states of matter

ദ്രവ്യ അവസ്ഥകള്‍.

ദ്രവ്യത്തിന്‌ പ്രധാനമായി മൂന്ന്‌ അവസ്ഥകളാണ്‌ ഉള്ളത്‌. ഖരം, ദ്രാവകം, വാതകം എന്നിവയാണ്‌ അവ. താപനില, മര്‍ദ്ദം എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ്‌ ഘടകങ്ങള്‍ നിര്‍വ്വചിക്കപ്പെടുന്നത്‌. ഖരവസ്‌തുവില്‍ തന്മാത്രകള്‍ക്കിടയിലുള്ള ബലം ഏറ്റവും അധികമായിരിക്കും. വാതകത്തില്‍ ഏറ്റവും കുറവും. പ്ലാസ്‌മ ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥയായാണ്‌ ഗണിക്കപ്പെടുന്നത്‌. ആപേക്ഷികതാ സിദ്ധാന്തപ്രകാരം ഊര്‍ജവും ദ്രവ്യത്തിന്റെ ഒരു അവസ്ഥയായി കണക്കാക്കാം.

More at English Wikipedia

Close