Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
volumeവ്യാപ്‌തം.ഘനരൂപങ്ങളുടെ ഉള്ളളവ്‌. ലിറ്റര്‍, ക്യൂബിക്‌ മീറ്റര്‍ തുടങ്ങിയ ഏകകങ്ങള്‍ വ്യാപ്‌തത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു.
volumetricവ്യാപ്‌തമിതീയം.ഉദാ: വ്യാപ്‌തമിതീയ വിശ്ലേഷണം ( volumetric analysis)
voluntary muscleഐഛികപേശി.striped muscle എന്നതിന്റെ മറ്റൊരു പേര്‌.
volutionവലനം.ഭ്രമണ, പരിക്രമണ ചലനങ്ങള്‍
vortexചുഴിചുഴലി, ഭ്രമിളം.ഒരു ദ്രവത്തിന്റെ ഒഴുക്ക്‌ ഒരക്ഷത്തിനെ ചുറ്റിക്കൊണ്ടാകുന്ന അവസ്ഥ. ഉദാ: ഭ്രമിളഗതി ( vortex motion)
VSSCവി എസ്‌ എസ്‌ സി.വിക്രം സാരാഭായി സ്‌പേസ്‌ സെന്റര്‍. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ( ISRO)യുടെ പ്രധാന ഗവേഷണ സ്ഥാപനങ്ങളിലൊന്ന്‌. തിരുവനന്തപുരത്തിനടുത്ത്‌ തുമ്പയാണ്‌ ആസ്ഥാനം. ഇന്ത്യയുടെ ഉപഗ്രഹ പദ്ധതികള്‍ക്കാവശ്യമായ വിക്ഷേപണ വാഹനങ്ങളുടെ നിര്‍മിതിയും അത്‌ സംബന്ധിച്ച ഗവേഷണങ്ങളുമാണ്‌ മുഖ്യ കര്‍മമേഖല.
vulcanizationവള്‍ക്കനീകരണം.സള്‍ഫറോ സള്‍ഫര്‍ സംയുക്തങ്ങളോ (ഏകദേശം 5%) ചേര്‍ത്ത്‌ പ്രാസസ്‌ ചെയ്‌ത്‌ റബ്ബറിന്‌ കാഠിന്യം കൂട്ടുന്ന പ്രക്രിയ.
vulvaഭഗം.യോനിയില്‍ നിന്ന്‌ പുറത്തേക്കുള്ള ദ്വാരം.
w-chromosomeഡബ്ല്യൂ-ക്രാമസോം.പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും ലിംഗക്രാമസോമുകളില്‍ ഒന്ന്‌. സസ്‌തനികളുടെ y ക്രാമസോമിനോട്‌ സമാനമാണിത്‌.
w-particleഡബ്ലിയു-കണം.ഒരിനം ബോസോണ്‍. elementary particles നോക്കുക.
Wacker processവേക്കര്‍ പ്രക്രിയ.പലേഡിയം ക്ലോറൈഡ്‌, കുപ്രിക്‌ ക്ലോറൈഡ്‌ എന്നീ ഉല്‍പ്രരകങ്ങളുടെ സാന്നിദ്ധ്യത്തില്‍ എഥിലീന്‍ ഓക്‌സിജനുമായി പ്രതിപ്രവര്‍ത്തിച്ച്‌ അസറ്റാല്‍ഡിഹൈഡ്‌ നിര്‍മ്മിക്കുന്ന പ്രക്രിയ.
waggle danceവാഗ്‌ള്‍ നൃത്തം.തേനീച്ചകള്‍ ഭക്ഷണം ലഭിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരമറിയിക്കുവാന്‍ നടത്തുന്ന ശാരീരിക ചലനങ്ങള്‍.
wandering cellsസഞ്ചാരികോശങ്ങള്‍.ബഹുകോശജീവികളില്‍ സഞ്ചാരശേഷിയുള്ള കോശങ്ങള്‍. ഉദാ: മഹാ ഭക്ഷികള്‍, അമീബിയാ കോശങ്ങള്‍.
warmbloodedസമതാപ രക്തമുള്ള.homoiothermous എന്നതിന്‌ പകരം ഉപയോഗിക്കുന്ന പദം.
warning odourമുന്നറിയിപ്പു ഗന്ധം.ഇന്ധനവാതകങ്ങള്‍ക്ക്‌ ഗന്ധമില്ലാത്തതിനാല്‍ അവയുടെ ചോര്‍ച്ച മനസിലാക്കാന്‍ പ്രയാസമാണ്‌. അതിനാല്‍ അത്തരം വാതകങ്ങളില്‍ തീക്ഷ്‌ണഗന്ധമുള്ള മറ്റേതെങ്കിലും വാതകം ചേര്‍ക്കുന്നു.
warpingസംവലനം.ഒരു വസ്‌തുവിനെ (ഉദാ: ഇരുമ്പുകമ്പി) വളയ്‌ക്കുകയോ, തിരിക്കുകയോ വിരൂപമാക്കുകയോ ചെയ്യല്‍.
water cultureജലസംവര്‍ധനം.ജലത്തില്‍ സസ്യങ്ങള്‍ വളര്‍ത്തിയെടുക്കല്‍. hydroponics എന്നതിന്റെ മറ്റൊരു പേര്‌.
water cycleജലചക്രം.സരോര്‍ജത്താല്‍ ഭൂമിയിലും അന്തരീക്ഷത്തിലുമായി നടക്കുന്ന ജലതന്മാത്രകളുടെ ചംക്രമണം.
water equivalentജലതുല്യാങ്കം.ഒരു വസ്‌തുവിന്റെ താപനില ഒരു നിശ്ചിത അളവ്‌ ഉയര്‍ത്താന്‍ ആവശ്യമായ താപം കൊണ്ട്‌ എത്ര പിണ്ഡം ജലത്തിന്റെ താപനില അത്രയും ഉയര്‍ത്താന്‍ കഴിയുമോ ആ സംഖ്യയെ ആ വസ്‌തുവിന്റെ ജല തുല്യാങ്കം എന്നു പറയുന്നു. ഉദാ: 100 ഗ്രാം ഭാരമുള്ള ഒരു കോപ്പര്‍ കലോറി മീറ്ററിന്റെ താപനില 5 0 ഉയര്‍ത്താന്‍ വേണ്ട താപം കൊണ്ട്‌ 10 ഗ്രാം വെള്ളത്തിന്റെ താപനില 5 0 ഉയര്‍ത്താമെങ്കില്‍ കലോറിമീറ്ററിന്റെ ജലതുല്യാങ്കം 10 ഗ്രാം ആണ്‌.
water gas വാട്ടര്‍ ഗ്യാസ്‌.കാര്‍ബണ്‍ മോണോക്‌സൈഡ്‌, ഹൈഡ്രജന്‍ ഇവ 1:1 എന്ന വ്യാപ്‌ത അനുപാതത്തില്‍ കലര്‍ന്ന മിശ്രിതം. ചുട്ടുപഴുത്ത കരിയില്‍ കൂടി നീരാവി കടത്തിവിട്ടാണ്‌ ഉത്‌പാദിപ്പിക്കുന്നത്‌. ഒരു ഇന്ധനമായി ഉപയോഗിക്കുന്നു. C+H2O→CO+H2
Page 295 of 301 1 293 294 295 296 297 301
Close