Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
cosmic year | കോസ്‌മിക വര്‍ഷം | ഖഗോളവര്ഷം. സൂര്യന് ആകാശഗംഗയുടെ കേന്ദ്രത്തിനു ചുറ്റും ഒരു തവണ കറങ്ങാന്‍ ആവശ്യമായ സമയം. അത് ഏകദേശം 22 കോടി വര്‍ഷമാണ്. |
cosmid | കോസ്‌മിഡ്. | ലാമ്‌ഡ ( λ) എന്ന ബാക്‌റ്റീരിയാ വൈറസിന്റെ Cos എന്ന ജീന്‍ ഭാഗവും ആന്റി ബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ജീന്‍ പോലുള്ള ഒന്നോ കൂടുതലോ മാര്‍ക്കര്‍ ജീനുകളും അടങ്ങിയ പ്ലാസ്‌മിഡ്. |
cosmogony | പ്രപഞ്ചോത്‌പത്തി ശാസ്‌ത്രം. | പ്രപഞ്ചത്തിന്റെ ഉത്‌പത്തിയെയും വികാസത്തെയും സംബന്ധിക്കുന്ന വിജ്ഞാനശാഖ. |
cosmological constant | പ്രപഞ്ചസ്ഥിരാങ്കം. | സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ഐന്‍സ്റ്റൈന്‍ രൂപം നല്‍കിയ "സ്ഥിതി സമീകരണങ്ങള്‍' ( equation of state) നിര്‍ധാരണം ചെയ്‌തപ്പോള്‍ പ്രപഞ്ചം വികസിക്കുന്നു എന്ന ഫലമാണ് ലഭിച്ചത്. അത് സ്വീകാര്യമായി തോന്നാഞ്ഞതിനാല്‍ സമവാക്യത്തില്‍ ഒരു സ്ഥിരാങ്കം ( Λ) ഉള്‍പ്പെടുത്തിക്കൊണ്ട് പ്രപഞ്ചത്തെ ഐന്‍സ്റ്റൈന്‍ സുസ്ഥിരമാക്കി നിര്‍ത്തി. അതാണ് പ്രപഞ്ചസ്ഥിരാങ്കം. എന്നാല്‍, പിന്നീട് ഹബ്‌ളിന്റെ നിരീക്ഷണഫലങ്ങള്‍ പ്രപഞ്ചം വികസിക്കുന്നു എന്നു തെളിയിച്ചപ്പോള്‍ "താന്‍ ചെയ്‌ത ഏറ്റവും വലിയ മണ്ടത്തരമായി' അതെന്ന് ഐന്‍സ്റ്റൈന്‍ പ്രസ്‌താവിക്കുകയുണ്ടായി. ഇപ്പോള്‍ പ്രപഞ്ചവികാസം ത്വരണത്തോടെയാണ് നടക്കുന്നത് എന്ന് കണ്ടെത്തിയതിന്റെ ഫലമായി വീണ്ടും ഒരു പ്രപഞ്ചസ്ഥിരാങ്കം ശാസ്‌ത്രജ്ഞര്‍ ഉള്‍പ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. ഐന്‍സ്റ്റൈന്റെ സ്ഥിരാങ്കം വികാസത്തെ തടയാനായിരുന്നെങ്കില്‍ പുതിയ സ്ഥിരാങ്കം വികസനം ത്വരിതപ്പെടുത്തുന്നതാണ് എന്ന വ്യത്യാസമുണ്ട്. പുതിയ സ്ഥിരാങ്കത്തിന്റെ കാരണമായി പറയുന്ന ഇരുണ്ട ഊര്‍ജം ജ്യോതിശ്ശാസ്‌ത്രത്തിലെ ഒരു പ്രധാന പ്രശ്‌നമായി അവശേഷിക്കുന്നു. dark energy നോക്കുക. |
cosmological principle | പ്രപഞ്ചതത്ത്വം. | വളരെ വലിയ വ്യാപ്‌തങ്ങള്‍ പരിഗണിച്ചാല്‍ പ്രപഞ്ചം എല്ലായിടത്തും ഏകസമാനവും സമദൈശികവും ( homogeneous and isotropic) ആയിരിക്കും എന്ന തത്ത്വം. പരഭാഗവികിരണം ( background radiation) സംബന്ധിച്ച അളവുകള്‍ ഈ തത്ത്വത്തിനു പിന്‍ബലമേകുന്നു. |
cosmology | പ്രപഞ്ചവിജ്ഞാനീയം. | പ്രപഞ്ചത്തിന്റെ സ്വഭാവം, ഉല്‍പ്പത്തി, പരിണാമം ഇവ സംബന്ധിച്ച ശാസ്‌ത്രശാഖ. |
cot h | കോട്ട് എച്ച്. | hyperbolic cotangent എന്നതിന്റെ ചുരുക്കം. hyperbolic functions കാണുക. |
cotangent | കോടാന്‍ജന്റ്. | trigonometric functions നോക്കുക. cot എന്നു ചുരുക്കം. |
coterminus | സഹാവസാനി | സഹസീമയുള്ള, ഒന്നിച്ചവസാനിക്കുന്നത്. |
cotyledon | ബീജപത്രം. | സപുഷ്‌പികളുടെ ഭ്രൂണത്തിന്റെ ആദ്യത്തെ ഇല. ഏകബീജപത്രികളില്‍ ഒന്നും ദ്വിബീജപത്രികളില്‍ രണ്ടെണ്ണവും കാണാം. ഇതില്‍ സാധാരണയായി ഹരിതകമുണ്ടാവാറില്ല. ചിലയിനം സസ്യങ്ങളുടെ ബീജപത്രങ്ങളില്‍ ഭക്ഷണം ശേഖരിച്ചു വച്ചിരിക്കും. |
coulomb | കൂളോം. | വൈദ്യുത ചാര്‍ജിന്റെ SI ഏകകം. ഒരു ആംപിയര്‍ വൈദ്യുതി ഒരു സെക്കന്റ് സമയത്തേക്ക് പ്രവഹിക്കുമ്പോള്‍ കടന്നുപോകുന്ന ചാര്‍ജിനു തുല്യം. |
coulometry | കൂളുമെട്രി. | വൈദ്യുതിയുടെ പരിമാണം നിര്‍ണയിക്കുക വഴി, വൈദ്യുത വിശ്ലേഷണത്തില്‍ ഇലക്‌ട്രാഡുകളില്‍ നിക്ഷേപിക്കപ്പെടുന്ന പദാര്‍ഥങ്ങളുടെ അളവ് കണ്ടുപിടിക്കല്‍. |
count down | കണ്ടൗ് ഡണ്‍ൗ. | ഒരു റോക്കറ്റ് വിക്ഷേപണത്തിനു മുമ്പ് താഴോട്ട് എണ്ണുന്ന പ്രക്രിയ. വിക്ഷേപണം സുഗമമായി നടത്താന്‍ വേണ്ടി ഈ പ്രക്രിയയ്‌ക്കിടയില്‍ ഓരോ ഘട്ടത്തിലും ഓരോരോ ഭാഗങ്ങള്‍ പരിശോധിക്കുന്നു. |
countable set | ഗണനീയ ഗണം. | ഒരു ഗണത്തിലെ അംഗങ്ങള്‍ക്ക് ധനപൂര്‍ണസംഖ്യകളുമായി ഒന്നിനൊന്ന് പൊരുത്തം ഉള്ള ഗണം. |
couple | ബലദ്വയം. | ഒരേ നേര്‍രേഖയിലൂടെ കടന്നുപോവാത്തതും തുല്യവും വിപരീതവുമായ രണ്ട് ബലങ്ങള്‍. |
coupling constant | യുഗ്മന സ്ഥിരാങ്കം. | ഒരു പ്രതിപ്രവര്‍ത്തനത്തിന്റെ പ്രബലത ( strength) സൂചിപ്പിക്കുന്ന സ്ഥിരാങ്കം. ഉദാ: ചാര്‍ജിത കണങ്ങള്‍ തമ്മില്‍ ഉള്ള വിദ്യുത് കാന്തിക പ്രതിപ്രവര്‍ത്തനത്തിന്റെ യുഗ്മന സ്ഥിരാങ്കം ന്യൂക്ലിയോണുകള്‍ തമ്മിലുള്ള സുശക്ത ബലത്തിന്റെ യുഗ്മന സ്ഥിരാങ്കത്തിന്റെ ലക്ഷം കോടിയിലൊരംശമേ വരൂ. |
courtship | അനുരഞ്‌ജനം. | ഇണചേരലിന് മുന്നോടിയായി ജന്തുക്കള്‍ കാണിക്കുന്ന പ്രത്യേകതരം പെരുമാറ്റ രീതി. |
covalency | സഹസംയോജകത. | - |
covalent bond | സഹസംയോജക ബന്ധനം. | ഇലക്‌ട്രാണ്‍ ജോഡികളെ പങ്കിട്ടുകൊണ്ട് രണ്ട് ആറ്റങ്ങള്‍ തമ്മിലുണ്ടാകുന്ന ബന്ധനം. ഉദാ: ഹൈഡ്രജന്‍ തന്മാത്ര. ഇത്തരം സഹസംയോജക ബന്ധനങ്ങളുടെ എണ്ണമാണ് സഹസംയോജകത. ഉദാ: മീഥേന്‍ തന്മാത്രയിലെ കാര്‍ബണിന്റെ സഹസംയോജകത 4 ആണ്. |
covariance | സഹവ്യതിയാനം. | രണ്ടു ചരങ്ങള്‍ ഒന്നിച്ചുള്ള വ്യതിചലനത്തിന്റെ അളവ് സൂചിപ്പിക്കുന്നു. c.f. contravariance. x, yഎന്നീ ചരങ്ങള്‍ക്ക് (xi yi ), i = 1, 2,......nഎന്ന് n മൂല്യങ്ങളുണ്ടെങ്കില്‍ |