കൊയാക്‌സിയല്‍ കേബിള്‍.
വൈദ്യുത വാഹിയെ ഒരു കനത്ത കുചാലകം കൊണ്ട് പൊതിഞ്ഞിരിക്കുന്ന, കേന്ദ്ര കോറിന് ചുറ്റുമായി ക്രമീകരിച്ചിരിക്കുന്ന ഇന്‍സുലേറ്റ് ചെയ്യപ്പെട്ട ഒന്നോ അതിലധികമോ വൈദ്യുത വാഹികളുള്ള ഒരു സംവിധാനം. സാധാരണ പുറത്തേ ചാലകം പൂജ്യം പൊട്ടന്‍ഷ്യലില്‍ നിലനിര്‍ത്തുകയാണ് പതിവ്. ഉയര്‍ന്ന ആവൃത്തിയുള്ള സിഗ്നലുകള്‍ അയക്കാന്‍ പൊതുവേ ഉപയോഗിക്കുന്നു. ബാഹ്യ കാന്തിക, വൈദ്യുത ക്ഷേത്രങ്ങള്‍ സ്വാധീനിക്കില്ല എന്നതാണ് ഈ സംവിധാനത്തിന്റെ മേന്മ.