‘ലാ നിന’ എത്തിയിരിക്കുന്നു!
‘ലാ നിന’ എന്ന പ്രതിഭാസം എത്തിയതായി അമേരിക്കൻ ഏജൻസി National Oceanic and Atmospheric Administration (NOAA) സ്ഥിരീകരിച്ചു. വരും മാസങ്ങളിൽ ഈ അവസ്ഥ തുടരാൻ ~75% സാധ്യത. സാധാരണ ‘എൽ നിനോ’ പ്രതിഭാസം ഇന്ത്യയിലെ കാലവർഷത്തെ പ്രതികൂലമായും ‘ലാ നിന’ പ്രതിഭാസം അനുകൂലമായും ബാധിക്കുന്നു. പക്ഷെ ശീതകാലത്തെ ‘ലാ നിന’ അടുത്ത വർഷത്തെ ഇന്ത്യയിലെ കാലവർഷത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
2020 സെപ്തംബറിലെ ആകാശം
ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ അഴകാര്‍ന്ന വൃശ്ചികനക്ഷത്രഗണം, തലയ്ക്കുമുകളില്‍ തിരുവോണം, എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന വ്യാഴവും ശനിയും… ഇവയൊക്കെയാണ് 2020 സെപ്തംബര്‍ മാസത്തെ സന്ധ്യാകാശ വിശേഷങ്ങള്‍. മഞ്ഞുകാലത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള സമരാത്രദിനം (അപരവിഷുവം – Autumnal Equinox) സെപ്തംബര്‍ 22നാണ്.
എപ്പിഡെമിയോളജി പുതിയ കാലത്ത് : കുതിപ്പും കിതപ്പും
അറിവിന്റെയും പ്രയോഗത്തിന്റെയും മുന്നോട്ടുള്ള ഗതിക്കിടയിലും ഇടർച്ചകൾ ഉണ്ടാകും. അങ്ങിനെയുള്ള ഒരു കാലത്താണ് ഈ പുസ്തകം എഴുതുന്നത്. പുതുതായി ഉദയം ചെയ്ത ഒരു വൈറസ് ലോകത്തെയാകമാനം വീടുകളിൽ തളച്ചിടും എന്നത് ആരും തീരെ പ്രതീക്ഷിക്കാത്ത ഒരു കാര്യമായിരുന്നു. എങ്കിലും വളരെ പെട്ടെന്ന്തന്നെ പ്രതികരിക്കാനും ഉൾക്കാഴ്ചയോടുകൂടി ഈ രോഗത്തിനെ നേരിടാനും ലോകം ശ്രമിക്കുന്നു എന്നത് ആശയുളവാക്കുന്നു. ഈ ശ്രമത്തിൽ എപ്പിഡെമിയോളജി എന്ന സയൻസ് മനുഷ്യന്റെ ഒരു പ്രധാന ഉപകരണമാകുന്നതെങ്ങിനെ എന്ന് ചുരുക്കി പറയാനാണ് ഈ പുസ്തകം ഉദ്യമിച്ചിരിക്കുന്നത്.
ഐറീൻ ക്യൂറിയ്ക്ക് ഇന്ന് 123-ാം പിറന്നാൾ
ഇന്ന് ഐറീൻ ക്യൂറിയുടെ 123-ാമത് ജന്മവാർഷിക ദിനം