കേരളത്തിന്റെ സ്വന്തം കൊതുകുകൾ

വൈവിധ്യത്തിന്റെ കാര്യത്തിൽ കേരളത്തിലെ കൊതുകുകൾ അത്യാവശ്യം ധനികർ തന്നെയാണ്. ഇതുവരെയായി 150 കൊതുക് സ്പീഷീസുകൾ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ത്യയിലെ കൊതുകുകളുടെ 37 ശതമാനത്തോളം വരും. ഈ 150  സ്പീഷീസുകളിൽ 17 സ്പീഷീസുകളെ ആദ്യമായി കണ്ടെത്തിയത് കേരളത്തിൽ നിന്നാണ്. അവയെയാണ് കേരളത്തിന്റെ സ്വന്തം കൊതുകുകൾ എന്ന് വിശേഷിപ്പിച്ചത്.

Close