കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി ലളിതമായൊരു പുസ്തകം

എൻ.ഇ.ചിത്രസേനൻ

കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി സാധാരണക്കാർക്ക് വായിച്ച് മനസ്സിലാക്കാൻ ഉതകുന്ന ഒരു സഹായിയാണ് ജോനാതൻ സാഫൺ ഫോർ എഴുതിയ We are the Weather എന്ന പുസ്തകം.

[dropcap]ന്യൂ[/dropcap]യോർക്ക് യൂണിവേഴ്സിറ്റിയിൽ creative writingന്റെ പാഫസ്സാറായ ജോനാതൻ സാഫൺ ഫോർ (Jonathan Safran Foer)  Eating Animals എന്ന കൃതിയിലൂടെയാണ് പുസ്തകലോകത്ത് ശ്രദ്ധേയനാകുന്നത്. മാംസം ആഹാരമാക്കുന്നതിനെക്കുറിച്ചുള്ള ഗവേഷണാത്മകമായ ഒരു പഠന ഗ്രന്ഥമായിരുന്നു  Eating Animals. 

ജോനാതന്റെ പുതിയ പുസ്തകമാണ് We are the Weather -Saving the Planet Begins at Breakfast. പരിസ്ഥിതിയേപ്പറ്റിയും കാലാവസ്ഥ വ്യതിയാനത്തെപ്പറ്റിയും ഇറങ്ങുന്ന മിക്കവാറും പുസ്തകങ്ങൾ അക്കാദമിക്‌ രീതിയിലുള്ളതായിരിക്കും. അവയിലധികവും വസ്തതാവിവരക്കണക്കുകൾ നിരത്തിയിട്ടുള്ളതായതിനാൽ സാധാരണക്കാർക്ക് വായിക്കാൻ താല്പര്യമുളവാക്കില്ല. പക്ഷെ  We are the weather ഇതിൽ നിന്നും വിഭിന്നമാണ്.

കാലാവസ്ഥ വ്യതിയാനം ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ്. മനുഷ്യന്റെ അതിജീവനത്തെ വെല്ലുവിളിക്കത്തക്ക രീതിയിലാണ് ഇത് മുന്നോട്ട് പോകുന്നത്. എന്തൊക്കെയാണ് ഇനിയൊരു ജീവിതം സാധ്യമല്ലാത്ത രീതിയിൽ പരിസ്ഥിതിയെ മാറ്റിമറിക്കുന്നത്. എന്തൊക്കെയാണ് ഇതിന് പ്രതിവിധികൾ – ഇതിനെ തടുക്കാൻ നമ്മുടെ ഭക്ഷണ രീതിയിലും ജീവിതരീതി യിലും എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത്, എന്നാക്കെ വിശദമായി ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി സാധാരണക്കാർക്ക് വായിച്ച് മനസ്സിലാക്കാൻ ഉതകുന്ന ഒരു സഹായിയാണ് ഈ പുസ്തകം. 

We are the Weather: Saving the Planet Begins at Breakfast By Jonathan Safron Foer, Publisher: Hamish Hamilton – 2019

 

Leave a Reply