2023 ലെ ആകാശക്കാഴ്ചകൾ – വാനനീരീക്ഷണ കലണ്ടർ

സ്‌കൂൾകുട്ടികൾ മുതൽ അമച്വർ വാനനിരീക്ഷകർവരെ ഇന്ന് വളരെ ഗൗരവമായി മാനം നോക്കുന്നുണ്ട്. വാനനിരീക്ഷകർക്ക് ധാരാളം കാഴ്ചകൾ സമ്മാനിക്കുന്ന  വർഷമാണ് 2023 .

സയൻസ് @ 2022

ടി.വി.നാരായണൻശാസ്ത്രലേഖകൻ--FacebookEmail പോയവർഷത്തെ ശാസ്ത്ര നേട്ടങ്ങൾ ശാസ്ത്രരംഗത്ത് മികച്ച നേട്ടങ്ങളുടെ വർഷമായിരുന്നു 2022. പ്രപഞ്ച രഹസ്യങ്ങളിലേക്ക് കൺതുറന്ന ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയും ശുദ്ധമായ ഊർജവിപ്ലവത്തിലേക്ക് നയിക്കാവുന്ന ന്യൂക്ലിയാർഫ്യൂഷൻ പരീക്ഷണങ്ങളും മരണത്തെ വരെ നീട്ടിവെക്കാൻ സാധിച്ചേക്കാവുന്ന...

ആർറ്റെമിസ് 1 കുതിച്ചുയർന്നു

2024 – 25 വർഷത്തിൽ ചന്ദ്രനിലേക്ക് അയക്കാനുള്ള നാസയുടെ പദ്ധതിയാണ് ആർറ്റെമിസ് (Artemis).  ആർറ്റെമിസ്  പദ്ധതിയുടെ  ആദ്യ ദൗത്യം ആർറ്റെമിസ് 1 ആഗസ്ത് 29  ന് ഇന്ത്യന്‍ സമയം വൈകീട്ട് 6.03 ന് കുതിക്കും. മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനുള്ള ആർറ്റെമിസ് 3 ദൗത്യത്തിന്റെ ഒരു ട്രയൽ ആയാണ് ഈ ആളില്ലാ ദൗത്യത്തെ നാസ കാണുന്നത്

അനന്തരം ചടപടാന്ന് അമ്പിളി മാമനുണ്ടായി !

ചൊവ്വയോളം വലിപ്പമുള്ള ഒരു വസ്തു ഭൂമിയിൽവന്ന് ഇടിച്ചതിന്റെ ഫലമായാണ് ചന്ദ്രൻ ഉണ്ടായത് എന്നാണ് ചന്ദ്രോത്പത്തിയെ സംബന്ധിച്ച തിയ പരികല്പന. സൂപ്പർ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് ആ കൂട്ടിയിടി നടക്കുന്ന സമയത്തെ അവസ്ഥയെ സിമുലേറ്റ് ചെയ്ത വീഡിയോ കാണാം. സിമുലേഷൻ പറയുന്നത് ആ കൂട്ടിയിടി കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ചന്ദ്രൻ രൂപപ്പെട്ടു എന്നാണ് !

2022 നവംബര്‍ 8 ചന്ദ്രഗ്രഹണം

2022 നവംബര്‍ 8ന് ഈ വർഷത്തെ സമ്പൂർണ്ണ ചന്ദ്രഗ്രഹണം നടക്കുകയാണ്. വൈകിട്ട് 03.46 മുതൽ 04.29 വരെയാണ് പൂർണ്ണഗ്രഹണം സംഭവിക്കുന്നത്. കേരളത്തിൽ അന്ന് ചന്ദ്രനുദിക്കുന്നത് സന്ധ്യയ്ക്ക് 6 മണിയോടെയാണ്. അതിനാൽ കേരളത്തിൽ പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകില്ല, എന്നാൽ അല്പനേരം ഭാഗീക ചന്ദ്രഗ്രഹണം കാണാനാകും. സന്ധ്യക്ക്, മറയില്ലാതെ ചക്രവാളം കാണാനാകുന്ന സ്ഥലത്ത് നിന്നുകൊണ്ട് നിരീക്ഷിച്ചാൽ ഏതാണ്ട് കാൽ മണിക്കൂറോളം ഭാഗീക ഗ്രഹണം കാണാം (മഴക്കാറിന്റെ മറയില്ല എങ്കിൽ). രാത്രി 7.26 വരെ ഉപച്ഛായാഗ്രഹണം തുടരുംമെങ്കിലും ഉപച്ഛായാഗ്രഹണം തിരിച്ചറിയാൻ പ്രയാസമാണ്.

വരുന്നൂ ഭാഗിക സൂര്യഗ്രഹണം

ഒക്ടോബർ മാസം 25 ന് ഒരു സൂര്യഗ്രഹണം കാണാനുള്ള അവസരം നമുക്ക് ഒത്തുവരികയാണ്. പക്ഷേ, ഇതൊരു പൂർണസൂര്യഗ്രഹണമല്ല. കേരളത്തിന്റെ വടക്കേ അറ്റത്ത്, കാസറഗോഡ് ഭാഗങ്ങളിൽ സൂര്യബിംബത്തിന്റെ 10 ശതമാനം വരെ മറയ്ക്കപ്പെടും. തെക്കോട്ടു പോകുന്തോറും ഇതിന്റെ അളവ് കുറഞ്ഞു വരും.

Close