Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
down linkഡണ്‍ൗ ലിങ്ക്‌.ഉപഗ്രഹത്തില്‍ നിന്നും ഭമൗനിലയത്തിലേക്കുള്ള സന്ദേശ വിനിമയ പാത.
Down's syndromeഡണ്‍ൗസ്‌ സിന്‍ഡ്രാം. മനുഷ്യനില്‍ 21-ാം നമ്പര്‍ ക്രാമസോം മൂന്നെണ്ണം വന്നാല്‍ ഉണ്ടാകുന്ന ഒരു സിന്‍ഡ്രാം. 19-ാം നൂറ്റാണ്ടില്‍ ജെ. ലാങ്ങ്‌ ഡണ്‍ ഡണ്‍ൗ (മരണം 1896) എന്ന ഭിഷഗ്വരനാണ്‌ ഇതാദ്യമായി വിവരിച്ചത്‌. കണ്ണുകള്‍ മംഗോളോയ്‌ഡ്‌ വംശജരുടേതിനെ അനുസ്‌മരിപ്പിക്കുന്നതിനാല്‍ മംഗോളിസം എന്നു വിളിച്ചിരുന്നു. കരള്‍, പ്ലീഹ മുതലായ അവയവങ്ങള്‍ വലുതായിരിക്കും. ഹൃദയത്തിനും തകരാറുകളുണ്ടായിരിക്കും. മാനസിക വളര്‍ച്ച മുരടിച്ചിരിക്കും. Mongolism നോക്കുക.
Draconic month ഡ്രാകോണ്ക്‍ മാസം.-
drainഡ്രയ്‌ന്‍. -
drift അപവാഹംഅപവാഹം, വാഹം.
drip irrigationകണികാജലസേചനം.കണികാജലസേചനം
drupeആമ്രകം.ഒരിനം മാംസളഫലം. വിത്തിനു ചുറ്റും കട്ടിയുള്ള ആന്തരഫല ഭിത്തിയുണ്ട്‌. പൊട്ടിത്തെറിക്കുന്ന സ്വഭാവമില്ല. ഉദാ: മാങ്ങ.
dry distillationശുഷ്‌കസ്വേദനം.ഒരു ഖരപദാര്‍ഥത്തെ ആഗിരണം ചെയ്‌തിട്ടുള്ള ദ്രാവകമോ വാതകമോ മോചിപ്പിക്കാന്‍വേണ്ടിയോ രാസ അഭിക്രിയക്കായോ പദാര്‍ഥത്തെ തനിച്ച്‌ തപിപ്പിക്കുന്ന പ്രക്രിയ.
dry fruitsശുഷ്‌കഫലങ്ങള്‍.പാകമാവുമ്പോള്‍ മാംസളമല്ലാതാവുന്ന ഫലങ്ങള്‍. ഉദാ: പയര്‍.
dry iceഡ്ര ഐസ്‌. 195 K (-780C) യ്‌ക്കു താഴെ തണുപ്പിച്ച്‌ ഖരമാക്കിയ കാര്‍ബണ്‍ഡയോക്‌സൈഡ്‌. നേരിട്ട്‌ ഉത്‌പതിക്കുമെന്നതിനാല്‍ റഫ്രിജറന്റായി ഉപയോഗിക്കാം.
drying oilഡ്രയിംഗ്‌ ഓയില്‍.അന്തരീക്ഷവായുവിന്റെ സാന്നിധ്യത്തില്‍ കട്ടിയാകുന്ന സ്വാഭാവിക എണ്ണകള്‍. ഈ അപൂരിത എണ്ണകള്‍ വായുവിന്റെ സാന്നിധ്യത്തില്‍ പോളിമറീകരണം നടത്തുന്നു. ചായങ്ങളിലും വാര്‍ണിഷുകളിലും ഉപയോഗിക്കുന്നു. ഉദാ: ലിന്‍സീഡ്‌ എണ്ണ.
DTPഡി. ടി. പി. ഡെസ്‌ക്‌ ടോപ്പ്‌ പബ്ലിഷിംഗ്‌. ലേസര്‍ പ്രിന്ററിനോട്‌ ബന്ധിപ്പിച്ച ഒരു പേഴ്‌സണല്‍ കംപ്യൂട്ടര്‍ പ്രസിദ്ധീകരണ സംവിധാനം. ഒരു സ്ഥലത്ത്‌ ഇരുന്നുകൊണ്ടുതന്നെ, എഡിറ്റിംഗ്‌, പ്രൂഫ്‌ നോക്കല്‍, പേജ്‌ സംവിധാനം, പ്രിന്റ്‌ എന്നിവ ചെയ്യാം.
ductileതന്യംവളയ്‌ക്കാന്‍ എളുപ്പമുള്ളത്‌. ലോഹങ്ങളുടെ ഒരു സ്വഭാവം.
ductless glandനാളീരഹിത ഗ്രന്ഥി.സ്രവത്തെ നേരിട്ടു രക്തത്തില്‍ കലര്‍ത്തുന്ന ഗ്രന്ഥി. നാളികളില്ല. ഉദാ: ഹോര്‍മോണ്‍ ഗ്രന്ഥികള്‍.
Dumas methodഡ്യൂമാസ്‌ പ്രക്രിയ.ഒരു കാര്‍ബണിക യഗൗികത്തിലുള്ള നൈട്രജന്റെ പരിമാണം നിര്‍ണയിക്കാനുള്ള മാര്‍ഗം.
dunesഡ്യൂണ്‍സ്‌ മണല്‍ക്കൂന.ഒരു പ്രദേശത്ത്‌ മണല്‍ അടിഞ്ഞുകൂടിയുണ്ടാകുന്ന കൂമ്പാരം. സ്ഥിരവാത മേഖലയിലാണ്‌ ഇതുണ്ടാകുന്നത്‌. പല ആകൃതിയിലുമുള്ള മണല്‍ക്കൂനകളുണ്ട്‌.
duniteഡ്യൂണൈറ്റ്‌.അഗാധതയില്‍ കണ്ടുവരുന്ന ഒരിനം ആഗ്നേയ ശില. ഏറെക്കുറെ ഏകധാതു ശിലകളാണ്‌. ഒലിവൈന്‍ നിര്‍മിതമാണ്‌.
duodenumഡുവോഡിനം.കശേരുകികളില്‍ ചെറുകുടലിന്റെ ആദ്യഭാഗം. പിത്തരസവും പാന്‍ക്രിയാസ്‌ സ്രവങ്ങളും ഈ ഭാഗം സ്വീകരിക്കുന്നു.
dura materഡ്യൂറാ മാറ്റര്‍.കശേരുകികളുടെ തലച്ചോറിനേയും സുഷുമ്‌നയേയും പൊതിയുന്ന സംയോജക കലയുടെ സ്‌തരങ്ങളില്‍ ഏറ്റവും പുറത്തുള്ളത്‌.
duraluminഡുറാലുമിന്‍.അലൂമിനിയത്തില്‍ ചെമ്പ്‌, മഗ്നീഷ്യം, മാംഗനീസ്‌ ഇവ ചെറിയ അളവില്‍ ചേര്‍ത്തുണ്ടാക്കുന്ന കൂട്ടുലോഹം.
Page 91 of 301 1 89 90 91 92 93 301
Close