Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
unit vectorയൂണിറ്റ്‌ സദിശം.vector കാണുക.
universal donorസാര്‍വജനിക ദാതാവ്‌.രക്തഗ്രൂപ്പ്‌ വര്‍ഗീകരണത്തിന്റെ ABO ക്രമമനുസരിച്ച്‌ ഏതൊരു ഗ്രൂപ്പിലുള്ളവര്‍ക്കും രക്തം കൊടുക്കുവാന്‍ പറ്റുന്ന വ്യക്തി. ഇവരുടെ രക്തഗ്രൂപ്പ്‌ O ആയിരിക്കും.
universal gas constantസാര്‍വത്രിക വാതക സ്ഥിരാങ്കം.-
universal indicatorസാര്‍വത്രിക സംസൂചകം.ഏതു pH ലും നിറവ്യത്യാസം കാണിക്കുന്ന സംസൂചകം. ഇത്‌ പല സംസൂചകങ്ങളുടെയും ഒരു മിശ്രിതമാണ്‌.
universal recipientസാര്‍വജനിക സ്വീകര്‍ത്താവ്‌ .രക്തഗ്രൂപ്പ്‌ വര്‍ഗീകരണത്തിന്റെ ABO ക്രമമനുസരിച്ച്‌ ഏതൊരു ഗ്രൂപ്പില്‍ നിന്നും രക്തം സ്വീകരിക്കുവാന്‍ പറ്റുന്ന വ്യക്തി. ഇവരുടെ രക്തഗ്രൂപ്പ്‌ AB ആയിരിക്കും.
universal setസമസ്‌തഗണം.ഒരു പ്രത്യേക പ്രശ്‌നത്തില്‍ ഉപയോഗിക്കേണ്ടിവരുന്ന എല്ലാ ഗണങ്ങളുടെയും അധിഗണമായി സ്വീകരിക്കുന്ന ഗണം.
universal solventസാര്‍വത്രിക ലായകം.ഏതു പദാര്‍ഥത്തെയും ലയിപ്പിക്കുന്ന ലായകം. പ്രായോഗികമായി അങ്ങിനെയൊന്നില്ല. ഏറ്റവും കൂടുതല്‍ പദാര്‍ഥങ്ങളെ ലയിപ്പിക്കുന്ന ലായകം ജലമാണ്‌.
universal timeഅന്താരാഷ്‌ട്ര സമയം.( UT) ഗ്രീനിച്ച്‌ മാധ്യ സമയത്തിന്‌ ( GMT) ഇന്റര്‍നാഷണല്‍ ആസ്‌ട്രാണമിക്കല്‍ യൂനിയന്‍ 1928 ല്‍ അംഗീകരിച്ച പേര്‌. 1925 ന്‌ മുമ്പ്‌ നിലവിലിരുന്ന GMT നട്ടുച്ചയ്‌ക്ക്‌ ആരംഭിക്കുന്നതിലെ ആശയക്കുഴപ്പം ഒഴിവാക്കി അര്‍ധരാത്രിയില്‍ ആരംഭിക്കുന്നതിന്‌ തീരുമാനിച്ചു.
universeപ്രപഞ്ചം1 (phy) പ്രപഞ്ചം,2 (math) സമഷ്‌ടി. ഗണത്തിലെ എല്ലാ അംഗങ്ങളും ഉള്‍പ്പെട്ട. ഉദാ: സമഷ്‌ടീഗണം.
unixയൂണിക്‌സ്‌.ആദ്യകാലത്ത്‌ ഉപയോഗത്തിലിരുന്ന ഒരു ഓപ്പറേറ്റിംഗ്‌ സിസ്റ്റം.
unlike termsവിജാതീയ പദങ്ങള്‍.like terms നോക്കുക.
unpairedഅയുഗ്മിതം.മറ്റൊന്നുമായി ഇണയാവാത്ത. ഉദാ: അയുഗ്മിത ഇലക്‌ട്രാണ്‍.
unsaturated hydrocarbonsഅപൂരിത ഹൈഡ്രാകാര്‍ബണുകള്‍.ഹൈഡ്രജനും കാര്‍ബണുമടങ്ങുന്ന സംയുക്തങ്ങള്‍. കാര്‍ബണ്‍ ആറ്റങ്ങള്‍ക്കിടയില്‍ ഒന്നിലധികം ബന്ധനങ്ങള്‍ ഉണ്ടായിരിക്കും. സാധാരണയായി ദ്വിബന്ധനമോ, ത്രിബന്ധനമോ ആണുണ്ടാവുക. ആല്‍ക്കീനുകള്‍ (ഉദാ: എത്തിലീന്‍ CH2=CH2), ആല്‍ക്കൈനുകള്‍ (ഉദാ: അസറ്റിലീന്‍ CH≡CH) എന്നിവ അപൂരിത ഹൈഡ്രാകാര്‍ബണുകളാണ്‌.
unstable equilibriumഅസ്ഥിര സംതുലനം.equilibrium നോക്കുക.
up linkഅപ്‌ലിങ്ക്. ഭൂമിയില്‍ നിന്ന്‌ ഉപഗ്രഹത്തിലേക്ക്‌ ഡാറ്റ അയയ്‌ക്കുന്ന പ്രക്രിയ.
uploadഅപ്‌ലോഡ്‌.ഒരു ക്ലയന്റ്‌ കമ്പ്യൂട്ടറില്‍ നിന്ന്‌ ഫയലുകള്‍ ഇന്റര്‍നെറ്റ്‌ സെര്‍വറിലേക്ക്‌ അയയ്‌ക്കുന്ന പ്രക്രിയ. ഇതിനായി പ്രത്യേകം പ്രാട്ടോകോളുകള്‍ ഉണ്ട്‌.
UPSയു പി എസ്‌.Uninterrupted Power Supply എന്നതിന്റെ ചുരുക്കം. വൈദ്യുതി പോകുമ്പോഴും, കംപ്യൂട്ടറുകള്‍ പോലുള്ള സംവിധാനങ്ങളുടെ പ്രവര്‍ത്തനം നിലയ്‌ക്കാതെ സൂക്ഷിക്കുന്ന ബാറ്ററി സംവിധാനം. റീചാര്‍ജു ചെയ്യാന്‍ കഴിയുന്ന ബാറ്ററികള്‍ ഉപയോഗപ്പെടുത്തിയാണ്‌ ഇത്‌ സാധ്യമാക്കുന്നത്‌.
upthrustമേലേയ്‌ക്കുള്ള തള്ളല്‍.ഉദാ: വെള്ളത്തില്‍ കിടക്കുന്ന ഒരു വസ്‌തുവിലനുഭവപ്പെടുന്ന മേലേക്കുള്ള തള്ളല്‍.
upwelling 1. (geo)ഉദ്ധരണംസമുദ്ര ഉപരിതലത്തിലെ കാറ്റ്‌ ചൂടുള്ള, പോഷക ദരിദ്രമായ ജലത്തെ തള്ളിനീക്കുമ്പോള്‍ അവിടേക്ക്‌ താഴെയുള്ള പോഷകസമ്പന്നമായ തണുത്ത ജലം ഉയര്‍ന്നുവരുന്ന പ്രക്രിയ. മത്സ്യങ്ങളുടെയും മറ്റ്‌ കടല്‍ ജീവികളുടെയും നിലനില്‍പ്പിനിത്‌ പ്രധാനമാണ്‌.
Upwelling 2. (geol)അപ്പ്‌വെല്ലിങ്ങ്‌.ഭൂമിയുടെ മാന്റിലിന്റെ താഴ്‌ഭാഗത്തുള്ള ചൂടുള്ള (സാന്ദ്രത കുറഞ്ഞ) പദാര്‍ഥം മുകളിലേക്ക്‌ വരികയും മുകളിലുള്ള തണുത്ത പദാര്‍ത്ഥം താഴേക്ക്‌ പോകുകയും ചെയ്യുന്ന ചാക്രിക ചലനം. ചൂടുകൂടുന്നത്‌ റേഡിയോ ആക്‌റ്റിവിറ്റി മൂലമാണ്‌. ഫലക ചലനത്തില്‍ ഇത്‌ പ്രധാന പങ്ക്‌ വഹിക്കുന്നു.
Page 287 of 301 1 285 286 287 288 289 301
Close