Read Time:1 Minute

ഹൊറേയ്സ് വെൽക്കം ബാബ്കോക്ക്
അമേരിക്കൻ ജ്യോതി ശാസ്ത്രജ്ഞനായിരുന്ന ഹൊറേയ്സ് വെൽക്കം ബാബ്കോക്കിൻെറ (Horace Welcome Babcock1912–2003) ജന്മദിനം. അച്ഛനായ ഹാരോൾഡ് ബാബ്കോക്കും ജ്യോതിശാസ്ത്ര ജ്ഞനായിരുന്നു. സൂര്യോപരിതലത്തിലെ കാന്തികക്ഷേത്രത്തിൻെറ വിതരണം അളന്നു തിട്ടപ്പെടുത്തിയത് ഇവർ രണ്ടു പേരും ചേർന്നാണ്. ഹൊറേയ്സ് പല ജ്യോതിശാസ്ത്ര ഉപകരണങ്ങളും കണ്ടു പിടിച്ചു, നിർമിച്ചു, അവയുപയോഗിച്ച് പരീക്ഷണനിരീക്ഷണങ്ങൾ നടത്തി.


റോബർട്ട് റോബിൻസൺ

സസ്യആൽക്കലോയ്ഡുകളെക്കുറിച്ച് പഠനം നടത്തിയ ബ്രിട്ടീഷ് രസതന്ത്രജ്ഞനാണ് റോബർട്ട് റോബിൻസൺ (Robert Robinson 1886-1975). 1947ൽ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചു. അട്രോപ്പിൻ, കൊക്കെയ്ൻ തുടങ്ങിയവ ഉത്പാദനത്തിനുള്ള നിർണായകഘടകമായ tropinone ന്റെ നിർമ്മാണം, സ്റ്റീറോയ്ഡുകളുടെ നിർമ്മാണത്തിലെ റോബിൻസൺ അന്നുലേഷൻ (Robinson annulation) മെത്തേഡ് , പെനിസിലിൻ, മോർഫിൻ എന്നിവയുടെ ഘടന, രാസപ്രവർത്തനങ്ങളിലെ ഇലക്ട്രോൺ സഞ്ചാരത്തെ ചിത്രീകരിക്കുന്ന Arrow pushing രീതി(curly arrows) തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രധാന സംഭാവനകളാണ്. ഓർഗാനിക് കെമിസ്ട്രിയിലെ പ്രധാന ജേർണലായ Tetrahedron തുടങ്ങിയത് റോബിൻസന്റെ നേതൃത്വത്തിലാണ്.

 

 
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ‘ലാ നിന’ എത്തിയിരിക്കുന്നു!
Next post കാരറ്റും കളറും
Close