തുമ്പിപ്പെണ്ണേ വാ വാ …
തുമ്പിയും തുമ്പപ്പൂവും എന്നൊക്കെ പ്രാസമൊപ്പിച്ച് ഓണപ്പാട്ട് പാടാൻ രസമാണ്. ചിത്രശലഭങ്ങളെപ്പോലെ പൂക്കൾതോറും പാറിനടന്ന് നൃത്തം വെച്ച് തേനുണ്ട് നടക്കുന്ന ആർദ്രഹൃദയ കാൽപ്പനിക ജീവിയൊന്നും അല്ല തുമ്പി.
ആർസനിക്കം ആൽബം 30സി എന്ന മരുന്നിന്റെ ഫലപ്രാപ്തി പഠനം – ഒരവലോകനം
ലബോറട്ടറിയും ഏതെന്ന് വെളിപ്പെടുത്തണം. അവിടെയുള്ള ലോഗുകൾ പരിശോധിക്കപ്പെടണം. പിഴവുള്ള പഠനങ്ങൾ വെച്ച് പ്രചരണം നടത്തുകയോ അതു വഴി ജനങ്ങളെ വഴി തെറ്റിക്കുകയോ ചെയ്യാൻ ഇട വരരുത്.
ഇഞ്ചിന്യുയിറ്റി’യുടെ വിശേഷങ്ങൾ
ചൊവ്വാ ഗ്രഹത്തിന്റെ ഉപരിതലത്തിൽ പ്രത്യേകം രൂപകൽപന ചെയ്ത ചക്രങ്ങൾ ഉപയോഗിച്ച് സഞ്ചരിക്കാൻ പെർസിവിയറൻസിനാകുമെങ്കിലും; കുന്നുകൾ, ഗർത്തങ്ങൾ തുടങ്ങി വെല്ലുവിളികൾ നിറഞ്ഞ ചില പ്രദേശങ്ങളിൽ അത് അസാധ്യമായേക്കാം. അത്തരം പ്രദേശങ്ങളിലെ വിവരങ്ങൾ ശേഖരിക്കാനായി പെർസിവിയറൻസിന് ഒപ്പം അയച്ച ഒരു ഉപകരണമാണ് ‘മാർസ് ഹെലികോപ്ടർ’ അഥവാ ‘ഇഞ്ചിന്യുയിറ്റി’ (Ingenuity).
കോവിഡ് ആറുമാസം പിന്നിടുമ്പോൾ
2019 ഡിസംബർ അവസാനം ചൈനയിലെ വൂഹാനിൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ട് ഏഴുമാസവും ഇന്ത്യയിലാദ്യമായി 2020 ജനുവരി മുപ്പതിന് ചൈനയിൽ നിന്നും കേരളത്തിലെത്തിയ ഒരു വിദ്യാർത്ഥിനിയിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ട് ആറുമാസമാവുമാവുന്നു.
മാർസ് 2020 വിക്ഷേപിച്ചു
ഇന്ത്യൻ സമയം വൈകിട്ട് 4.30 മുതൽ നാസ പെർസെവെറൻസ് വിക്ഷേപണത്തിന്റെ തത്സമയ സംപ്രേക്ഷണം ആരംഭിക്കും.
മാനത്തെ മഞ്ഞിൻ കൂടാരത്തിലേയ്ക്ക്
മാനത്തു വിസ്‌മയം വിതറുന്ന മേഘക്കൂടാരത്തിലേയ്ക്ക് കൗതുകത്തോടെ നോക്കി നിന്ന കുട്ടികാലത്തിന്റെ ഉടമകളായിരിക്കും നമ്മളിൽ പലരും. അത്രമേൽ മനോഹരമായ വർണ്ണ കാഴ്ചകളാണ് കണ്ണിനു കുളിർമയെന്നോണം അവ മിക്കപ്പോഴും വാനിൽ ഒരുക്കുക. പല തരത്തിലുള്ള മേഘ പടലങ്ങൾ ആകാശത്തു കാണപ്പെടാറുണ്ട്. കാണുമ്പോഴുള്ള വ്യത്യാസം പോലെ തന്നെ രൂപപ്പെടുന്ന പ്രക്രിയയിലും, ഉയരത്തിലും അത്തരം മേഘങ്ങൾ വിഭിന്ന സ്വഭാവക്കാരാണെന്നു പറയാം
റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ
മഴ കനക്കുമ്പോൾ നാം ഈയിടെ കേട്ടുവരുന്ന ഒന്നാണ് റെഡ്, ഓറഞ്ച്, യെല്ലോ എന്നിങ്ങനെ പല അലർട്ടുകൾ. എന്താണ് ഇത്തരം അലർട്ടുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്?
അതീന്ദ്രിയ ജ്ഞാനവും അത്ഭുതസിദ്ധികളും
പഞ്ചേന്ദ്രിയ(!)ങ്ങളുടെ സഹായം കൂടാതെ വിവരങ്ങളും അനുഭവങ്ങളും കൈമാറാനും ജ്ഞാനം നേടാനും ചില ആളുകൾക്കുണ്ടെന്ന് അവകാശപ്പെടുന്ന കഴിവിനെയാണ് അതീന്ദ്രിയ ദർശനം (Extra Sensory Perception – ESP) എന്നു പറയുന്നത്. അത്തരം ആളുകളെ അതീന്ദ്രിയ ജ്ഞാനികൾ അഥവാ സൈക്കിക് (psychic) എന്നു വിളിക്കാം. ടെലിപ്പതി, ടെലികിനസിസ്, ടെലി പോർട്ടേഷൻ, കെയർവോയൻസ്, ഭൂതോദയം (premonition), ആത്മാക്കളുമായുള്ള സമ്പർക്കം, പിരമിഡ് പവർ, ഓറയും കിർലിയൻ ഫോട്ടോ ഗ്രാഫിയും തുടങ്ങി നിരവധി ഇനങ്ങൾ ഇ.എസ്.പിയുമായി ബന്ധപ്പെട്ടവയാണ്.