ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ

സൈദ്ധാന്തിക ഭൗതികത്തിലെ ഒരതികായനായ ശാസ്ത്രജ്ഞനായിരുന്നു ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ. വിദ്യുതകാന്തിക സിദ്ധാന്തത്തിന്റേയും തന്മാതാ ഗതിക സിദ്ധാന്തത്തിന്റേയും ഉപജ്ഞാതാവ് എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ നാമധേയം ശാസ്തലോകത്ത് അനശ്വരമാണ്. ഇംഗ്ലണ്ടിലെ എൻബറോയിൽ 1831 നവംബർ 13-ന് പ്രശസ്തമായ...

സെപ്തംബറിലെ ആകാശം

[author title="സാനു എന്‍" image="http://luca.co.in/wp-content/uploads/2016/07/Sanu-N.jpg"][/author]   ആഗസ്തില്‍ ദൃശ്യമായിരുന്ന 5 ഗ്രഹങ്ങളില്‍ ബുധനും വ്യാഴവും സന്ധ്യയോടെ തന്നെ അസ്തമിക്കും. ദൃശ്യഗ്രഹങ്ങളില്‍ പ്രഭയേറിയ ശുക്രനെ സൂര്യൻ അസ്തമിച്ച ശേഷം അല്പനേരം കാണാന്‍ കഴിയും. ചൊവ്വയും ശനിയുമാണ്...

ആദിയിൽ ജീവനുണ്ടായിരുന്നു, 370 കോടി വർഷങ്ങൾക്ക് മുൻപ്

ജീവന്റെ കഥ പറയാൻ തുടങ്ങുമ്പോൾ ജീവപൂർവ്വകാലത്തെ ഭൂമിയെപ്പറ്റി സൂചിപ്പിക്കാതെ പറ്റില്ല. ജീവൻ നിലനിർത്താൻ പറ്റാത്ത അവസ്ഥയായിരുന്നു ജനനകാലത്തും ബാല്യകാലത്തും ഭൂമിയിലുണ്ടായിരുന്നത്. (ഉയർന്ന താപനില, ഓക്സിജൻ പേരിനു മാത്രമുള്ള അന്തരീക്ഷം, മാരക വികിരണങ്ങൾ..) കുറേ കോടി വർഷങ്ങൾ കഴിഞ്ഞ് സാഹചര്യങ്ങൾ സഹനീയമായപ്പോഴാണ് ജീവന്റെ ആദ്യരൂപങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുക എന്നത് തികച്ചും യുക്തിസഹമായ അനുമാനമാണ്. എത്രകാലം കഴിഞ്ഞ് എന്നതാണ് പ്രധാന തർക്ക വിഷയം.

Uncertainty Principle

അനിശ്ചിതത്വസിദ്ധാന്തം:- ക്വാണ്ടം ബലതന്ത്രത്തിലെ സുപ്രധാനമായ ഒരു പ്രമേയം. ഒരു സൂക്ഷ്മ കണത്തിന്റെ ചില ജോടി രാശികൾ (ഉദാ: സംവേഗവും സ്ഥാനവും, ഊർജവും സമയവും) ഒരേ സമയം പൂർണമായും കൃത്യതയോടെ നിർണയിക്കാൻ സാധ്യമല്ല. രണ്ടും ഒരേ സമയം നിർണയിക്കുമ്പോൾ ലഭിക്കാവുന്ന കൃത്യ തയെ നിർവചിക്കുന്നത് താഴെ പറയുന്ന സമവാ ക്യമാണ്. ⌂X.⌂p ≥ h/2π, ⌂x സ്ഥാന നിർണയ ത്തിൽ ഉണ്ടാവുന്ന അനിശ്ചിതത്വം; ⌂p സംവേഗ നിർണയത്തിൽ ഉണ്ടാകുന്ന അനിശ്ചിതത്വം. hപ്ലാങ്ക് സ്ഥിരാങ്കം. ഈ അനിശ്ചിതത്വത്തിന് ആധാരം, അളക്കുന്ന പ്രക്രിയയുടെ കുഴപ്പമോ, ഉപകരണങ്ങ ളുടെ തകരാറോ അല്ല. മറിച്ച് അത് പ്രകൃതിയുടെ മൌലിക നിയമങ്ങളിൽ ഒന്നാണ്.

ജിന്നും പ്രേതവും ദൈവങ്ങളും വക്രബുദ്ധികളുടെ വയറ്റിപ്പിഴപ്പും

[author image="http://luca.co.in/wp-content/uploads/2014/09/pappooty.jpg" ]പ്രൊഫ. കെ. പാപ്പൂട്ടി, [/author] അധ്വാനം കുറഞ്ഞ, വലിയ മുടക്കുമുതൽ വേണ്ടാത്ത മികച്ച കച്ചവടമാണ് വിശ്വാസക്കച്ചവടം. വിശ്വാസം ജിന്നിലോ പിശാചിലോ പ്രേതത്തിലോ മുപ്പത്തിമുക്കോടി ദൈവങ്ങളിലൊന്നിലോ ആകാം. (more…)

മേരി ക്യൂറി

റേഡിയോ ആക്റ്റിവിറ്റിയിൽ ഗവേഷണം നടത്തി 1903-ൽ ഭൗതികത്തിലും റേഡിയം വേർതിരിച്ചെടുത്തതിന് 1911-ൽ രസതന്ത്രത്തിലും, അങ്ങനെ രണ്ടുപ്രാവശ്യം നോബൽ സമ്മാനം നേടിയ മഹാശാസ്ത്രജ്ഞ. നോബൽ സമ്മാനാർഹയായ ആദ്യത്തെ വനിത, രണ്ടു പ്രാവശ്യം നോബൽ സമ്മാനം നേടുന്ന ആദ്യത്തെ വ്യക്തി.

Red Shift

ചുവപ്പ് നീക്കം :- ഡോപ്ലർ പ്രഭാവം മൂലം വിദ്യുത്കാന്തിക തരംഗങ്ങളുടെ ആവൃത്തിയിലുണ്ടാവുന്ന കുറവിനെ തുടർന്ന് സ്പെക്ട്ര രേഖകൾക്ക് സ്വാഭാവിക സ്ഥാനത്തുനിന്ന് ഉണ്ടാകുന്ന വ്യതിയാനം. ഗാലക്സിക്കൂട്ടങ്ങൾ ഭൂമിയിൽ നിന്ന് അകന്നു പോവുന്നവയാണ്. അതിനാൽ ഈ വ്യതിയാനം ആവൃത്തി കുറഞ്ഞ (ചുവപ്പ്) ഭാഗത്തേക്ക് ആയിരിക്കും. ചുവപ്പ് നീക്കത്തിന്റെ അളവ് നോക്കി അകന്നുപോകലിന്റെ വേഗം കണ്ടുപിടിക്കാം.

Close