ഒരു ആരോഗ്യ സംവാദം

പ്രാഥമികാരോഗ്യത്തിനും സർക്കാരിൻ്റെ മുതൽ മുടക്ക് വർദ്ധിപ്പിക്കാനുമൊക്കെയുള്ള രാഷ്ട്രീയ സമ്മർദ്ദം ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാവണം. പൗരാണിമ മഹിമ പറച്ചിലും ഗൂഢാലോചനാ സിദ്ധാന്തങ്ങളുമൊക്കെ ഈ രാഷ്ട്രീയത്തെ ദുർബലപ്പെടുത്തുക മാത്രമേ ചെയ്യൂ. ഡോക്ടർ അരവിന്ദൻ രചിച്ച ആരോഗ്യ സംവാദം – വായിക്കാം

അറൈവൽ – വിരുന്നുകാരോട് കുശലം പറയുമ്പോൾ

റ്റെഡ് ചിയാങ് 1998 ൽ എഴുതിയ “സ്റ്റോറി ഓഫ് യുവർ ലൈഫ്” എന്ന നോവല്ലയെ അടിസ്ഥാനമാകിയാണ് എറിക്ക് ഹൈസ്സറർ ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ഭൂമിയിൽ ഇറങ്ങി വന്ന ഒരു കൂട്ടം അന്യഗ്രഹ ജീവികളുമായി അവരുടെ ഭാഷയിൽ സംവദിക്കാനും അവരുടെ ആഗമനോദ്ദേശം കണ്ടെത്താനും ഒരു കൂട്ടം ശാസ്ത്രജ്ഞന്മാർ നടത്തുന്ന ശ്രമമാണ് സിനിമയിലെ കഥയുടെ കാതൽ.

വലയസൂര്യഗ്രഹണം 2021 ജൂൺ 10 – തത്സമയം കാണാം

ഉദയ സൂര്യൻ വലയ സൂര്യനായി പ്രത്യക്ഷപ്പെടുന്ന അപൂർവ്വമായ ഈ കാഴ്ച, താരതമ്യേനെ ജനവാസം കുറഞ്ഞ, എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള വടക്കുകിഴക്കൻ അമേരിക്കയിലും കാനഡയിലും ഗ്രീൻലാന്റ്, സൈബീരിയ തുടങ്ങിയ സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലും ദൃശ്യമാകും. ഈ ഗ്രഹണത്തിന്റെ പാതയിൽ ഇന്ത്യ ഇല്ലാത്തതിനാൽ നമുക്ക് ഇത് നേരിട്ട് കാണാൻ കഴിയുന്നില്ല.

നിലാവിന്റെ കൂട്ടുകാരി- ഒരു ലക്ഷദ്വീപ് കഥ

ഫാത്തിമ വളർന്നത് ലക്ഷദ്വീപിലെ നിലാവിനെ കണ്ടായിരുന്നു. ദ്വീപിനെ ചുറ്റുന്ന കടലിന്റെ ആഴങ്ങളിലുള്ള പവിഴപുറ്റുകളും, വിവിധ വർണ്ണങ്ങളിലുള്ള കടൽ മത്സ്യങ്ങളും , ഭീമൻ കടലാമകളും, തിരണ്ടിയുമൊക്കെ അവൾക്ക് വലിയ ഇഷ്ടമായിരുന്നു. ഒരിക്കൽ കടലിൽവെച്ചു, ഒരു വലിയ കൊടുങ്കാറ്റിലകപ്പെട്ടു ഫാത്തിമയെ കാണാതെയായി. നമുക്ക് ഫാത്തിമക്കൊപ്പം ചേർന്ന്, കടൽ ജീവികൾക്കൊപ്പം അവൾ കാട്ടിയ സാഹസങ്ങൾ എന്തൊക്കെയായിരുന്നുവെന്ന് വായിച്ചറിയാം. ലക്ഷദ്വീപിൻറെ വിശിഷ്ട ഭൂപ്രകൃതിയും സാമൂഹിക പശ്ചാത്തലവുമാണ് ഈ കഥയ്ക്ക് പ്രചോദനമായിട്ടുള്ളത്. ഭൂപ്രകൃതിയേയും മൽസ്യസമ്പത്തിനേയും സൂചിപ്പിക്കുവാൻ കഥയിൽ ഉപയോഗിച്ചിരിക്കുന്ന ചില പദങ്ങൾ ലക്ഷദ്വീപിലെ പ്രാദേശിക സംസാരഭാഷയിൽ ഉപയോഗിച്ച് കണ്ടവയാണ്. ഉദാഹരണത്തിന് കായൽ എന്ന പദത്തിന് പകരം ലക്ഷദ്വീപിൽ ഉപയോഗിച്ചുവരുന്ന ബില്ലം എന്ന പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ലക്ഷദ്വീപ് ജനതയുടെ സുരക്ഷയ്ക്കും ജനാധിപത്യഅവകാശങ്ങൾക്കും ഒപ്പം നിൽക്കാം. കഥ വായിക്കാം

ദ മാർഷ്യൻ – അതിജീവനത്തിന്റെ പാഠങ്ങൾ

ചൊവ്വയിൽ മനുഷ്യവാസം സാധ്യമാവുമോ ഇല്ലയോ എന്ന് കാലം പറയേണ്ടതാണ് എന്നാൽ ചൊവ്വയുടെ ഏകാന്തതയിൽ അകപ്പെട്ട് പോയ ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ കഥ പറയുന്ന ഒരു ചിത്രമുണ്ട് റിഡ്ലി സ്കോട്ട് സംവിധാനം ചെയ്ത “ദ മാർഷ്യൻ (The Martian)”.

ഏകാന്തപഥികൻ യാത്രയായി – മൈക്കിൾ കോളിൻസിന് വിട

കൊളംബിയ എന്ന മാതൃപേടകത്തിൽ നിന്നും ഈഗിൾ എന്ന ചന്ദ്രപേടകം വേർപെട്ട് കൂട്ടുകാർ ചന്ദ്രനിലേക്ക് കുതിക്കുമ്പോൾ ഏകനായിപ്പോയ മൈക്കേൽ കോളിൻസിനെ ഏകാന്തപഥികൻ എന്നാണ് ഇവിടെ ഭൂമിയിൽ വാഴ്ത്തിയത്. കാരണം ശ്രദ്ധയും വാർത്തയും ആദ്യരണ്ടു പേരിലുമായിരുന്നു. മടങ്ങിവന്നശേഷവും പ്രകീർത്തനം  ആംസ്ട്രോങ്ങിലും ആൽഡ്രിനിലുമായി ഒതുങ്ങി.

Close