ആക്‌റ്റീവ് സൈറ്റ്
ഒരു എന്‍സൈം അഭിക്രിയ നടത്തേണ്ടുന്ന തന്മാത്രയുമായി ബന്ധം സ്ഥാപിക്കുകയും അഭിക്രിയ നടത്തി സബ്‌സ്‌ട്രറ്റിനെ (തന്മാത്രയെ) രാസപരിവര്‍ത്തനം നടത്തുകയും ചെയ്യുന്ന കേന്ദ്രം. എന്‍സൈമിന്റെ ആകെ വ്യാപ്‌തത്തിലെ ചെറിയ ഒരു ഭാഗം മാത്രമാണിത്. എന്‍സൈം ഘടനയിലെ അമിനോ അമ്ലങ്ങളുടെ പ്രത്യേക വിന്യാസ ക്രമീകരണത്താല്‍ രൂപീകരിക്കപ്പെട്ട ത്രിമാന ഘടനയുള്ള പ്രത്യേക ഭാഗമാണിത്.