Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
chemoautotrophy | രാസപരപോഷി | അജൈവ തന്മാത്രകളുടെ ഓക്‌സീകരണം വഴി ലഭിക്കുന്ന ഊര്‍ജം ഉപയോഗിച്ച് ജൈവതന്മാത്രകള്‍ നിര്‍മിക്കുന്ന ജീവി. |
chemoheterotroph | രാസപരപോഷിണി | ജൈവ സംയുക്തങ്ങളുടെ ഓക്‌സീകരണം വഴി ലഭിക്കുന്ന ഊര്‍ജമുപയോഗിച്ച് ജൈവതന്മാത്രകള്‍ നിര്‍മിക്കുന്ന ജീവി. |
chemomorphism | രാസരൂപാന്തരണം | രാസരൂപാന്തരണം. |
chemoreceptor | രാസഗ്രാഹി | ഗന്ധം, രുചി മുതലായവ അറിയുവാനുള്ള സംവേദക ഗ്രാഹികള്‍. |
chemosynthesis | രാസസംശ്ലേഷണം | ലളിതമായ അകാര്‍ബണിക പ്രതിപ്രവര്‍ത്തനങ്ങള്‍ വഴി ഊര്‍ജം ഉത്‌പാദിപ്പിക്കുകയും സങ്കീര്‍ണമായ ജൈവസംയുക്തങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്ന പ്രക്രിയ. ചിലയിനം ബാക്‌റ്റീരിയങ്ങള്‍ക്ക് ഈ കഴിവുണ്ട്. ഇരുമ്പ്, അമോണിയ, ഹൈഡ്രജന്‍ സള്‍ഫൈഡ് എന്നീ പദാര്‍ഥങ്ങളെ ഓക്‌സീകരിച്ചാണ് രാസസംശ്ലേഷണം നടത്തുന്നത്. |
chemotaxis | രാസാനുചലനം | ഏതെങ്കിലും രാസവസ്‌തുവിന്റെ സാന്നിധ്യം കാരണം ഉണ്ടാവുന്ന ചലനം. വസ്‌തുവിനടുത്തേക്കോ എതിര്‍ദിശയിലേക്കോ ആവാം. |
chemotherapy | രാസചികിത്സ | കാന്‍സര്‍ പോലുള്ള രോഗങ്ങളുടെ ഒരു ഘട്ടത്തില്‍ രാസ ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സ. |
chemotropism | രാസാനുവര്‍ത്തനം | രാസോദ്ദീപനത്തോടുള്ള പ്രതികരണമായി സസ്യങ്ങളിലുണ്ടാവുന്ന വളര്‍ച്ച അഥവാ ചലനം. ഉദാ: പരാഗണത്തെ തുടര്‍ന്ന് പരാഗനാളി ജനിദണ്ഡിലൂടെ താഴേക്ക് വളരുന്ന പ്രക്രിയ. |
chert | ചെര്‍ട്ട് | സമുദ്രത്തിന്റെ അടിത്തട്ടില്‍ രാസപരമായോ ജൈവികമായോ സിലിക്ക അവക്ഷിപ്‌തപ്പെട്ടുണ്ടാകുന്ന അവസാദ ശില. ഉദാ: ഫ്‌ളിന്റ്. |
chi-square test | ചൈ വര്‍ഗ പരിശോധന | സൈദ്ധാന്തികമായി പ്രവചിക്കപ്പെട്ട ഒരു ആവൃത്തി വിതരണവും നിരീക്ഷണങ്ങളില്‍ നിന്ന് ലഭിച്ച വിതരണവും തമ്മില്‍ എത്രമാത്രം യോജിക്കുന്നു എന്ന് പരിശോധിക്കുന്ന സാംഖ്യിക രീതി. |
chiasma | കയാസ്മ | ഊനഭംഗം നടക്കുമ്പോള്‍ സമജാത ക്രാമസോമുകളുടെ ക്രാമാറ്റിഡുകള്‍ തമ്മിലുണ്ടാകുന്ന ബന്ധം. ക്രാസിങ്ങ് ഓവര്‍ നടന്ന ക്രാമസോമംഗങ്ങള്‍ തമ്മില്‍ വേര്‍പെട്ടുകൊണ്ടിരിക്കുമ്പോഴാണ് കയാസ്‌മകള്‍ ഉണ്ടാകുന്നത്. |
chimera | കിമേറ/ഷിമേറ | 1. വ്യത്യസ്‌ത ജീവികളില്‍ നിന്നുള്ള DNA ഭാഗങ്ങളടങ്ങിയ പുനഃസംയോജിത DNA. 2. വ്യത്യസ്‌ത ജീനോടൈപ്പുള്ള കോശങ്ങള്‍ വഹിക്കുന്ന ജന്തുവോ സസ്യമോ. ഗ്രാഫ്‌റ്റിങ് വഴിയോ, മ്യൂട്ടേഷന്‍ വഴിയോ ഇത് സംഭവിക്കാം. |
chip | ചിപ്പ് | ഒരു സമാകലിത പരിപഥം ഉള്‍ക്കൊള്ളുന്ന അര്‍ധചാലകം. പരിപഥത്തിലെ ഘടകങ്ങളുടെ എണ്ണത്തെ (സാന്ദ്രതയെ) അടിസ്ഥാനമാക്കി IC ചിപ്പ്, MSI ചിപ്പ്, LSI ചിപ്പ്, VLSI ചിപ്പ് എന്നിങ്ങനെ വിവിധ തരത്തിലുണ്ട്. |
chirality | കൈറാലിറ്റി | 1. (chem) സമമിതിയുടെ അഭാവം/കുറവ് മൂലം ഒരു പദാര്‍ഥം പ്രദക്ഷിണമോ അപ്രദക്ഷിണമോ ആയ വ്യത്യസ്‌ത ത്രിമാന വിന്യാസത്തില്‍ നിലനില്‍ക്കുന്ന അവസ്ഥ. ഉദാ: ലാക്‌റ്റിക് അമ്ലത്തിന്റെ (+, -) രൂപങ്ങള്‍. |
chirality | കൈറാലിറ്റി | 2. (maths) അക്ഷത്തില്‍ കറക്കിയോ സ്ഥാനാന്തരം നടത്തിയോ ഒരു വസ്‌തുവിനെ അതിന്റെ ദൃശ്യ പ്രതിബിംബത്തിനു തുല്യമാക്കാന്‍ കഴിയില്ലെങ്കില്‍ അത് കൈറല്‍ ആണ്. ഉദാ: ഇടത്തേ ഷൂവും വലത്തേ ഷൂവും. |
Chiron | കൈറോണ്‍ | സൂര്യനെ ഭ്രമണം ചെയ്യുന്നതായി കരുതപ്പെടുന്ന ഒരു ഖഗോള പിണ്ഡം. ഇതൊരു ഛിന്ന ഗ്രഹമാണോ ധൂമകേതുവാണോ എന്ന തര്‍ക്കം നിലനില്‍ക്കുന്നു. |
chiroptera | കൈറോപ്റ്റെറാ | വവ്വാലുകള്‍ ഉള്‍പ്പെടുന്ന പറക്കും സസ്‌തനികളുടെ ഓര്‍ഡര്‍. |
chitin | കൈറ്റിന് | ഷഡ്പദങ്ങളിലും ക്രസ്റ്റേഷ്യകളിലും ബാഹ്യാവരണത്തില്‍ (ക്യൂട്ടിക്കിള്‍) കാണുന്ന ഒരു പദാര്‍ഥം. ഫംഗസുകളുടെ കോശഭിത്തികളിലും കണ്ടുവരുന്നു. |
chlamydospore | ക്ലാമിഡോസ്പോര് | സ്ഥൂലിച്ച ഭിത്തിയോടുകൂടിയ ഒരിനം സ്‌പോര്‍. ചില ഫംഗസുകളില്‍ കാണുന്നു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുവാന്‍ ഇവയ്‌ക്കു കഴിവുണ്ട്. ഇവ ലൈംഗികമായാണ് ഉത്‌പാദിപ്പിക്കപ്പെടുന്നത്. |
Chlorenchyma | ക്ലോറന്‍കൈമ | കോശദ്രവ്യത്തില്‍ ഹരിത കണങ്ങളുള്ള സസ്യകോശങ്ങള്‍. സാധാരണയായി പാരന്‍കൈമയിലാണ് കാണുന്നത്. |