമിയിലുണ്ട്.

തുടര്‍ന്ന് വായിക്കുക

ഉറുമ്പുകടിയുടെ സുഖം

നമ്മുടെ വീട്ടിലും പറമ്പിലും നമ്മളെ കൂടാതെ താമസക്കാരായി ജീവിക്കുന്നവരിൽ എണ്ണത്തിൽ ഒന്നാം സ്ഥാനക്കാർ ആരാണ്? ഉറുമ്പുകൾ തന്നെ. അവരെ ഒന്ന് സൂക്ഷിച്ച് നോക്കാം.

തുടര്‍ന്ന് വായിക്കുക

ചുമരില്‍ ചലിക്കും കുമ്പളക്കുരു

Tineidae വിഭാഗത്തിൽ പെട്ട  ‘ക്ലോത്ത് മോത്ത് ‘  നിശാശലഭങ്ങളുടെ ലാർവക്കൂടുകളാണത് ലാർവക്കൂടുകളാണത്.  case-bearing clothes moth (Tinea pellionella) എന്ന് വിളിക്കുന്ന ഇവ മനുഷ്യ നിർമിതികളായ വസ്ത്രങ്ങളിലും  രോമക്കമ്പിളികളിലും കാർപ്പെറ്റുകളിലും പൊഴിഞ്ഞ മുടിനാരിലും ഉള്ള കെരാറ്റിൻ തിന്നാണ് ജീവിക്കുന്നത്.

തുടര്‍ന്ന് വായിക്കുക

കൊതുക് മൂളുന്ന കഥകള്‍

കോവിഡ് ഭീതി മറ്റെല്ലാ രോഗഭയങ്ങളേയും നിസാരമാക്കിക്കഴിഞ്ഞു. ചരിത്രത്തിൽ ഇത്ര കാലവും രോഗപ്പകർച്ച നടത്തുന്നതിൽ ഒന്നാം സ്ഥാനത്തുണ്ടായത് കൊതുകുകളാണ്. അവർ ഇപ്പഴും മൂളിപ്പറന്ന് ചുറ്റും ഉണ്ട്. പണി നിർത്തീട്ടും ഇല്ല. നമ്മളെല്ലാം വീടിനുള്ളിൽ കുടുങ്ങിക്കഴിയുന്ന ലോക്ക് ഡൗൺ കാലത്ത് കൊതുകുകൾ ലോക്ക് ഡൗണിലല്ല. ഇപ്പോൾ വീട്ടിനുള്ളിലും പറമ്പിലും ഉള്ള വിവിധ തരം കൊതുകുകളെ നിരീക്ഷിക്കാൻ സമയം ചിലവിടാം. ശത്രുക്കളെ കൂടുതൽ അറിയുന്നത് പ്രതിരോധത്തിന് ഇരട്ടി ഗുണം ചെയ്യും.

തുടര്‍ന്ന് വായിക്കുക