ആമസോണ്‍ മഴക്കാടുകള്‍ കത്തിയെരിയുമ്പോള്‍ നിങ്ങള്‍ എന്തുചെയ്യുന്നു ?

ആമസോൺ മഴക്കാടുകൾ കത്തിയെരിയുമ്പോൾ നിങ്ങൾ മാധ്യമങ്ങൾ എന്താണ് ചെയ്യുന്നത്‌?
ചോദിക്കുന്നത് ഓസ്‌കർ പുരസ്‌കാര ജേതാവും ഹോളിവുഡ് താരവുമായ ലിയനാർഡോ ഡി കാപ്രിയോ. കത്തിയെരിയുന്ന ആമസോൺ കാടുകളുടെ ചിത്രം ഇൻസ്റ്റഗ്രാംവഴി പങ്കുവച്ചുകൊണ്ടാണ് ഡി കാപ്രിയോ ആഗോള കുത്തകമാധ്യമങ്ങളുടെ വാർത്താതമസ്‌കരണത്തെ ചോദ്യം ചെയ്യുന്നത്. “ഭൂമിയിലെ ഏറ്റവും വലിയമഴക്കാടുകൾ,  കഴിത്ത 16 ദിവസമായി അത് കത്തിയമരുകയാണ്. അക്ഷരാർഥത്തിൽ ഒറ്റ മാധ്യമംപോലും അതേക്കുറിച്ച് മിണ്ടുന്നില്ല, എന്തുകൊണ്ട്?’ -ഡി കാപ്രിയോ കുറിച്ചു.
ഭൂമിയിലെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യം നിലനില്‍ക്കുന്ന മേഖലയാണ് ആമസോണ്‍ മഴക്കാടുകള്‍. ബൊളീവിയ, ബ്രസീല്‍, കൊളംബിയ, ഇക്വഡോര്‍, ഫ്രഞ്ച് ഗയാന, ഗയാന, പെറു, സുരിനേം, വെനിസ്വേല എന്നീ രാജ്യങ്ങളിലായാണ് ഈ വനമേഖല പരന്നുകിടക്കുന്നത്. ഇതിന്റെ 60 ശതമാനവും ബ്രസീലിലാണ്.മൊത്തം 55 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണ് ആമസോണ്‍ വനമേഖലയ്ക്കുള്ളത്. ഭൂമിയുടെ സമൃദ്ധമായ വനസമ്പത്താണ് ഇപ്പോള്‍ കാട്ടുതീയില്‍ കത്തിയെരിഞ്ഞുകൊണ്ടിരിക്കുന്നത്.  അപൂര്‍വമായ സസ്യങ്ങളും വൃക്ഷങ്ങളുമെല്ലാം കാട്ടുതീയ്ക്ക് ഇരയായിക്കൊണ്ടിരിക്കുന്നു. അപൂര്‍വമായ സസ്യങ്ങളും വൃക്ഷങ്ങളുമെല്ലാം കാട്ടുതീയ്ക്ക് ഇരയായിക്കൊണ്ടിരിക്കുന്നു.
[box type=”info” align=”” class=”” width=””]മഴക്കാടുകളാണ് ജൈവവൈവിധ്യത്തിന്റെ കേന്ദ്രങ്ങൾ, ഇതിൽത്തന്നെ ആമസോണാവട്ടെ, ഏഷ്യയിലെയും ആഫ്രിക്കയിലെയും കാടുകളേക്കാൾ ഉയർന്ന ജൈവവൈവിധ്യം ഉള്ളതുമാണ്. ഈ കാടുകളിൽ മറ്റെവിടെയുമുള്ള ജീവജാലങ്ങളേക്കാൾ ജീവികൾ അടങ്ങിയിരിക്കുന്നു. അറിയപ്പെടുന്ന സസ്യജന്തുജാലങ്ങളിൽ പത്തിൽ ഒന്നും ഇവിടെയാണ് ഉള്ളത്. അതായത് ലോകത്തേറ്റവും ജന്തുസസ്യജാലങ്ങൾ ഉള്ള സ്ഥലമാണ് ആമസോൺ മഴക്കാടുകൾ. [/box]
ആഗോള പരിസ്ഥിതി വിഷയങ്ങളിൽ മുമ്പും ഡി കാപ്രിയോ ശക്തമായ നിലപാടുകൾ എടുത്തിട്ടുണ്ട്. ആഗോള പരിസ്ഥിതി പ്രക്ഷോഭക സംഘടനകളുടെ തലപ്പത്തുള്ള താരം ആഗോളതാപനത്തിനെതിരായ പ്രചാരകൻ കൂടിയാണ്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളെ അവഗണിച്ചുതള്ളുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശക്തനായ വിമർശകൻ കൂടിയാണ് ഡി കാപ്രിയോ. 2017ൽ അമേരിക്കയിൽ ട്രംപിനെതിരെ നടന്ന ജനകീയ കാലാവസ്ഥാമാർച്ചിൽ താരം പങ്കെടുത്തത് വലിയ വാർത്തയായിരുന്നു.
ഉപദ്രഹദൃശ്യം

  1. ലിയനാർഡോ ഡി കാപ്രിയോയുടെ ഇന്‍സ്റ്റഗ്രാം പേജ്

Leave a Reply