Tuesday , 11 December 2018
Home » പുതിയവ (page 5)

പുതിയവ

E=Mc² പ്രാവർത്തികമാക്കിക്കാട്ടിയ ലിസ്‌ മൈറ്റ്‌നർ

ഐന്‍സ്റ്റൈന്റെ E = mc² എന്ന സമവാക്യത്തിന്റെ ആദ്യ പ്രയോഗമായിരുന്നു ലിസ്‌ മൈറ്റ്‌നറുടെ കണ്ടെത്തൽ. പെണ്ണായിരുന്നതു കൊണ്ടു മാത്രം അവരുടെ നേട്ടങ്ങൾ അവഗണിക്കപ്പെട്ടു, നൊബേൽ സമ്മാനം നിഷേധിക്കപ്പെട്ടു.

Read More »

ജനുവരിയിലെ ആകാശം

നക്ഷത്രമാപ്പ് - ജനുവരി

  വാനനിരീക്ഷണം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വാനനിരീക്ഷണം നടത്തുന്നവര്‍ക്കും എന്തുകൊണ്ടും നല്ലമാസമാണ് പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന ജനുവരി. കൊച്ചുകുട്ടികള്‍ക്ക് പോലും പ്രയാസംകൂടാതെ കണ്ടെത്താന്‍ കഴിയുന്ന നക്ഷത്രസമൂഹങ്ങളില്‍ പ്രധാനിയായ വേട്ടക്കാരന്‍ എന്ന ഓറിയോണിനെ നമുക്ക് ജനുവരി മുതല്‍ സന്ധ്യകാശത്ത് ദര്‍ശിക്കാനാകും. ഗ്രഹങ്ങളില്‍ ശോഭകൊണ്ട് എളുപ്പം തിരിച്ചറിയാന്‍ കഴിയുന്ന, വെള്ളിനക്ഷത്രം എന്ന് പഴമക്കാര്‍ വിളിച്ചിരുന്ന ശുക്രന്‍ പടിഞ്ഞാറന്‍ ആകാശത്തങ്ങനെ തിളങ്ങി നില്‍പ്പുണ്ട്. കൂടെ തന്നെ ചൊവ്വയും. കാസിയോപ്പിയ, ഭാദ്രപഥം, ഇടവം, അശ്വതി, കാര്‍ത്തിക അങ്ങനെ നമ്മളെ വേഗത്തില്‍ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രസമൂഹങ്ങളും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെയുള്ള നക്ഷത്രങ്ങളും ജനുവരിയുടെ …

Read More »

ഹബിളിനു മടക്കം ജെയിംസ് വെബ്  സ്പേസ് ടെലിസ്കോപ്പിനു തുടക്കം

ഹബ്ബിൾ ടെലിസ്കോപ് ബഹിരാകാശ നിരീക്ഷണം അവസാനിപ്പിക്കുന്നു. പിൻഗാമിയായി ജയിംസ് വെബ് സ്പേസ് ടെലിസ്കോപ് 2018ഒക്ടോബറിൽ വിക്ഷേപിക്കപ്പെടും. ബഹിരാകാശത്തു പറക്കുന്ന ഏറ്റവും വലിയ ടെലിസ്‌കോപ്പ് ആകും JWST.

Read More »

ബ്ലാക്ക്‌ഹോള്‍

  ജ്യോതിശ്ശാസ്‌ത്ര കൗതുകങ്ങളില്‍ ബ്ലാക്ക്‌ഹോള്‍ എപ്പോഴും മുന്‍നിരയില്‍ ആണ്‌. മുമ്പ്‌, അതെങ്ങനെയാണുണ്ടാകുന്നത്‌ എന്നായിരുന്നു ചോദ്യം എങ്കില്‍ ഇപ്പോള്‍,  ‘സ്റ്റീഫന്‍ ഹോക്കിംഗ്‌ പറഞ്ഞല്ലോ ബ്ലാക്ക്‌ഹോള്‍ ശരിക്കും ബ്ലാക്കല്ല’ എന്ന്‌, അതു ശരിയാണോ എന്നാവും. തമോഗര്‍ത്തം, തമോദ്വാരം എന്നൊക്കെ നല്ലമലയാളം പേരുകള്‍ അതിനുണ്ടെങ്കിലും ആളുകള്‍ക്കിഷ്ടം ഇംഗ്ലീഷ്‌പേരാണ്‌. ഒരു പ്രാചീന ദൈവത്തെപ്പോലെ ഒരുപാടു മിത്തുകളിലെ നായികയാണിയാള്‍. എന്താണ്‌ തമോഗര്‍ത്തം എന്നു ചോദിച്ചാല്‍ ഉത്തരം എളുപ്പമാണ്‌. വിശദാംശങ്ങളിലേക്ക്‌ പോകരുതെന്നുമാത്രം. 1700കളില്‍ പിയര്‍ സൈമണ്‍ ലാപ്ലാസ്‌ എന്ന ഗണിതശാസ്‌ത്രജ്ഞനാണ്‌ അത്തരം ഒരു സംഗതിയെക്കുറിച്ച്‌ ആദ്യം പറഞ്ഞത്‌. അദ്ദേഹം ചിന്തിച്ചത്‌ ഇങ്ങനെയാണ്‌: ഭൂമിയില്‍ …

Read More »

കറൻസി നോട്ടുകൾ ശരിക്കും വെറും കടലാസുകളാണോ ?

Indian Rupee

നമ്മുടെ മൊത്തം സമ്പദ്‌വ്യവസ്ഥയിൽ 20 ശതമാനമെങ്കിലും കള്ളപ്പണമാണെന്നു് ഏകദേശം കണക്കാക്കിവെച്ചിട്ടുണ്ടു്. ഇങ്ങനെ കണക്കാക്കുന്നതു് എളുപ്പമല്ല. CBDTയും RBIയും മറ്റു സാമ്പത്തികാധികാരികളും അവരുടെ കണക്കുകളിൽനിന്നും ഊഹിച്ചെടുക്കുന്ന ഒരു കമ്മച്ചക്കണക്കാണിതു് എന്നേ പറയാൻ പറ്റൂ. ഗവണ്മെന്റിന്റെ നേരിട്ടുള്ള അറിവിൽപെടാതെ ജനങ്ങളോ സ്ഥാപനങ്ങളോ പരസ്പരം കൈമാറുന്ന പണമാണു് കള്ളപ്പണം അഥവാ ബ്ലാക്ക് മണി.

Read More »

അതിചന്ദ്രനും അവസാനിക്കാത്ത ലോകാവസാനവും

സൂപ്പര്‍ മൂണ്‍ ലോകാവസാനത്തിന്റെ അടയാളമാണെന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ പ്രതിഭാസത്തിന്റെ ശാസ്ത്രീയ വിശകലനം നല്‍കുന്ന ലേഖനം.

Read More »

റേഷന്‍ കാര്‍ഡ് നമുക്ക് സ്വന്തമല്ല; വിവരങ്ങള്‍ ചോരുന്ന സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ സ്വകാര്യതയ്ക്ക് ഭീഷണി

Personal Information Hack

കേരളത്തിലെ എല്ലാ വോട്ടര്‍മാരുടെയും, റേഷന്‍കാര്‍ഡില്‍ പേരുള്ളവരുടെയും സകല വിവരങ്ങളും പുറത്തുവിടുകവഴി സര്‍ക്കാര്‍ വളരെ വലിയ സുരക്ഷാവീഴ്ചക്കാണ് കളമൊരുക്കിയിരിക്കുന്നത്. ഫലപ്രദമായി ഉപയോഗിക്കാവുന്ന ഈ ഡാറ്റ ഉപയോഗിച്ച് ഇനി എന്തൊക്കെ പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് കാത്തിരുന്നു കാണാം. എന്തായാലും വ്യക്തിവിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിലെ അലംഭാവം സർക്കാർ സംവിധാനങ്ങൾ വെടിഞ്ഞേ മതിയാകൂ. അതിനായി ശക്തമായ ശബ്ദമുയർത്തേണ്ട അവസരമാണിത്. റേഷന്‍ കാര്‍ഡിന്റെ ഇന്റര്‍നെറ്റ് വിവരസംഭരണി ഒരുദാഹരണം മാത്രമാണ്. നമ്മുടെ സര്‍ക്കാരുകളുടെ ഒട്ടുമിക്ക ഓണ്‍ലൈന്‍ സംവിധാനങ്ങളും യാതൊരുവിധ സുരക്ഷയുമില്ലാതെ പ്രവര്‍ത്തിക്കുന്ന ദുര്‍ബലമായ സംവിധാനങ്ങളാണെന്നതാണ് വാസ്തവം.

Read More »

ശരിയ്ക്കും ഈ മഴത്തുള്ളിയ്ക്ക് എന്ത് സ്പീഡ് വരും?

മഴത്തുള്ളിൽ രണ്ട് ബലങ്ങളാണ് പ്രവർത്തിക്കുന്നത്- ഗുരുത്വാകർഷണവും വായുപ്രതിരോധവും. ഇതിൽ ഗുരുത്വാകർഷണം എപ്പോഴും താഴേയ്ക്കും, വായുപ്രതിരോധം എപ്പോഴും ചലനദിശയ്ക്ക് എതിർദിശയിലും (ചലനത്തെ പ്രതിരോധിയ്ക്കുന്ന രീതിയിൽ) ആയിരിക്കും. അതായത്, താഴേയ്ക്ക് വീഴുന്ന മഴത്തുള്ളിയിൽ ഈ രണ്ട് ബലങ്ങളും പരസ്പരം എതിർദിശയിലാണ് പ്രവർത്തിക്കുന്നത്. ഗുരുത്വാകർഷണത്തിന് എപ്പോഴും ഏതാണ്ടൊരേ ശക്തിയാണ്, അത് തുള്ളിയുടെ പിണ്ഡത്തെ മാത്രമേ ആശ്രയിയ്ക്കൂ. പക്ഷേ വായുപ്രതിരോധം അല്പം കൂടി സങ്കീർണമാണ്. അത് തുള്ളിയുടെ വലിപ്പം, രൂപം, ചലനവേഗത, വായുവിന്റെ സാന്ദ്രത എന്നിവയെ ഒക്കെ ആശ്രയിച്ച് മാറും.

Read More »

നാളത്തെ ഊർജ്ജസ്രോതസ്സിനെ പരിചയപ്പെടുക: മീഥേന്‍ ഹൈഡ്രേറ്റ്

സമുദ്രാന്തര്‍ഭാഗത്തും ധ്രുവപ്രദേശങ്ങളിലും അലാസ്‌ക, സൈബീരിയ തുടങ്ങിയ പ്രദേശങ്ങളിലെ മഞ്ഞുമലകള്‍ക്കടിയിലും മീഥേന്‍ ഹൈഡ്രേറ്റുണ്ട്.വാണിജ്യതോതില്‍ മീഥേന്‍ വാതകം വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ ഇത് നാളേക്കുള്ള വാതക ഇന്ധനമാണ്.

Read More »