എപ്പിഡെമിയോളജി – രോഗവ്യാപനത്തിന്റെ ശാസ്ത്രം | ഡോ.വി.രാമൻകുട്ടി RADIO LUCA

എപ്പിഡമിയോളജി – രോഗവ്യാപനത്തിന്റെ ശാസ്ത്രം എന്ന പുസ്തകം കോവിഡ് വ്യാപനത്തിന്റെ ആദ്യനാളുകളിൽ പൊതുജനാരോഗ്യ വിദഗ്ദനും ഹെൽത്ത് ഇക്കണോമിസ്റ്റും ആയ ഡോ രാമൻകുട്ടി ലൂക്കയിൽ എഴുതിയ ലേഖനങ്ങളെ അടിസ്ഥാനമാക്കിയാണ്. രോഗവ്യാപനത്തിന്റെ ശാസ്ത്രം എന്തുകൊണ്ട് പൊതുജനങ്ങൾ അറിഞ്ഞിരിക്കണം എന്ന് അദ്ദേഹം റേഡിയോ ലൂക്കയിൽ വിശദീകരിക്കുന്നു.

എപ്പിഡെമിയോളജി പുതിയ കാലത്ത് : കുതിപ്പും കിതപ്പും

അറിവിന്റെയും പ്രയോഗത്തിന്റെയും   മുന്നോട്ടുള്ള ഗതിക്കിടയിലും ഇടർച്ചകൾ ഉണ്ടാകും. അങ്ങിനെയുള്ള ഒരു കാലത്താണ് ഈ പുസ്തകം എഴുതുന്നത്. പുതുതായി ഉദയം ചെയ്ത ഒരു വൈറസ് ലോകത്തെയാകമാനം വീടുകളിൽ തളച്ചിടും എന്നത് ആരും തീരെ പ്രതീക്ഷിക്കാത്ത ഒരു കാര്യമായിരുന്നു. എങ്കിലും വളരെ പെട്ടെന്ന്തന്നെ പ്രതികരിക്കാനും ഉൾക്കാഴ്ചയോടുകൂടി ഈ രോഗത്തിനെ നേരിടാനും ലോകം ശ്രമിക്കുന്നു എന്നത് ആശയുളവാക്കുന്നു. ഈ ശ്രമത്തിൽ എപ്പിഡെമിയോളജി എന്ന സയൻസ് മനുഷ്യന്റെ ഒരു പ്രധാന ഉപകരണമാകുന്നതെങ്ങിനെ എന്ന് ചുരുക്കി പറയാനാണ് ഈ പുസ്തകം ഉദ്യമിച്ചിരിക്കുന്നത്. 

പരീക്ഷണവും തെളിവും

എന്തുകൊണ്ട് എപ്പിഡെമിയോളജി ? -രോഗവ്യാപനത്തിന്റെ ശാസ്ത്രം – ഡോ.വി. രാമന്‍കുട്ടി എഴുതുന്ന ലേഖനപരമ്പരയുടെ എട്ടാംഭാഗം

നിരീക്ഷണവും താരതമ്യവും

എന്തുകൊണ്ട് എപ്പിഡെമിയോളജി ? -രോഗവ്യാപനത്തിന്റെ ശാസ്ത്രം -  ഡോ.വി. രാമന്‍കുട്ടി എഴുതുന്ന ലേഖനപരമ്പരയുടെ ഏഴാംഭാഗം പുകവലിയും ശ്വാസകോശകാൻസറും  ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടുകൂടി വ്യവസായ സമൂഹങ്ങളിൽ സാംക്രമികരോഗങ്ങൾ ഏതാണ്ട് അപ്രത്യക്ഷമായി എന്നു കണ്ടല്ലോ. ഹൃദ്രോഗം, പ്രമേഹം,...

റിസ്ക് ഫാക്റ്ററുകളുടെ വരവ്

ലോക മഹായുദ്ധവും ‘സ്പാനിഷ്’ ഫ്ലൂവും, ജനസംഖ്യാസംക്രമണവും എപ്പിഡെമിയോളജിക് സംക്രമണവും, പകരാവ്യാധികളുടെ ‘എപ്പിഡെമിക്’, പുകയില- ഇരുപതാം നൂറ്റാണ്ടിന്റെ എപ്പിഡെമിക് തുടങ്ങിയവ വിശദമാക്കുന്നു

പ്രാർത്ഥനയിൽനിന്ന് പബ്ലിക് ഹെൽത്തിലേക്ക്

പൊതുജനാരോഗ്യ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച, രോഗാണുക്കളും വാക്സിനുകളും, പോഷണക്കുറവിന്റെ രോഗങ്ങൾ തുടങ്ങയവ വിശദമാക്കുന്നു. ഡോ.വി.രാമന്‍കുട്ടിയുടെ ലേഖനപരമ്പയുടെ അഞ്ചാംഭാഗം

ടെസ്റ്റും അതിന്റെ വ്യാഖ്യാനവും

കോവിഡ് പാൻഡെമിക് പുരോഗമിക്കുമ്പോൾ പലരും പങ്കുവെക്കുന്ന ഒരു ആശങ്ക, ആവശ്യത്തിന് ടെസ്റ്റുകൾ ചെയ്യുന്നുണ്ടോ എന്നതാണ്. എന്താണ് ടെസ്റ്റിങ്ങിന്റെ പ്രാധാന്യം?

റിസ്ക് എടുക്കണോ?

എന്തുകൊണ്ട് എപ്പിഡെമിയോളജി ലേഖനപരമ്പരയുടെ  മൂന്നാം ഭാഗം. രോഗവും മരണവും, റിസ്ക് വ്യ്തിയിലും സമൂഹത്തിലും , എന്താണ് R0 സംഖ്യ ? റിസ്കിന്റെ നിയമങ്ങള്‍ എന്നിവ വിശദമാക്കുന്നു

Close