എത്രകിളിയുടെ പാട്ടറിയാം ?

കുട്ടികൾക്കായി ലൂക്കയും യുറീക്കയും ഒരുക്കിയ ഒരു പക്ഷിക്കാട്. പക്ഷികളിൽ തൊട്ടു നോക്കു..പക്ഷി വിവരങ്ങളും പക്ഷിപ്പാട്ടും കേൾക്കാം…ഒപ്പം പാട്ടും വീഡിയോയും കേട്ടും കണ്ടും പക്ഷികളെ തിരിച്ചറിയാനുള്ള യുറീക്ക ചലഞ്ചിലും പങ്കെടുക്കാം

വെള്ളിമൂങ്ങ

നാട്ടിലെ എലികളെ മുഴുവൻ തുരത്തുന്നതിൻ്റെ ക്വട്ടേഷൻ മുഴുവനായി പൂച്ചക്ക് ഏൽപിച്ചു കൊടുക്കുന്നത് ശരിയല്ല. നമ്മളാരും കാണാതെ, അറിയാതെ കാണാമറയത്ത് മറഞ്ഞിരുന്ന് പോരാടുന്ന ഈയധോലോക നായകനും ആ ക്രെഡിറ്റ് ഒരൽപം കൊടുക്കുക തന്നെ വേണം. അന്ധവിശ്വാസങ്ങളുടെ കാര്യത്തിലായാലും തനതായ ഒട്ടനവധി സവിശേഷതകളാലും പക്ഷി ലോകത്തെ പ്രസിദ്ധരായ അധോലോക കുടുംബം തന്നെയാണ് നമ്മുടെ ചുള്ളൻ വെള്ളി മൂങ്ങകൾ.

കൊള്ളിയാൻ/കാട്ടുമൂങ്ങ

കൊള്ളിയാന്‍ എന്നറിയപ്പെടുന്ന കാട്ടുമൂങ്ങകളെ പരിചയപ്പെടാം. ഏതാണ്ട് 65 സെൻ്റീമീറ്ററോളം ഉയരവും 45 സെൻ്റീമീറ്ററോളം ചിറകുവിരിവും (wing chord length) രണ്ടര കിലോഗ്രാം വരെ ഭാരവും ഉണ്ടാകാവുന്ന ഇന്ത്യയിൽ കാണുന്ന രണ്ടാമത്തെ വലിയ മൂങ്ങയാണിത്.

മൈനകൾ

കേരളത്തിൽ രണ്ടുതരം മൈനകളാണുള്ളത്. നാട്ടുമൈനയും കിന്നരിമൈനയും… മൈനകളെക്കുറിച്ചറിയാം

Close