കോള്യുമെല്ല.
1. ചില അപുഷ്‌പ സസ്യങ്ങളില്‍ സ്‌പോറുകള്‍ ഉത്‌പാദിപ്പിക്കുന്ന ഘടനകളില്‍ മധ്യഭാഗത്തായി കാണാറുള്ള ഒരിനം വന്ധ്യകല. ചിലയിനം ഫംഗസുകളുടെ സ്‌പൊറാഞ്ചിയത്തിലും മോസുകളുടെ കാപ്‌സ്യൂളിനുള്ളിലും ഇത് കാണാം. 2. ഉഭയ ജീവികളില്‍ കര്‍ണപടത്തെ ആന്തര കര്‍ണവുമായി ബന്ധിപ്പിക്കുന്ന തരുണാസ്ഥി ദണ്ഡ്. ഉയര്‍ന്നതരം കശേരുകികളുടെ മധ്യകര്‍ണത്തിലെ അസ്ഥികളില്‍ സ്റ്റേപിസിനും ഈ പേരുണ്ട്.