Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
diurnal | ദിവാചരം. | പകല്‍ സമയത്ത് പ്രവര്‍ത്തന നിരതമാകുന്ന ജീവികള്‍. ദൈനികം എന്ന അര്‍ഥത്തിലും ഉപയോഗിക്കും. |
diurnal libration | ദൈനിക ദോലനം. | ഭൂമിയുടെ ഭ്രമണം കാരണം വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത സ്ഥാനങ്ങളില്‍ നിന്ന് ചന്ദ്രനെ കാണുന്നതു കൊണ്ട് പകുതിയിലധികം ഭാഗം ദൃശ്യമാകുന്ന പ്രതിഭാസം. (ചന്ദ്രന്റെ ഭ്രമണത്തിനും പരിക്രമണത്തിനും വേണ്ട സമയം തുല്യമായതിനാല്‍ ചന്ദ്രന്റെ ഒരു പാതിയേ ദൃശ്യമാകൂ എന്ന പൊതു തത്വം ഓര്‍ക്കുക). |
diurnal motion | ദിനരാത്ര ചലനം. | ഓരോ 24 മണിക്കൂറിലും ഭൂമി പൂര്‍ത്തിയാക്കുന്ന ചലനം. ഈ ചലനം നിമിത്തം ആകാശവസ്തുക്കള് ഭൂമിയെ ചുറ്റുന്നതായി നമുക്കനുഭവപ്പെടുന്നു. |
diurnal range | ദൈനിക തോത്. | കാലാവസ്ഥാ ഘടകങ്ങള്‍ക്ക് ദൈനംദിനം ഉണ്ടാകുന്ന വ്യതിയാനങ്ങളുടെ തോത്. ഉദാ: അന്തരീക്ഷ മര്‍ദം, താപനില എന്നിവയില്‍ വരുന്ന വ്യതിയാനം. |
div | ഡൈവ്. | divergence എന്ന സംകാരകത്തിന്റെ ചുരുക്കരൂപം. |
Diver's liquid | ഡൈവേഴ്സ് ദ്രാവകം. | ദ്രാവക അമോണിയായില്‍ അമോണിയം നൈട്രറ്റ് ലയിപ്പിക്കുമ്പോള്‍ കിട്ടുന്ന ലായനി. ചില ലോഹങ്ങള്‍, ലോഹ ഓക്സൈഡുകള്‍, ഹൈഡ്രാക്സൈഡുകള്‍ മുതലായവയുടെ ലായകമായി ഉപയോഗിക്കുന്നു. |
divergence | ഡൈവര്‍ജന്‍സ് | വിവ്രജം. ഒരു അദിശ സംകാരകം. പ്രതീകം( ∇.). del (∇) എന്ന സദിശ സംകാരകവും നിര്‍ദിഷ്ട ഏകദവും തമ്മിലുള്ള അദിശഗുണനഫലം ആണ് ആ ഏകദത്തിന്റെ വിവ്രജം. ത്രിമാന കാര്‍ടീഷ്യന്‍ നിര്‍ദേശാങ്കവ്യവസ്ഥയില്‍ =F1i+F2j+F3k എന്ന ഏകദത്തിന്റെ വിവ്രജം ഇങ്ങനെയാണ്: |
divergent evolution | അപസാരി പരിണാമം. | ഒരേ പൂര്‍വിക വംശത്തില്‍ നിന്നുത്ഭവിച്ച് വിഭിന്ന ദിശകളില്‍ വേര്‍തിരിയുന്ന പരിണാമരീതി. |
divergent junction | വിവ്രജ സന്ധി. | ലിഥോസ്ഫിയര്‍ ഫലകങ്ങള്‍ ഒന്നിനൊന്ന് പരസ്പരം അകലുന്ന മേഖല. ഇവിടെ പുതിയ ഫലകങ്ങള്‍ നിര്‍മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. constructive plate margin നോക്കുക. |
divergent sequence | വിവ്രജാനുക്രമം. | ഒരു നിയത സീമയിലേക്ക് അഭിസരിക്കാത്ത ( converge ചെയ്യാത്ത) അനുക്രമം. ഉദാ: 1, 2, 3, 4....... |
divergent series | വിവ്രജശ്രണി. | സംവ്രജിക്കാത്ത ശ്രണി. convergent series നോക്കുക. |
dividend | ഹാര്യം | ഭാജ്യം. |
division | ഹരണം | വിഭജനം. ഒരു ഗണിത ക്രിയ. ഗുണനത്തിന്റെ വ്യുല്ക്രമക്രിയ. ÷എന്ന് പ്രതീകം. a÷b=c എങ്കില്‍ bc=a. ഹരിക്കപ്പെടുന്ന സംഖ്യ ( a) ക്ക് ഹാര്യം എന്നും ഹരിക്കുന്ന സംഖ്യ ( b)ക്ക് ഹാരകം എന്നും ഹരിച്ചുകിട്ടുന്ന ഫലത്തെ ( c) ഹരണഫലം എന്നും പറയുന്നു. |
divisor | ഹാരകം | വിഭാജകം. |
dizygotic twins | ദ്വിസൈഗോട്ടിക ഇരട്ടകള്‍. | അസമ ഇരട്ടകള്‍., ഒരേ സമയം രണ്ട് അണ്ഡങ്ങളില്‍ ബീജസങ്കലനം നടക്കുന്നതിന്റെ ഫലമായുണ്ടാകുന്ന ഇരട്ടകള്‍. സഹോദരങ്ങള്‍ തമ്മിലുള്ള സാദൃശ്യമേ ഇവ തമ്മിലുണ്ടാവുകയുള്ളൂ. |
DNA | ഡി എന്‍ എ. | Deoxyribo Nucleic Acid എന്നതിന്റെ ചുരുക്ക രൂപം. |
Dobson units | ഡോബ്സണ്‍ യൂനിറ്റ്. | അന്തരീക്ഷത്തില്‍ ഓസോണ്‍ പോലെയുള്ള ഒരു വാതകത്തിന്റെ സ്തംഭസാന്ദ്രത ( columnar density) അളക്കുന്നതിന്റെ ഏകകം. |
documentation | രേഖപ്പെടുത്തല്‍. | രേഖപ്പെടുത്തല്‍. |
dodecagon | ദ്വാദശബഹുഭുജം . | 12 വശങ്ങളുള്ള ബഹുഭുജം. |
dodecahedron | ദ്വാദശഫലകം . | 12 മുഖങ്ങളുള്ള ബഹുഫലകം. |