Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
doldrums | നിശ്ചലമേഖല. | ഭൂമധ്യരേഖാ പ്രദേശത്ത് നിമ്നമര്‍ദം മൂലം കടലില്‍ കാറ്റില്ലാതാകുന്ന മേഖല. പായ്ക്കപ്പലുകള്‍ ഇതില്‍പ്പെട്ടാല്‍ നിശ്ചലമാകും. |
dolerite | ഡോളറൈറ്റ്. | ഇടത്തരം വലിപ്പമുള്ള തരികളോടുകൂടിയ അടിസ്ഥാന ആഗ്നേയ ശിലയ്ക്ക് പൊതുവേ പറയുന്ന പേര്. റോഡ് നിര്‍മാണത്തിനുള്ള മെറ്റലായി സാധാരണ ഉപയോഗിക്കുന്നത് ഇതാണ്. |
dolomite | ഡോളോമൈറ്റ്. | പ്രകൃതിയില്‍ കാണപ്പെടുന്ന കാത്സ്യം മഗ്നീഷ്യം കാര്‍ബണേറ്റ് ഖനിജം. ഡോളോമൈറ്റ് പാറയെ ഡോളോസ്റ്റോണ് എന്നും പറയാറുണ്ട്. |
dolomitization | ഡോളൊമിറ്റൈസേഷന്. | ചുണ്ണാമ്പുകല്ലിലെ കാല്‍സ്യം കാര്‍ബണേറ്റിനെ ആദേശം ചെയ്ത് കാല്‍സ്യം മഗ്നീഷ്യം കാര്‍ബണേറ്റ് (ഡോളാമൈറ്റ്) ആയി മാറുന്ന പ്രക്രിയ. dedolomitization കാണുക. |
domain 1. (maths) | മണ്ഡലം. | ഏകദത്തിലെ സ്വതന്ത്രചരത്തിന്റെ മൂല്യങ്ങള്‍ ചേര്‍ന്ന ഗണം അഥവാ ആരേഖത്തില്‍ പ്രസ്തുത മൂല്യങ്ങള്‍ പ്രതിനിധീകരിക്കപ്പെടുന്ന മേഖല. ഉദാ: y=√x,x≥0 എന്ന ഫലനത്തില്‍ മണ്ഡലം ഋണമല്ലാത്ത രേഖീയ സംഖ്യകളുടെ ഗണമാണ്. |
domain 2. (phy) | ഡൊമെയ്ന്‍. | അയസ്കാന്തിക പദാര്‍ഥത്തിനുള്ളില്‍ ആണവകാന്തിക മണ്ഡലം ഒരേ ദിശയിലുള്ള മേഖലകള്‍. ഡൊമെയ്നിലെ ഇലക്ട്രാണുകളുടെ സ്പിന്‍ ഒരേ ദിശയിലായിരിക്കും. വിവിധ ഡൊമെയ്നുകളുടെ കാന്തിക മണ്ഡലത്തിന്റെ ദിശകള്‍ വ്യത്യസ്തമായതിനാല്‍ പദാര്‍ഥത്തിന് മൊത്തത്തില്‍ കാന്തികത ഉണ്ടാകണമെന്നില്ല. |
dominant gene | പ്രമുഖ ജീന്‍. | ഒരു ജോഡി ജീനുകളില്‍ പര്യായജീനിന്റെ പ്രഭാവത്തെ മറയ്ക്കുന്ന ജീന്‍. |
donor 1. (phy) | ഡോണര്‍. | എന്‍ ടൈപ്പ് അര്‍ധചാലകങ്ങള്‍ സൃഷ്ടിക്കുവാന്‍ ചേര്‍ക്കുന്ന അപദ്രവ്യം. ആവര്‍ത്തനപട്ടികയിലെ അഞ്ചാം ഗ്രൂപ്പ് മൂലകങ്ങള്‍ ഡോണര്‍ ആണ്. ഉദാ: ഫോസ്ഫറസ്. |
donor 2. (biol) | ദാതാവ്. | ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് രക്തമോ ശരീരഭാഗങ്ങളോ മാറ്റിച്ചേര്‍ക്കുമ്പോള്‍ രക്തമോ ശരീരഭാഗങ്ങളോ നല്കുന്ന വ്യക്തി. |
doping | ഡോപിങ്. | അര്‍ദ്ധചാലക ക്രിസ്റ്റലിലേക്ക് അപദ്രവ്യം ചേര്‍ക്കുന്ന പ്രക്രിയ. |
Doppler effect | ഡോപ്ലര്‍ പ്രഭാവം. | തരംഗസ്രാതസ്സും നിരീക്ഷകനും തമ്മില്‍ ആപേക്ഷിക ചലനം ഉണ്ടാവുമ്പോള്‍ തരംഗത്തിന്റെ ആവൃത്തിയില്‍ അനുഭവപ്പെടുന്ന വ്യത്യാസം. നിരീക്ഷകനും സ്രാതസ്സും പരസ്പരം അടുക്കുകയാണെങ്കില്‍ ആവൃത്തി കൂടിയതായും, അകലുകയാണെങ്കില്‍ ആവൃത്തി കുറഞ്ഞതായും അനുഭവപ്പെടുന്നു. ഈ ആവൃത്തി വ്യതിയാനമാണ് ഡോപ്ലര്‍ നീക്കം. |
dorsal | പൃഷ്ഠീയം. | സാധാരണഗതിയില്‍ ഒരു ജീവിയുടെ ശരീരത്തില്‍ ഗുരുത്വാകര്‍ഷണത്തിന്റെ എതിര് ദിശയിലുള്ള ഭാഗം. |
dot matrix | ഡോട്ട്മാട്രിക്സ്. | അക്ഷരങ്ങളും മറ്റ് ചിഹ്നങ്ങളും കുത്തുകള്‍ അടുക്കി സൃഷ്ടിക്കുന്ന വിദ്യ. ഉദാ: ഡോട്ട്മാട്രിക്സ് പ്രിന്റര്‍. |
dot product | അദിശഗുണനം. | scalar product നോക്കുക. |
double bond | ദ്വിബന്ധനം. | ഒരു തന്മാത്രയിലെ രണ്ട് ആറ്റങ്ങള്‍ തമ്മില്‍ രണ്ട് ജോഡി ഇലക്ട്രാണുകള്‍ പങ്കുവച്ചുണ്ടാകുന്ന ബന്ധനം. ഉദാ: ഓക്സിജന്‍ തന്മാത്ര. O=O |
double fertilization | ദ്വിബീജസങ്കലനം. | രണ്ട് ആണ് ബീജങ്ങള്‍ ബീജസങ്കലനത്തില്‍ പങ്കെടുക്കുന്ന പ്രക്രിയ. ഇവയിലൊന്ന് അണ്ഡവുമായും മറ്റേത് ദ്വിതീയ മര്മവുമായും സംയോജിക്കുന്നു. ആവൃത ബീജികളില് ഇത്തരത്തിലുള്ള ബിജസങ്കലനമാണ് നടക്കുന്നത്. |
double point | ദ്വികബിന്ദു. | ഒരു വക്രത്തിന് രണ്ട് സ്പര്‍ശകങ്ങള്‍ ഉള്ള ബിന്ദു. സ്പര്‍ശകങ്ങള്‍ രണ്ടും വാസ്തവികമാകണമെന്നില്ല. രണ്ടും വ്യത്യസ്തങ്ങളാവണമെന്നുമില്ല. ഉദാ: y2=(x-a)2 (x-b)യില്‍ ( a,o). |
double refraction | ദ്വി അപവര്‍ത്തനം. | ഒരു മാധ്യമത്തിലേക്ക് പ്രവേശിക്കുന്ന പ്രകാശരശ്മി അപവര്‍ത്തനം മൂലം രണ്ട് രശ്മികളായി വേര്‍പിരിയുന്ന പ്രതിഭാസം. രണ്ടു രശ്മികളും പരസ്പരം ലംബമായ ദിശയില്‍ ധ്രുവീകൃതമായിരിക്കും. ഐസ്ലന്റ് സ്പാര്‍ പോലുള്ള ക്രിസ്റ്റലുകള്‍ പ്രദര്‍ശിപ്പിക്കുന്നു. birefringence എന്നും പേരുണ്ട്. |
doublet | ദ്വികം. | രണ്ടെണ്ണം ചേര്‍ന്നത്. |
down feather | പൊടിത്തൂവല്‍. | മുട്ടയില്‍ നിന്ന് വിരിഞ്ഞിറങ്ങുമ്പോള്‍ പക്ഷിക്കുഞ്ഞുങ്ങളുടെ ശരീരത്തെ ആവരണം ചെയ്യുന്ന മൃദുതൂവല്‍. |