Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
acetylene | അസറ്റിലീന്‍ | (ഈഥൈന്‍) C2H2, ശുദ്ധരൂപത്തില്‍ നിറമില്ലാത്ത, സുഖകരമായ ഗന്ധമുള്ള വാതകം. കാത്സ്യം കാര്‍ബൈഡും ജലവുമായുള്ള പ്രതിപ്രവര്‍ത്തനം വഴി നിര്‍മ്മിക്കാം. CaC2+2H2O → C2H2+Ca(OH)2. ലോഹവെല്‍ഡനത്തിനും ലോഹം മുറിക്കാനും ഓക്‌സി അസറ്റിലീന്‍ ജ്വാല ഉപയോഗിക്കുന്നു. |
achene | അക്കീന്‍ | ഒറ്റ വിത്തുള്ളതും പൊട്ടിത്തുറക്കാത്തതും ഏക അണ്ഡപര്‍ണത്തില്‍ നിന്ന് ഉണ്ടാവുന്നതുമായ ഫലം. ഉദാ: സൂര്യകാന്തി. |
achilles tendon | അക്കിലെസ് സ്‌നായു | കണങ്കാലിന്റെ പിന്നിലുള്ള പേശികളെ പാദത്തിന്റെ അഗ്രവുമായി ബന്ധിപ്പിക്കുന്ന സ്‌നായു. |
achlamydeous | അപരിദളം | പുഷ്പങ്ങളില്‍ വിദളവും ദളവും ഇല്ലാത്ത അവസ്ഥ. |
achondroplasia | അകോണ്ഡ്രാപ്ലാസിയ | ശരീരത്തിലെ നീളം കൂടിയ അസ്ഥികളുടെ (കൈ, കാല്) വളര്‍ച്ച മുരടിക്കുന്ന അവസ്ഥ. ഇതുമൂലം വാമനത്വം ഉണ്ടാകുന്നു. ബുദ്ധിശക്തിയെ ബാധിക്കുകയില്ല. |
achromasia | അവര്ണകത | ത്വക്കിലെ വര്‍ണകത്തിന്റെ അഭാവം. |
achromatic lens | അവര്‍ണക ലെന്‍സ് | വര്‍ണ വിപഥനം സൃഷ്‌ടിക്കാത്ത ലെന്‍സ്. പൊതുവേ, വ്യത്യസ്‌ത ഗ്ലാസ്സുകള്‍ കൊണ്ട് നിര്‍മിച്ച രണ്ടോ അതിലധികമോ ലെന്‍സുകള്‍ ചേര്‍ന്നതാണ് ഇത്. അക്രാമാറ്റിക് ലെന്‍സ് |
achromatic prism | അവര്‍ണക പ്രിസം | പ്രകാശ രശ്‌മികളെ സ്‌പെക്‌ട്രമായി വേര്‍തിരിക്കാത്ത പ്രിസം. വ്യത്യസ്‌ത പ്രകാശസാന്ദ്രതയുള്ള സ്‌ഫടികം കൊണ്ടു നിര്‍മിച്ച രണ്ടോ അതിലധികമോ പ്രിസങ്ങള്‍ ചേര്‍ത്താണ് ഉണ്ടാക്കുന്നത്. എല്ലാ നിറങ്ങള്‍ക്കും ഒരേ വ്യതിചലനം നല്‍കുന്നതിനാലാണ് സ്‌പെക്‌ട്രം ഉണ്ടാകാത്തത്. |
achromatopsia | വര്‍ണാന്ധത | അക്രാമറ്റോപ്സിയ. നിറങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. |
acid | അമ്ലം | രാസ പ്രവര്‍ത്തനത്തിലേര്‍പ്പെടുമ്പോള്‍ ജലത്തിന്റെ സാന്നിദ്ധ്യത്തില്‍ ഹൈഡ്രജന്‍ അയോണിനെ വിട്ടുകൊടുക്കാന്‍ കഴിയുന്നതോ അല്ലെങ്കില്‍ ഒരു കോ-ഓര്‍ഡിനേറ്റ് സഹസംയോജക ബന്ധനം ഉണ്ടാക്കാന്‍ ഒരു ജോഡി ഇലക്‌ട്രാണുകളെ സ്വീകരിക്കുന്നതോ ആയ പദാര്‍ഥം. അരീനിയസ് സിദ്ധാന്തപ്രകാരം ജലത്തിന്റെ സാന്നിദ്ധ്യത്തില്‍ H+നെ വിട്ടുകൊടുക്കുന്നതാണ് ആസിഡ്. |
acid anhydrides | അമ്ല അണ്ഹൈഡ്രഡുകള് | കാര്‍ബോക്സിലിക് ആസിഡുകളില്‍ നിന്ന് ജല തന്മാത്ര നീക്കം ചെയ്യുക വഴി ലഭിക്കുന്ന കാര്‍ബണിക സംയുക്തങ്ങള്‍. |
acid dye | അമ്ല വര്‍ണകം | സില്‍ക്കിലും കമ്പിളിയിലും ചായം കയറ്റാന്‍ ഉപയോഗിക്കുന്ന കാര്‍ബണിക അമ്ലങ്ങളുടെ സോഡിയം ലവണങ്ങള്‍. |
Acid radical | അമ്ല റാഡിക്കല്‍ | അമ്ലത്തില്‍ നിന്ന് ഹൈഡ്രജന്‍ നഷ്‌ടപ്പെട്ട് കിട്ടുന്ന റാഡിക്കല്‍. ഉദാ അസറ്റേറ്റ് റാഡിക്കല്‍. |
acid rain | അമ്ല മഴ | ഉയര്‍ന്ന അളവില്‍ അമ്ലതയുള്ള മഴ. അന്തരീക്ഷ മലിനീകരണത്തിന്റെ ഫലമായി സള്‍ഫര്‍ സംയുക്തങ്ങള്‍ മഴയില്‍ അലിഞ്ഞുചേരുന്നതുമൂലമാണിതുണ്ടാകുന്നത്. ഫോസില്‍ ഇന്ധനങ്ങളായ കല്‍ക്കരിയും എണ്ണയും കത്തുമ്പോഴാണ് ഈ അന്തരീക്ഷ മലിനീകരണമുണ്ടാകുന്നത്. |
acid rock | അമ്ല ശില | 66 ശതമാനത്തില്‍ കൂടുതല്‍ മിശ്രിത സിലിക്ക അടങ്ങിയ ഒരു ആഗ്നേയ ശില. ഇതിന്റെ ക്രിസ്റ്റലില്‍ ശുദ്ധ ക്വാര്‍ട്‌സ് ഉണ്ടാകും. |
acid salt | അമ്ല ലവണം | അമ്ല ഹൈഡ്രജനുകള്‍ ലവണങ്ങളാല്‍ അഥവാ കാറ്റയോണുകളാല്‍ ഭാഗികമായി വിസ്ഥാപനം ചെയ്യപ്പെടുമ്പോള്‍ ഉണ്ടാകുന്ന ലവണങ്ങള്‍. ഉദാ: സോഡിയം ഹൈഡ്രജന്‍ സള്‍ഫേറ്റ് NaHSO4. സള്‍ഫ്യൂറിക് അമ്ലത്തിന്റെ ( H2SO4) ഒരു ഹൈഡ്രജന്‍ മാത്രം സോഡിയം അയോണാല്‍ വിസ്ഥാപനം ചെയ്യപ്പെടുമ്പോള്‍ ഉണ്ടാകുന്ന ലവണം. ഇതിന് അമ്ല ഗുണമുണ്ടായിരിക്കും. |
acid value | അമ്ല മൂല്യം | കൊഴുപ്പുകള്‍, എണ്ണകള്‍, റെസിനുകള്‍, ലായകങ്ങള്‍ തുടങ്ങിയ പദാര്‍ഥങ്ങളിലുള്ള സ്വതന്ത്ര അമ്ലത്തിന്റെ അളവിനെ സൂചിപ്പിക്കുന്ന പദം. ഒരു ഗ്രാം പദാര്‍ഥത്തില്‍ ഉപസ്ഥിതമായ സ്വതന്ത്ര അമ്ലത്തെ നിര്‍വ്വീര്യമാക്കാന്‍ എത്ര മില്ലിഗ്രാം പൊട്ടാസ്യം ഹൈഡ്രാക്‌സൈഡ് വേണമോ അതിനെയാണ് ആ പദാര്‍ഥത്തിന്റെ അമ്ലമൂല്യം എന്നു പറയുന്നത്. |
acidic oxide | അലോഹ ഓക്സൈഡുകള്‍ | ക്ഷാരവുമായി പ്രവര്‍ത്തിച്ച് ലവണങ്ങളുണ്ടാക്കുന്ന രാസപദാര്‍ഥം. ജലീയ ലായനിക്ക് അമ്ല സ്വഭാവമുണ്ടായിരിക്കും. ഉദാ: കാര്‍ബണ്‍ ഡയോക്‌സൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ്. |
acidimetry | അസിഡിമെട്രി | അമ്ല നിര്‍ണയം ടൈട്രഷനിലൂടെ ഒരു ലായനിയിലുള്ള അമ്ലത്തിന്റെ അളവ് നിര്‍ണയിക്കുന്ന പ്രക്രിയ. |
acidolysis | അസിഡോലൈസിസ് | അമ്ലം ഉപയോഗിച്ചുള്ള ജലവിശ്ലേഷണം. |