പശ്ചിമഘട്ടത്തിൽനിന്നും പുതിയ പ്രാണിവർഗ്ഗം – സാന്ദ്രകോട്ടസ് വിജയകുമാറി – മുങ്ങാങ്കുഴി വണ്ടുകള്‍
സാന്ദ്രകോട്ടസ് വിജയകുമാറി എന്ന പ്രാണിയെ ശാസ്ത്ര ലോകത്തിന് പരിചയപ്പെടുത്തിക്കൊണ്ടുള്ള പ്രബന്ധം വിഖ്യാത ജേണൽ ആയ ജേണൽ ഓഫ് ത്രെട്ടൻഡ് ടാക്സയില്‍ പ്രസിദ്ധീകരിച്ചു.പ്രാണികളുടെയും ചെറു ജീവികളുടെയും പാരിസ്ഥിതിക പ്രാധാന്യവും അവയേക്കുറിച്ച് അറിയാനുള്ള താത്പര്യവും സാധാരണക്കാരിലും വിദ്യാർത്ഥികളിലും എത്തിക്കുന്നതിനായി നിരന്തരം പത്രങ്ങളിലും ആനുകാലികങ്ങളിലും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും കുറിപ്പുകൾ എഴുതുന്ന പ്രശസ്ത സയൻസ് ജേണലിസ്റ്റും, നാച്വറലിസ്റ്റും ആയ വിജയകുമാർ ബ്ലാത്തൂരിനോടുള്ള ബഹുമാനാർത്ഥമാണ് പുതിയ പ്രാണിക്ക് ‘സാന്ദ്രകോട്ടസ് വിജയകുമാറി’ എന്നാണ് ശാസ്ത്ര നാമം നൽകിയിട്ടുള്ളത്.
ലിംഗം തുരപ്പൻ -“കാണ്ടിരു “
പുഴയിലേക്ക് നീട്ടി മൂത്രമൊഴിക്കുമ്പോൾ ആ മൂത്രമണത്താൽ ആകർഷിക്കപ്പെട്ട് മാംസദാഹിയായ ഒരു നീളൻ പരൽമീൻ മൂത്ര ആർച്ച് പാതയിലൂടെ കുതിച്ച് ചാടി കയറി തുരന്ന് ലിംഗത്തിലൂടെ അകത്തേക്ക് കയറുന്ന കാര്യം ഒന്ന് ഓർത്തു നോക്കൂ. മാംസം ചവച്ച് തിന്ന് അത് മൂത്രസഞ്ചി ലക്ഷ്യമാക്കി നീങ്ങുന്നു. ജീവൻ രക്ഷിക്കാൻ ഉടൻ ചെയ്യാവുന്ന ഏക വഴി പീച്ചാത്തി എടുത്ത് ലിംഗം പറ്റെ മുറിച്ച് കളയുക മാത്രമാണ്. രക്തദാഹികളായ പിരാനകളുടെ നിറം പിടിപ്പിച്ച കഥകൾക്ക് ഒപ്പം മാധ്യമങ്ങളിൽ പ്രചരിച്ച മറ്റൊരു മീനാണ് ലിംഗം തുരപ്പൻ – “കാണ്ടിരു “
ചൊറിയും ചിരങ്ങും പിന്നെ മൈറ്റും
ഇവരാണ് സ്കാബിസ് എന്ന ചൊറിയും ചിരങ്ങും ഉണ്ടാക്കി നമ്മെ വലച്ചിരുന്ന പഹയർ. ദേഹത്ത് പറ്റിപ്പിടിച്ച് കിടക്കാൻ അവസരം കിട്ടിയാൽ പിന്നെ വിടില്ല. തൊലിതുരന്ന് ഉള്ളിൽ കയറും. ജീവിതം നമ്മുടെ തൊലിക്കകത്താകും പിന്നെ.
കൊന്നാലും ചാവാത്ത ജലക്കരടികൾ
ശ്വാസം കിട്ടാത്ത - വെള്ളം കിട്ടാത്ത - മരണ തീച്ചൂടിൽ പെട്ട – തീറ്റകിട്ടാത്ത അവസ്ഥയിൽ ആരും കുറച്ച് സമയമോ കാലമോ കഴിഞ്ഞാൽ ചത്തുപോകും. പക്ഷെ ഈ അവസ്ഥയിലൊന്നും കൂസാതെ മരണത്തെ തോൽപ്പിക്കുന്ന ഒരു കുഞ്ഞുജീവി നമുക്കൊപ്പം ജീവിക്കുന്നുണ്ട്. ടാർഡിഗ്രാഡ (Tardigrade) എന്ന പേരുള്ള വളരെ കുഞ്ഞൻ ജലജീവിയായ ‘ജലക്കരടി’ (water bears).
വെള്ളത്തിലാശാൻ
പഴയ എഴുത്താശാന്മാർ എഴുത്താണികൊണ്ട് ഓലയിൽ ശരശരേന്ന് എഴുതുന്നതുപോലെ പുഴകളിലേയും കുളങ്ങളിലേയും അനക്കമില്ലാത്ത ജലോപരിതലത്തിൽ ഓടിനടന്നും നിന്നും പല വിക്രിയകൾ കാട്ടുന്ന കുഞ്ഞ് ജലപ്രാണികളാണ് എഴുത്താശാൻ പ്രാണികൾ.
ന്യൂറോ സർജൻ കടന്നൽ
മരതക കൂറ കടന്നൽ (emerald cockroach wasp) എന്നു വിളിപ്പേരുള്ള സുന്ദര വർണ്ണ ജീവിയാണ് Ampulex compressa. ഒറ്റയാന്മാരായി ഏകാന്ത ജീവിതം നയിക്കുന്നവരാണ് രണ്ട് സെന്റീമീറ്ററിനടുത്ത് മാത്രം വലിപ്പമുള്ള ഈ കുഞ്ഞൻ കടന്നലുകൾ.
മിന്നാമിനുങ്ങിന്റെ ലാർവ
ഈ ജീവിയെ കണ്ടിട്ടുണ്ടോ? മിന്നാമിനുങ്ങിന്റെ ലാർവയാണിത്. ഒരു വലിയ ഒച്ചിനെ തിന്നാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം.
പുഴു വെറും പുഴുവല്ല
ഈച്ചപ്പുഴുമുതൽ ശലഭപ്പുഴുവരെ…