ഇവരാണ് സ്കാബിസ് എന്ന ചൊറിയും ചിരങ്ങും ഉണ്ടാക്കി നമ്മെ വലച്ചിരുന്ന പഹയർ. ദേഹത്ത് പറ്റിപ്പിടിച്ച് കിടക്കാൻ അവസരം കിട്ടിയാൽ പിന്നെ വിടില്ല. തൊലിതുരന്ന് ഉള്ളിൽ കയറും. ജീവിതം നമ്മുടെ തൊലിക്കകത്താകും പിന്നെ.
Tag: vijayakumar blathoor
ചട്ടുകത്തലയുള്ള താപ്പാമ്പ്
അർദ്ധചന്ദ്രരൂപത്തിലുള്ള പരന്ന തല കണ്ടാൽ കുഞ്ഞ് കളിച്ചട്ടുകമാണെന്നു തോന്നും . അൽപ്പം ഇടുങ്ങിയ കഴുത്ത്. കറുപ്പോ തവിട്ടോ നിറമുള്ള വഴുക്കലുള്ള മിന്നുന്ന സുന്ദര ശരീരം, വയറുരച്ച് ഇഴഞ്ഞുള്ള പതുക്കെയുള്ള സഞ്ചാരം കഴുത്തുമുതൽ നെടുനീളത്തിൽ മേൽഭാഗത്ത് കടും നിറത്തിൽ വരകൾ . അടിഭാഗം ഇളം ചാരനിറമോ മങ്ങിയ വെളുപ്പോ ആയിരിക്കും. ആദ്യകാഴ്ചയിൽ ഒരു മണ്ണിരക്കഷണമാണെന്നേ തോന്നു. നമ്മുടെ നാട്ടിൽ പറമ്പിലും തൊടിയിലും മഴക്കാലത്ത് ഇവയെ ധാരാളം കാണാം.
തുമ്പിപ്പെണ്ണേ വാ വാ …
തുമ്പിയും തുമ്പപ്പൂവും എന്നൊക്കെ പ്രാസമൊപ്പിച്ച് ഓണപ്പാട്ട് പാടാൻ രസമാണ്. ചിത്രശലഭങ്ങളെപ്പോലെ പൂക്കൾതോറും പാറിനടന്ന് നൃത്തം വെച്ച് തേനുണ്ട് നടക്കുന്ന ആർദ്രഹൃദയ കാൽപ്പനിക ജീവിയൊന്നും അല്ല തുമ്പി.
ഇലക്കവിളിലെ തുപ്പല്‍പ്രാണി
നാട്ടുപാതകളിലെ നടത്തത്തിനിടയിൽ – അരികിലെ കുഞ്ഞ് ചെടികളിലെ ഇലക്കവിളുകളിലും പുൽപ്പരപ്പിനിടയിലുംവെളുത്ത് തിളങ്ങുന്ന തുപ്പൽ പോലെ ഒരു പത ചിലപ്പോൾ കാണാത്തവരുണ്ടാകില്ല. ‘കൂളിത്തുപ്പ്’ എന്നാണ് ചിലനാടുകളിൽ ഇതിന് പേര്
ചാന്ദ്രയാത്ര- ഒരു ഫോട്ടോകഥ
ചന്ദ്രനിലേക്ക് ഇറങ്ങാൻ ഈഗിളിലേക്ക് കയറും മുമ്പ് മൈക്കേൽ കോളിൻസിന് ഇരുവരും കൊടുത്ത ഷേക്ക്ഹാൻഡിന്റെ വിറ എങ്ങനെയാവും? ചന്ദ്രനിൽ ഇറങ്ങി – പുറത്തിറങ്ങും മുമ്പ് വാഹനത്തിനുള്ളിൽ ചിലവഴിച്ച മണിക്കൂറുകളിൽ അവർ ചിന്തിച്ചതെന്തൊക്കെയാവാം? ആദ്യമായി കോവണി വഴി താഴോട്ട് ചാടി ചന്ദ്രന്റെ മണ്ണിൽ കാലുകൾ കുത്തിയ ആംസ്ട്രോങ്ങിന്റെ മനസ് എന്താവും പറഞ്ഞത്? മുകളിൽ ചന്ദ്രനിൽ ഇറങ്ങാനാവാതെ കറങ്ങി കൊണ്ടിരുന്ന കോളിൻസ് ദു:ഖിതനായിരിക്കുമോ?
വേഷം കെട്ടുന്ന ചിത്രശലഭങ്ങൾ
നിഷ്കളങ്കതയുടെയും സൗമ്യ സ്നേഹത്തിന്റെയും ഒക്കെ പ്രതീക ചിത്രമാണ് ‘ചിത്രശലഭത്തെ കുറിച്ച് ഓർക്കുമ്പോൾ എല്ലാവർക്കും തോന്നുക. എന്നാൽ അത്ര പാവങ്ങളൊന്നും അല്ല എല്ലാ ചിത്രശലഭങ്ങളും
ജാഗ്രത! , ലേഡിബേഡാണ് ഞാൻ
ഷഡ്പദങ്ങളുടെ കൂട്ടത്തിൽ കോക്സി നെല്ലി ഡെ ( Coccinellidae). കുടുംബത്തിൽ പെട്ടവരാണ് ലേഡിബേഡുകൾ എന്ന് വിളിപ്പേരുള്ള ഇവർ. കടും ചുവപ്പ്, മഞ്ഞ, ഓറഞ്ച് നിറങ്ങളിലൊക്കെ ഇവയെ കാണാം. അടഞ്ഞ ചിറകുകളുടെ മീതെയാണ് പൊട്ടുകൾ.