ചാന്ദ്രയാത്ര- ഒരു ഫോട്ടോകഥ

വിജയകുമാര്‍ബ്ലാത്തൂര്‍

ദ്യ ചന്ദ്രയാത്ര കഴിഞ്ഞ് പസഫിക്കിൽ തിരിച്ചിറങ്ങിയ മൂവരും അടഞ്ഞ ഒരു കൂടിനുള്ളിൽ ക്വാറെൻ്റെൻ ചെയ്ത അവസ്ഥയിലായിരുന്നു കുറച്ച് നാൾ. ആദ്യമായാണ് ഭൂമിക്ക് വെളിയിലെ ഒരു അന്യ’ഗ്രഹ’ത്തിൽ – താമസിച്ച് മനുഷ്യർ തിരിച്ച് വരുന്നത്. അവിടെ എന്തൊക്കെയാണ് ഉള്ളത് എന്നതിനെക്കുറിച്ച് വളരെ കുറഞ്ഞ അറിവേ നമുക്ക് അന്ന് ഉള്ളു . റേഡിയേഷനുകൾ, അന്യഗ്രഹ സൂഷ്മ ജീവികൾ എന്നിവ യാത്രികരുടെ ശരീരത്തിലും ഉടുപ്പിലും ഇല്ല എന്ന് ഉറപ്പ് വരുത്താൻ 21 ദിവസം അവരെ പുറം ലോകവുമായി ബന്ധപ്പെടാത്ത വിധം സൂക്ഷിക്കുകയാണ് ചെയ്തത്. ബന്ധുക്കളെ ചില്ലു ജാലകത്തിലൂടെ കാണാനുള്ള അവസരം മാത്രമേ ഉണ്ടായിരുന്നുള്ളു.
നാട്ടിലേക്ക് പോവാനായി ഹവായ് വിമാനത്താവളത്തിൽ നിയമപ്രകാരമുള്ള എമിഗ്രേഷൻ –  കസ്റ്റംസ് ഫോമുകൾ പൂരിപ്പിച്ച് ഒപ്പിട്ട് കൊടുക്കേണ്ടത് നിർബന്ധമായിരുന്നു. എവിടെ നിന്ന് വരുന്നു എന്ന ഭാഗം – ഇതു വരെ ആരും എഴുതാത്ത  ഒരു സ്ഥലനാമം ആംസ്ട്രോങ്ങ് എഴുതി
“ചന്ദ്രൻ “
കോവിഡ് മനുഷ്യചരിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ദശാസന്ധിയാണ്. ഇതെങ്ങനെയാണ് നാം കടക്കാൻ പോവുന്നത് എന്ന് പറയാൻ ഇപ്പോൾ പറ്റില്ല. മനുഷ്യർ  ചന്ദ്രനിൽ കാൽ കുത്തിയതും മനുഷ്യചരിത്രത്തിലെ ഒരു വഴിത്തിരിവ് തന്നെ. അമേരിക്ക – റഷ്യ രാഷ്ട്രീയ ശാക്തിക ബലാബല മത്സര പരീക്ഷണം ആണ് അന്ന് ചന്ദ്രനിൽ മനുഷ്യനെ എത്തിച്ചത്. ലോകം മാറിപ്പോയിരിക്കുന്നു. കോവിഡ് ലോകത്തെ പുനർനിർണയിച്ചിരിക്കുന്നു.
ചന്ദ്രനിലേക്ക് ഇറങ്ങാൻ ഈഗിളിലേക്ക് കയറും മുമ്പ് മൈക്കേൽ കോളിൻസിന് ഇരുവരും കൊടുത്ത ഷേക്ക്ഹാൻഡിന്റെ വിറ എങ്ങനെയാവും? ചന്ദ്രനിൽ ഇറങ്ങി – പുറത്തിറങ്ങും മുമ്പ് വാഹനത്തിനുള്ളിൽ ചിലവഴിച്ച മണിക്കൂറുകളിൽ അവർ ചിന്തിച്ചതെന്തൊക്കെയാവാം? ആദ്യമായി കോവണി വഴി താഴോട്ട് ചാടി ചന്ദ്രന്റെ മണ്ണിൽ കാലുകൾ കുത്തിയ ആംസ്ട്രോങ്ങിന്റെ മനസ് എന്താവും പറഞ്ഞത്? മുകളിൽ ചന്ദ്രനിൽ ഇറങ്ങാനാവാതെ കറങ്ങി കൊണ്ടിരുന്ന കോളിൻസ് ദു:ഖിതനായിരിക്കുമോ? 

1961 മെയ് 25

അമേരിക്കൻ കോൺഗ്രസിന്റെ ഇരു സഭകളും ചേർന്നുള്ള സെഷനിൽ പ്രസിഡണ്ട് ജോൺ. എഫ് .കെന്നഡിയുടെ പ്രഖ്യാപനം
എന്റെ ഭാവനയിലെ  കെന്നഡി സ്വയം പറയുന്നു.. 
ബഹിരാകാശ യാത്രികർക്ക് അമേരിക്കയും റഷ്യയും വെവ്വേറെ പേരാണ് ഇട്ടിരുന്നത്
ലോഞ്ച് ചെയ്യുന്നതിന് മുമ്പുള്ള ക്വാറന്റെനിന്നിടയിൽ മൂവരും ചേർന്ന് നടത്തുന്ന ചർച്ച

1969 ജൂലൈ 16

ഫ്ലേറിഡ – കേപ്പ് കനവർ വിക്ഷേപണത്തറയിൽ ചന്ദ്രയാത്രക്ക് ഒരുങ്ങുന്ന യാത്രികർ – അപ്പോളോ 11 പ്രോജക്റ്റ് എല്ലാവരോടും റ്റാ റ്റ പറഞ്ഞ്  മോഡ്യൂളിനടുത്തേക്ക് നടന്ന് പോകുന്നു.
കൗണ്ട് ഡൗൺ
5- 4 – 3 – 2 – 1 – 0
ഭൂമിക്ക് ചുറ്റും, ഉപരിതലത്തിൽ നിന്ന് 600 കിലോമീറ്റർ മുകളിലായി ഏതാണ്ട് ഉഴുന്നുവട ആകൃതിയിൽ ഉള്ള റേഡിയേഷൻ സോൺ കണ്ടെത്തിയ ശാസ്ത്രജ്ഞന്റെ  പേരിലാണ് വാൻ അലെൻ മേഖല അറിയപ്പെടുന്നത്. സൂര്യനിൽ നിന്നുള്ള ശക്തമായ വികിരണങ്ങളെ ഭൂമിയുടെ കാന്തിക വലയം ട്രാപ്പ് ചെയ്യുന്നതാണ് ഈ റേഡിയേഷൻ സോൺ . ഉന്നത ഊർജ്ജമുള്ള പ്രോട്ടോണുകളുള്ളതും  വലിപ്പം കുറഞ്ഞതുമായ   ഇന്നർ ബെൽട്ടും താരതമ്യേന ഊർജം കുറഞ്ഞ ഇലക്ടോണുകൾ ഉള്ള ഔട്ടർ ബെൽട്ടും അടങ്ങിയതാണ് വാൻ അലെൻ ബെൽറ്റ് . അപ്പോളോ 11, ഇന്നർ ബെൽറ്റിലൂടെ വളരെ കുറച്ച് മിനിറ്റുകൾ മാത്രം സഞ്ചരിച്ചു. എന്നാൽ   ഔട്ടർ ബെൽറ്റിലൂടെ ഒന്നര മണിക്കൂർ യാത്ര ചെയ്തു. അലുമിനിയം ഫോയിലുകൾ ചെറിയ വികിരണങ്ങളെ തടയാൻ മതിയായിരുന്നു.
ഇന്ത്യക്കാരനായിരുന്നു ആംസ്ട്രോങ്ങ് എങ്കിൽ ചിലപ്പോൾ വലതുകാൽ വെച്ചിറങ്ങണോ ഇടതുകാൽ വെച്ചിറങ്ങണോ എന്ന് ചെറിയ ആശയക്കുഴപ്പം കൂടി ഉണ്ടായേനെ .
( കോണി വഴി ഇറങ്ങുമ്പോൾ കമ്പ്രഷൺ കണക്ക് കൂട്ടൽ തെറ്റിപ്പോയതിനാൽ ഇറക്കം പതുക്കെ അല്ല സംഭവിച്ചത്. നാലടി ഉയരത്തിൽ നിന്ന്  ഒരു ചാട്ടമായിരുന്നു.)

ചന്ദ്രോ പരിതലത്തിലേക്ക് ഇറങ്ങും മുമ്പ് ആംസ്ട്രോങ്ങ് പറയുന്ന വാക്ക് .

പൊടിയിലുടെ ചാടി നടക്കുന്ന ഇരുവരും  മനസിൽ പറഞ്ഞത്
ഭൂമിയിലെ മേൽമണ്ണ് ഉണ്ടായിരിക്കുന്നത് പ്രധാനമായും അവസാദ ശിലകൾ പൊടിഞ്ഞും ജൈവാവശിഷ്ടങ്ങൾ അഴുകിപ്പൊടിഞ്ഞ് ചേർന്നും ആണ്. ചന്ദ്രോപരിതലത്തിൽ ജൈവാംശം ഇല്ലാത്തതിനാൽ മേൽമണ്ണ് ഉൽക്കാപതനം മൂലം ഉണ്ടായവ ആണ്. നനവില്ലെങ്കിലും പൊടി മണ്ണിന്റെ  അഗ്രങ്ങൾ കുർത്ത് നിൽക്കുന്നവയായതിനാൽ നന്നായി ചേർന്നു നിൽക്കും. അതിനാൽ ആസ്ട്രനട്ടുകളുടെ ബ്യൂട്ടിന്റെ അടയാളങ്ങൾ ഭൂമിയിലെ കുഴച്ച ചെളിയിൽ ചവിട്ടി ഉണ്ടായതുപോലെ വ്യക്തമായി കാണാം.
 ആംസ്ട്രോങ്ങും ആൽഡ്രിനും ചന്ദ്രോപരിതലത്തിലൂടെ നടക്കുന്നു. മുകളിലോട്ട് നോക്കി മനസിൽ പറഞ്ഞിരിക്കുമോ? മനുഷ്യരല്ലെ അവരും!
പാറക്കഷണങ്ങളും മണ്ണും ശേഖരിച്ച് ലൂണാർ മോഡ്യൂളിൽ തിരിച്ചെത്തിയ ഇരുവരും ഒരു കാര്യം കണ്ട് ഞെട്ടി. വളരെ പ്രധാനമായ ഒരു സർക്യൂട്ട് ബ്രേക്കർ സ്വിച്ച് പൊട്ടിപ്പോയിരിക്കുന്നു. വിവരം നാസയേ അറിയിച്ചു. റിപ്പേർ ചെയ്യാനുള്ള പരിഹാരം കണ്ടെത്തി അറിയിക്കാൻ അഭ്യർത്ഥിച്ചു. രാത്രി മുഴുവൻ അവർ ഉറങ്ങി. രാവിലെ ആയിട്ടും കൃത്യമായ നിർദ്ദേശങ്ങൾ ഒന്നും കിട്ടിയില്ല. ആ സ്വിച്ച് പ്രവർത്തിക്കാതെ തിരിച്ച് പോരാനുള്ള എഞ്ചിൻ ഇഗ്നൈറ്റ് ചെയ്യാനാവില്ല. ആൽഡ്രിൻ പറയുന്നു
തിരിച്ച് മാതൃവാഹനത്തിലേക്ക് യാത്രക്കായി അസെൻറിക് പാർട്ട് ഇഗ്നീഷൻ നടത്തിയപ്പോൾ ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ – തങ്ങൾ കുഴിച്ചിട്ട അമേരിക്കൻ പതാക തള്ളിമാറ്റപ്പെട്ടതായി കണ്ടു അവർ മനസിൽ പറഞ്ഞിരിക്കാം
 
” ചതിച്ചല്ലോ ചങ്ങാതി”
ചന്ദ്ര ഉപരിതലത്തിൽ മണ്ണും പാറയും ശേഖരിച്ച് തിരിച്ച് ലൂണാർ മോഡ്യൂളായ ഈഗിളിൽ കയറി തങ്ങളുടെ ഹെൽമെറ്റ് അഴിച്ചു മാറ്റിയപ്പോഴാണ് ആദ്യമായി ചന്ദ്രന്റെ മണം അവർ അറിയുന്നത്.
“വെടിമരുന്നിന്റെ – നനഞ്ഞ ചാരത്തിന്റെ മണം
അവരുടെ സ്പേസ് സ്യൂട്ടിലും ഹെൽമറ്റിലും പറ്റിയിരുന്ന പൊടി നാല് ബില്യൺ വർഷത്തിനു ശേഷം ആദ്യമായി ഓക്സിജന്റെ സാന്നിദ്ധ്യത്തിൽ ഉണ്ടാക്കിയ രൂക്ഷഗന്ധമായിരുന്നു അത്. രാസഘടനാപരമായി ചന്ദ്രനിലെ മണ്ണിന് വെടിമരുന്നുമായി ഒരു ബന്ധവും ഇല്ല എങ്കിലും ഈ മണം എന്തുകൊണ്ട് എന്ന് കൃത്യമായി വിശദീകരിക്കാൻ ആയിട്ടില്ല.

പസഫിക്കിലേക്കുള്ള തിരിച്ചിറക്കം.

മോഡ്യൂളിനുള്ളിൽ – മൂവരും – അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതോടെ ഘർഷണം മൂലം ഉണ്ടാവുന്ന അതി ഭയങ്കരമായ ചൂടിൽ നിന്ന് രക്ഷപ്പെടാനുള്ള സജ്ജീകരണങ്ങളോടെ – അതിവേഗത്തിൽ താഴോട്ട് വീഴുന്ന വാഹനം..മൂവരും കിടു കിടാന്ന് വിറച്ച് ഇരിക്കുന്നുണ്ടാവും

പ്രസിഡണ്ട് റിച്ചാർഡ് നിക്സൺ

Leave a Reply