Read Time:6 Minute
[author title=”അഭിജിത്ത് കെ.എ” image=”https://luca.co.in/wp-content/uploads/2019/08/abijith-ka.png “]വിക്കിപീഡിയ എഡിറ്റർ, ആർക്കിടെക്ചർ വിദ്യാർത്ഥി [/author]

2012 ഒക്ടോബര്‍ 29 ന് നിലവില്‍ വന്ന വിക്കിഡാറ്റയില്‍ ഇപ്പോൾ ഒരു ബില്ല്യണ്‍ (നൂറുകോടി) തിരുത്തുകള്‍ നടന്നിരിക്കുകയാണ്. അറിവ് എല്ലാ ഇടങ്ങളിലേക്കും, സ്വതന്ത്രമായും സൗജന്യമായും എത്തുക എന്ന ലക്ഷ്യത്തിന്റെ വലിയ ഒരു കാല്‍ചുവട് കൂടിയാണ് ഇത്.

മനുഷ്യനും, യന്ത്രത്തിനും ഒരുപോലെ വായിക്കുവാനും തിരുത്തുവാനും കഴിയുന്ന അറിവിന്റെ സ്വതന്ത്ര സഞ്ചയമാണ് വിക്കിഡാറ്റ (https://www.wikidata.org). 2012ൽ വിക്കിമീഡിയ ജർമ്മനിയാണ് ഈ പദ്ധതി ആരംഭിച്ചത്. പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന, ലിങ്കഡ് ഡാറ്റയുടെ വലിയ ശേഖരമാണിത് (Linked Data). ലോകത്തിലെ എല്ലാ വസ്തുക്കളും വിക്കിഡാറ്റയിലെ ഐറ്റങ്ങളാണ് (Item). നിലവിൽ 5 കോടി 92 ലക്ഷത്തിൽ പരം ഐറ്റങ്ങളാണ് വിക്കിഡാറ്റയിലുള്ളത്. ക്രിയേറ്റീവ് കോമണ്‍സ് 0 ലൈസന്‍സ് – Creative Commons CC0 License (പൊതുസഞ്ചയം) ഉപയോഗിക്കുന്നതുകൊണ്ടുതന്നെ ആര്‍ക്കും ഇതില്‍ തിരുത്തലുകള്‍ നടത്തുവാനും, ഡാറ്റ പകര്‍ത്തുവാനും, അതില്‍ നിന്ന് മറ്റൊരു പകര്‍പ്പ് ഉണ്ടാക്കുവാനും കഴിയും. വിക്കിമീഡിയ ഫൗണ്ടേഷന്റെ  സംരംഭങ്ങളായ വിക്കീപിഡിയ, വിക്കിവോയേജ്, വിക്കി കോമൺസ് തുടങ്ങിയ പ്രോജക്റ്റുകളുടെ ഡാറ്റയുടെ കേന്ദ്രമായും വിക്കിഡാറ്റ പ്രവര്‍ത്തിക്കുന്നു.

[box type=”info” align=”” class=”” width=””]നിർമ്മിത ബുദ്ധിയുടെ (Artificial Inteligence) മേഖലയിലേക്ക് ഉപയോഗിക്കാവുന്ന സ്വതന്ത്ര ലിങ്കഡ് ഡാറ്റയുടെ ശേഖരമാണ് വിക്കിഡാറ്റ. ലോകമെമ്പാടുമുള്ള മനുഷ്യരും റോബോട്ടുകളും പരസ്പര സഹകരണത്തോടെ തിരുത്തലുകൾ വരുത്തുകയും പുതിയ ഡാറ്റകൾ ചേർക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യുന്ന ഇടം കൂടിയാണിത്.[/box]

വിക്കിഡാറ്റയുടെ പ്രസക്തി 

ഇത് ഡാറ്റയുടെ യുഗമാണ്. data is new oil എന്നാണ് പുതിയ മുദ്രാവാക്യം. വ്യക്തികളുടെ സമ്മതമില്ലാതെ വ്യക്തിഗതഡാറ്റകള്‍ ശേഖരിക്കുന്നതും അത് ഇലക്ഷനടക്കമുള്ള കാര്യങ്ങള്‍ക്ക് തെറ്റായ രീതിയില്‍ ഉപയോഗിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നു. പക്ഷേ ഇത്തരത്തില്‍ ലഭ്യമാവുന്ന ഡാറ്റകളെല്ലാം അത് കളക്ട് ചെയ്യുന്ന കമ്പനികളില്‍ ഒതുങ്ങിപോവുകയാണ്. എന്നാല്‍ മാനവപുരോഗതിക്ക് അനിവാര്യമായ ഡാറ്റകള്‍ സര്‍ക്കാര്‍ ഫയലുകളില്‍ ഉപകാരമില്ലാതെ കെട്ടിക്കുിടക്കുകയും ചെയ്യുന്നു.  ഇന്ത്യക്ക് ഒരു ഓപ്പണ്‍ ഡാറ്റ നയം ഉണ്ടെങ്കിലും കേരളത്തില്‍ നിലവില്‍ ഡാറ്റകള്‍ സ്വതന്ത്രമല്ല. നമ്മുടെ നാട്ടിലെ റോഡുകള്‍, ജലാശയങ്ങള്‍, ആശുപത്രി സംവിധാനങ്ങള്‍ ഇത്തരത്തിലുള്ള പബ്ലിക് ഡാറ്റ ലഭ്യമായാല്‍ ഒട്ടനേകം വികസനപ്രവര്‍ത്തനങ്ങള്‍ ആസുത്രണം ചെയ്യുന്നതിനും മറ്റും ഒരുപാട് സഹായകരമായിരിക്കും. വിക്കിഡാറ്റ പ്രസക്തമാവുന്നത് ഇവിടെയാണ്. പൊതുവായി ലഭ്യമായ ഡാറ്റകളുടെ വലിയ ശേഖരമാണ് വിക്കിഡാറ്റ. ഇതില്‍ നമ്മുടെ പഞ്ചായത്തുകള്‍, സ്കൂളുകള്‍, സിനിമാനടൻമാര്‍ തുടങ്ങി അനേകം ഡാറ്റകള്‍ ലഭ്യമാണ്. വിക്കിഡാറ്റയില്‍ ലഭ്യമായ സ്പാര്‍ക്കിള്‍ (SPARQL) എന്ന ഒരു തിരയല്‍ സംവിധാനമുപയോഗിച്ച് ഏത് തരത്തിലുള്ള ഡേറ്റ വേണമെങ്കിലും ലഭ്യമാക്കാം. ഉദാഹരണത്തിന് കേരളത്തില്‍ ജനിച്ച മക്കളും അച്ഛനും രാഷ്ട്രീയക്കാരായ പ്രത്യേക വിഭാഗത്തില്‍പ്പെട്ട ആളുകളുടെ പട്ടിക സംഘടിപ്പിക്കാൻ എളുപ്പമാണ്. അല്ലെങ്കിൽ മോഹൻലാൽ അഭിനയിച്ച എല്ലാ ചിത്രങ്ങളുടെയും പട്ടിക (https://w.wiki/7Qg) വേണമെങ്കിലും കിട്ടും. ലോകത്തിലെ എല്ലാ ആശുപത്രികളുടെ സ്ഥാനം കിട്ടുന്ന മാപ്പ് (https://w.wiki/3P$) വേണെങ്കിലും ലഭ്യമാണ്. തുടങ്ങി അനവധി നിരവധി വിജ്ഞാനപ്രദമായ ഡാറ്റകൾ വിക്കിഡാറ്റയിൽ നിന്ന് എളുപ്പം ലഭ്യമാക്കാവുന്നതാണ്.

വിക്കിഡാറ്റയിൽ ഉപോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ടേംസുകൾ | കടപ്പാട് : വിക്കിപീഡിയ 

2012 ഒക്ടോബര്‍ 29 ന് നിലവില്‍ വന്ന വിക്കിഡാറ്റയില്‍ ഇപ്പോൾ ഒരു ബില്ല്യണ്‍ (നൂറുകോടി) തിരുത്തുകള്‍ നടന്നിരിക്കുകയാണ്. അറിവ് എല്ലാ ഇടങ്ങളിലേക്കും, സ്വതന്ത്രമായും സൗജന്യമായും എത്തുക എന്ന ലക്ഷ്യത്തിന്റെ വലിയ ഒരു കാല്‍ചുവട് കൂടിയാണ് ഇത്. ഭാവിയിലെ നിർമ്മിതബുദ്ധിയുടെയും യാന്ത്രികജ്ഞാനങ്ങളുടെയും സ്വതന്ത്ര ഇടമായി വിക്കിഡാറ്റ മാറുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ഏറെ മുന്നോട്ട് പോകുവാനിരിക്കുന്ന എപ്പോഴും വളരുകയും, തിരുത്തപ്പെടുകയും ചെയ്യുന്ന അറിവിന്റെ സ്വതന്ത്ര ശേഖരത്തിലേക്ക് നമുക്കും പങ്കുചേരാം.

[button color=”blue” size=”small” link=”https://www.wikidata.org” icon=”” target=”false”]വിക്കിഡാറ്റ സന്ദര്‍ശിക്കാം [/button]

വിക്കി ഡാറ്റയെ പരിചയപ്പെടുത്തുന്ന വീഡിയോ കാണാം 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വാൾ-ഇ – 700 വര്‍ഷങ്ങള്‍ക്കപ്പുറം ഈ ഭൂമി
Next post നാളെയാവുകിൽ ഏറെ വൈകീടും – ഭൗമ ഉച്ചകോടിയിലെ ഫിദൽ കാസ്ട്രോ നടത്തിയ പ്രഭാഷണം
Close