മാസ്ക് ഉപയോഗം കുറയുന്നു, കേരളത്തിൽ കോവിഡ് വ്യാപനം കൂടാൻ സാധ്യത

25 ശതമാനം പേരും ശരിയായ  രീതിയല്ലല്ല മാസ്ക് ധരിക്കുന്നതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ CAPSULE (Campaign Against Pseudo Science Using Law and Ethics) സമിതി നടത്തിയ പഠനം

കോവിഡ് വൈറസിന്റെ പുതിയ ഉപവിഭാഗം – ആശങ്ക വേണ്ട, കരുതൽ വേണം

രധാന ആശങ്ക വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ചാണ്. ഇന്നുള്ള ഒട്ടുമുക്കാൽ വാക്സീനുകളും സ്പൈക്ക് പ്രോട്ടീനിനെതിരെ പ്രതിരോധം സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളവയാണ്. സ്പൈക്ക് പ്രോട്ടീനിൽ ഇത്രയേറെ മ്യൂട്ടേഷനുകൾ ഉള്ളതാണ് ആശങ്കയുടെ ഉറവിടം. വാക്സീൻ വഴി ഉണ്ടാവുന്ന ആൻ്റിബോഡികൾക്ക് മാറ്റം വന്ന സ്പൈക്ക് പ്രോട്ടീനുമായി ഒട്ടിച്ചേർന്ന് അവയ്ക്കെതിരെ പ്രവർത്തിക്കുന്നതിന് തടസ്സം വരുമോ എന്നതാണ് മുഖ്യമായും അറിയേണ്ടത്.

ബ്രിട്ടനിലെ നവീന വൈറസ് വ്യതിയാനം: ഭയക്കേണ്ടതുണ്ടോ ?

ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലും വാർത്തകളിലും ആശങ്കയുയർത്തുന്ന വാർത്തകൾ പൂർണമായും ശരിയാവണമെന്നില്ല. വിദഗ്ധാഭിപ്രായം വരട്ടെ;  അതുവരെ ഭയം പടർന്നുപിടിക്കാതെ നോക്കാം. 

കോവിഡും തെരഞ്ഞെടുപ്പും

കേരളത്തിൽ കോവിഡ് നിയന്ത്രണം നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കുന്ന അവസരത്തിലാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. രോഗ വ്യാപനത്തിന്റെ ഈ ഘട്ടത്തിൽ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ആൾക്കൂട്ടം ഒഴിവാക്കി അതിവ്യാപനം തടയുക എന്നതാണ്. ലൂക്ക തയ്യാറാക്കിയ കോവിഡും തെരഞ്ഞെടുപ്പും പോസ്റ്ററുകൾ -സാമൂഹ്യമാധ്യമങ്ങളിൽ പങ്കിടാം

കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ

കോവിഡ് രോഗബാധ മാറുമ്പോഴും തുടരുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് ലോങ് കോവിഡ്. ചിലരിൽ താത്ക്കാലികവും ചിലരിൽ ദീർഘകാലവും തുടരുന്ന അസ്വസ്ഥതകൾ ചിലരിൽ അപകടകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകാം. കോവിഡാനന്തര പുനരധിവാസം ഈ കാര്യങ്ങൾക്കൂടി അഭിസംബോധന ചെയ്യുന്നു.

മഹാമാരിയുടെ കാലത്തെ കപടശാസ്ത്രങ്ങളും ആഗോള കാഴ്ചപ്പാടും.

കോവിഡ്-19 മഹാമാരി പ്രകൃതിയേക്കുറിച്ചുള്ള നമ്മുടെ അറിവിന്റെ പരിമിതികളെ തുറന്നുകാണിക്കുന്നു. അതിനര്‍ത്ഥം സയന്‍സ് വെറുതെ ഇരിക്കുന്നു എന്നല്ല, അതിപ്പോള്‍ ഈ വെല്ലുവിളിയ്ക്കുള്ള  ഉത്തരം കാണാനുള്ള  തീവ്രയത്നത്തിലാണ്. ആധുനികതയുടെ മേലങ്കിയണിഞ്ഞ് യുക്തിരാഹിത്യവും ശാസ്ത്രബോധമില്ലായ്മയും  അനിശ്ചിതത്വം മൂലമുള്ള ശൂന്യത ആയുധമാക്കി ലോകമെമ്പാടുമുള്ള നിരാശരായ ആളുകള്‍ക്ക് പരിഹാരം വാഗ്ദാനം ചെയ്യുന്നതായി നടിക്കുന്നു.

Close