ജൂലൈ 17ന് കേരളത്തില്‍ ഭാഗിക ചന്ദ്രഗ്രഹണം
ജൂലൈ 17രാവിലെ ഒന്നരയ്ക്കുശേഷമാണ് ഭാഗികഗ്രഹണം ദൃശ്യമായിത്തുടങ്ങുന്നത്. ഏകദേശം മൂന്നു മണിയോടെയാണ് പരമാവധി ഗ്രഹണം. പിന്നീട് ഭൂമിയുടെ നിഴലില്‍നിന്നും ചന്ദ്രന്‍ പതിയെ പുറത്തുവന്നു തുടങ്ങും. രാവിലെ നാലേ കാലോടെ ഗ്രഹണം പൂര്‍ത്തിയാകും. ആസ്ട്രേലിയ, ആഫ്രിക്ക, സൗത്ത് അമേരിക്ക, യൂറോപ്പ്, ഏഷ്യ തുടങ്ങിയ ഇടങ്ങളിലെല്ലാം ഈ ഭാഗിക ചന്ദ്രഗ്രഹണം കാണാന്‍ കഴിയും.
റൈബോസോമുകളുടെ രഹസ്യം തേടി
2009 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം മറ്റ് രണ്ട് ശാസ്ത്രജ്ഞരോടൊപ്പം പങ്കിട്ട ഇന്ത്യൻ വംശജനായ വെങ്കിട്ടരാമൻ രാമകൃഷ്ണൻ തന്റെ ശാസ്ത്ര ഗവേഷണാനുഭവങ്ങൾ ജീൻ മഷീൻ1 എന്ന പുസ്തകത്തിൽ രേഖപ്പെടുത്തി കഴിഞ്ഞവർഷം പ്രസിദ്ധീകരിച്ചു. മാംസ്യ തന്മാത്രകളുടെ (പ്രോട്ടീൻ) ഉല്പാദനം നടക്കുന്ന റൈബോസോം എന്ന കോശഭാഗത്തിന്റെ ഘടനയും പ്രവർത്തനവും വിശദീകരിച്ചതിനാണ് രാമകൃഷ്ണന് നൊബേൽ സമ്മാനം ലഭിച്ചത്. ഭൌതിക ജീവശാസ്ത്രങ്ങൾ വെള്ളം കേറാത്ത അറകളല്ലെന്നും അവ തമ്മിൽ ഉദ്ഗ്രന്ഥനവും സമന്വയവും വലിയതോതിൽ നടന്ന് കൊണ്ടിരിക്കുകയാണെന്നും രാമകൃഷ്ണന്റെ ശാസ്ത്രാനുഭവങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയും.
നാല്പത്തിരണ്ടു വര്‍ഷങ്ങളായി ബഹിരാകാശത്ത് പ്രവര്‍ത്തിക്കുന്ന വോയേജർ 2 എന്ന അത്ഭുതം
നാല്പതുകൊല്ലം മുമ്പ് നിര്‍മ്മിച്ച ഒരു വാഹനം, കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളായി പ്രവര്‍ത്തിപ്പിക്കുകയോ ഇന്ധനം നിറക്കുകയോ ചെയ്തിട്ടില്ല. അത് ഇപ്പോള്‍ വീണ്ടും ഓടിക്കാനാവുമോ? ഇല്ല എന്നുള്ളതാവും ഉത്തരം. എന്നാൽ നാല്പതുവര്‍ഷം മുമ്പ് വിക്ഷേപിച്ച വോയേജർ 2 എന്ന ബഹിരാകാശ പേടകത്തിന്റെ കഥ ഇതിനുമപ്പുറമാണ്. സാങ്കേതികവിദ്യയുടെ മഹാത്ഭുതങ്ങളാണ് വോയേജര്‍ പേടകങ്ങള്‍. …. കൂടുതൽ വായിക്കൂ …
ആറ്റോമിക് ക്ലോക്ക് ബഹിരാകാശത്തേക്ക്
ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും കൃത്യതയേറിയ ആറ്റോമിക് ക്ലോക്ക് ഇന്ന് (ജൂണ്‍ 25) പരിക്രമണപഥത്തിലെത്തും. നാസ ഡീപ് സ്പേസ് ആറ്റോമിക് ക്ലോക്ക് എന്നാണ് ഇതിന്റെ പേര്. ഒരു പരീക്ഷണദൗത്യമാണിത്. സ്പേസ്-എക്സ് എന്ന സ്വകാര്യബഹിരാകാശ കമ്പനിയുടെ ഫാല്‍ക്കണ്‍ ഹെവി എന്ന റോക്കറ്റിലാണ് ഇതിനെ പരിക്രമണപഥത്തിലേക്ക് എത്തിക്കുക. ഇന്ന് ഉച്ചയോടെ വിക്ഷേപണം നടക്കും.
ഡാറ്റ സൂക്ഷിക്കാൻ കഴിയുന്ന RAM – കമ്പ്യൂട്ടർ രംഗത്ത് പുതുയുഗം വരുന്നു
ഡാറ്റ കൈകാര്യം ചെയ്യുന്നതില്‍ നല്ല വേഗതയുണ്ടെങ്കിലും സ്ഥിരമായി ഡാറ്റ സ്റ്റോര്‍ ചെയ്യാന്‍ കഴിയുന്ന ഒന്നല്ല RAM. വൈദ്യുതിപോയാല്‍ ഉള്ള ഡാറ്റ അപ്പോള്‍ പോകും. ഡാറ്റ സ്റ്റോര്‍ ചെയ്യാന്‍ നാം ഉപയോഗിക്കുന്ന ഹാര്‍ഡ്‍ഡിസ്ക്, പെന്‍ഡ്രൈവ് തുടങ്ങിയവയുടെ പ്രശ്നം ഡാറ്റ കൈകാര്യം ചെയ്യാനുള്ള അതിന്റെ വേഗതക്കുറവാണ്. RAMന് ഉള്ള വേഗത നമ്മുടെ പെന്‍ഡ്രൈവിന് ഉണ്ടായാല്‍ രണ്ടുതരം മെമ്മറികളെക്കുറിച്ച് ആലോചിക്കേണ്ട കാര്യം തന്നെ ഇല്ല!
അതിചാലകതയില്‍ പുതിയ അധ്യായവുമായി ഇന്ത്യന്‍ ഗവേഷകര്‍
ഊര്‍ജത്തിന്റെ ഏറ്റവും കാര്യക്ഷമമായ വിനിയോഗത്തിലൂടെ സൂക്ഷ്മ ഉപകരണങ്ങളുടെ ശേഷി വര്‍ധിപ്പിക്കാന്‍ വെമ്പുന്ന കാലഘട്ടമാണിത്. ഇതിനിടയില്‍ ഇന്ത്യയിലെ രണ്ടു ഗവേഷണസ്ഥാപനങ്ങളില്‍ നിന്ന് വന്ന വാര്‍ത്തകള്‍ വലിയ ആകാംക്ഷ ജനിപ്പിക്കുന്നതാണ്. അതിചാലകത്വം അഥവാ സൂപ്പര്‍കണ്ടക്ടിവിറ്റിയാണ് താരം. മൂന്ന് ദശാബ്ദക്കാലമായി വലിയ ഒരുഭാഗം ഗവേഷകര്‍ ഉറക്കം കളയുന്ന മേഖലയാണിത്. ഉദ്വേഗഭരിതമായ സൂപ്പർ കണ്ടക്ടിവിറ്റിയുടെ ഈ ചരിത്രത്തിലേക്ക് ഇന്ത്യൻ ശാസ്ത്രജ്ഞരും ഒരദ്ധ്യായം എഴുതിച്ചേർത്തിരിക്കുന്നതായാണ് അടുത്തകാലത്ത് വാര്‍ത്തവരുന്നത്.
ഇൻസൈറ്റ് ചൊവ്വാഴ്ച ചൊവ്വയിലിറങ്ങും
ബഹിരാകാശ ഗവേഷണചരിത്രത്തിൽ, പ്രത്യേകിച്ച് ചൊവ്വാപര്യവേഷണത്തിൽ പുതിയൊരു അധ്യായം പിറക്കുകയാണ്. 2018 നവംബര്‍ 27, ചൊവ്വാഴ്‌ച ഇന്ത്യൻ സമയം പുലര്‍ച്ചെ 1.30 ന് (EST നവംബര്‍ 26; 3.00pm) നാസയുടെ ചൊവ്വാ പര്യവേഷണ ദൗത്യമായ ഇൻസൈറ്റ് ചൊവ്വയുടെ മണ്ണിലിറങ്ങുന്നു.
നോബല്‍ സമ്മാനം 2018 – ഭൗതികശാസ്ത്രം – പ്രകാശം കൊണ്ടുണ്ടാക്കിയ ചവണ
ഡോണ സ്‌ട്രിക്‌ലാൻഡ്, ആർതർ അഷ്‌കിൻ, ഗെരാർഡ് മൗറോ എന്നിവരാണ് ഇത്തവണ ഭൗതികശാസ്ത്രത്തിനുള്ള നോബൽ പുരസ്‌കാരത്തിന് അർഹരായിരിക്കുന്നത് .