Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
chalaza | അണ്ഡകപോടം | ആവൃതബീജികളുടെ ബീജാണ്ഡത്തിന്റെ അടിഭാഗത്തെ കോശവ്യൂഹം. ബീജാണ്ഡത്തിന്റെ ഞെട്ട് ഇതോട് ബന്ധിച്ചിരിക്കുന്നു. |
chalcedony | ചേള്സിഡോണി | ആഭരണങ്ങളില്‍ ഉപയോഗിക്കുന്ന അര്‍ധതാര്യമായതും നാര് രൂപത്തിലുള്ള ഘടനയുള്ളതും മെഴുകുപോലെ തിളങ്ങുന്നതും ആയ സ്വാഭാവിക സിലിക്കയുടെ അശുദ്ധരൂപം. |
chalcocite | ചാള്ക്കോസൈറ്റ് | പ്രകൃത്യാ ഉപസ്ഥിതമായ കോപ്പര്‍ സള്‍ഫൈഡ്. Cu2S. ചാരം അല്ലെങ്കില്‍ കറുപ്പ് നിറമായിരിക്കും. |
chamaephytes | കെമിഫൈറ്റുകള് | തണുപ്പുള്ളതോ ഭാഗികമായി വരണ്ടതോ ആയ കാലാവസ്ഥയില്‍ വളരുന്ന ഉയരം കുറഞ്ഞ സസ്യങ്ങളുടെ ഒരു വിഭാഗം. |
Chandrasekhar limit | ചന്ദ്രശേഖര്‍ സീമ | ഒരു വെള്ളക്കുള്ളനു സാധ്യമായ പരമാവധി പിണ്ഡം. സൗരമാസിന്റെ 1.44 മടങ്ങാണിത്. ചന്ദ്രശേഖര്‍ സീമയില്‍ കവിഞ്ഞ് പിണ്ഡമുള്ള നക്ഷത്രങ്ങള്‍ ന്യൂട്രാണ്‍ നക്ഷത്രങ്ങളോ തമോഗര്‍ത്തങ്ങളോ ആയി മാറുന്നു. സുബ്രഹ്മണ്യന്‍ ചന്ദ്രശേഖറിന്റെ പേരില്‍ അറിയപ്പെടുന്നു. |
chaos theory | അവ്യവസ്ഥാ സിദ്ധാന്തം | അനേകം ചര രാശികള്‍ ഉള്‍ക്കൊള്ളുന്നതും രേഖീയമല്ലാത്തതുമായ ഭൗതിക മാറ്റങ്ങളില്‍ സംഭവിക്കാവുന്ന പ്രവചനാതീതമായ ഫലങ്ങളെ വിവരിക്കുന്ന സിദ്ധാന്തം. |
characteristic | പൂര്‍ണാംശം | 1. (maths) logarithm നോക്കുക. |
characteristic | തനതായ | 2. (phy) ഉദാ. തനത് സ്‌പെക്‌ട്രം, തനത് നിറം. |
characteristic | കാരക്ടറിസ്റ്റിക് | 3. (ele) പരസ്‌പരം ആശ്രയിച്ചുനില്‍ക്കുന്ന പല രാശികളില്‍ രണ്ടെണ്ണം ഒഴികെ മറ്റെല്ലാം സ്ഥിരമായി നില്‌ക്കുമ്പോള്‍ ഒന്നിലുണ്ടാകുന്ന മാറ്റം മറ്റേതിനെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് ചിത്രീകരിക്കുന്ന ഗ്രാഫ്.ഉദാ: ട്രയോഡ് ക്യാരക്‌റ്ററിസ്റ്റിക്‌സ്. |
charge | ചാര്‍ജ് | ചില മൗലിക കണങ്ങളുടെ അടിസ്ഥാന സ്വഭാവം. നിര്‍വചനം ഇല്ല. മറിച്ച് പരീക്ഷണത്തിലൂടെ ലഭിക്കുന്ന മൗലിക രാശി ആയാണ് കണക്കാക്കപ്പെടുന്നത്. വൈദ്യുത ചാര്‍ജ് ധനവും ഋണവും ഉണ്ട്. അളക്കുന്ന ഏകകം കൂളോം. ചാര്‍ജുകളുടെ നിശ്ചിത ദിശയിലെ പ്രവാഹമാണ് വൈദ്യുത കറന്റ്. കണഭൗതികത്തില്‍ ഹൈപര്‍ ചാര്‍ജ്, ക്വാര്‍ക്കുകളിലെ കളര്‍ ചാര്‍ജ് തുടങ്ങിയ മറ്റുതരം ചാര്‍ജുകളും പ്രയോഗത്തിലുണ്ട്. |
Charm | ചാം | Elementary particles |
charon | ഷാരോണ്‍ | പ്ലൂട്ടോയുടെ ഉപഗ്രഹം. |
chasmogamy | ഫുല്ലയോഗം | പൂക്കള്‍ വിടര്‍ന്നതിനു ശേഷം പരാഗണം നടക്കുന്ന രീതി. ഇത് പരപരാഗണത്തിനുള്ള സാധ്യത കൂട്ടുന്നു. |
chasmophyte | ഛിദ്രജാതം | പാറയുടെ വിള്ളലുകളില്‍ വളരുന്ന സസ്യം. |
chelate | കിലേറ്റ് | 1. ഒരു ബൈ ഡെന്റേറ്റ് ലിഗാന്റിന്റെ രണ്ടറ്റങ്ങളില്‍ ഒരു ലോഹ അയോണ്‍ ബന്ധിതമാകുമ്പോള്‍ ഉണ്ടാകുന്ന സൈക്ലിക് കോംപ്ലക്‌സ്. ഉദാ: ഹീമോഗ്ലോബിനിലെ അയേണ്‍ പോര്‍ഫൈറിന്‍ കോംപ്ലക്‌സ്. 2. അന്യോന്യം ഇറുക്കിപ്പിടിക്കാവുന്ന നഖഭാഗങ്ങളുള്ള അവയവം. |
Chelonia | കിലോണിയ | ഉരഗവര്‍ഗത്തിലെ ആമകള്‍ ഉള്‍പ്പെടുന്ന ഓര്‍ഡര്‍. |
chemical bond | രാസബന്ധനം | ആറ്റങ്ങള്‍ തമ്മിലോ, ആറ്റവും തന്മാത്രയും തമ്മിലോ തന്മാത്രകള്‍ തമ്മിലോ ഉള്ള ബന്ധനം. ഈ ബന്ധനത്തിന് കാരണം ആറ്റത്തിലെ ബാഹ്യഷെല്ലിലെ ഇലക്‌ട്രാണുകള്‍ ആണ്. പ്രധാനമായും രണ്ടുവിധത്തിലുണ്ട്. 1. Ionic bond അയോണികബന്ധനം. ഇതില്‍ ഒരാറ്റത്തിലെ ഇലക്‌ട്രാണ്‍ മറ്റൊന്നിലേക്ക് മാറുന്നു. ഉദാ:- Na + Cl → Na+Cl- 2,8,1 2,8,7, 2,8, 2,8,8 2. Covalent bond സഹസംയോജകബന്ധനം. ഇതില്‍ ഇലക്‌ട്രാണുകള്‍ പരസ്‌പരം പങ്കിടുന്നു. ഉദാ- മീഥേനിലെ C-H ബന്ധനങ്ങള്‍ |
chemical equation | രാസസമവാക്യം | ഒരു രാസപ്രവര്‍ത്തനത്തിന്റെ ചുരുക്കെഴുത്തു രൂപത്തിലുള്ള പ്രസ്‌താവന. ഉദാ:- S + O2 → SO2 |
chemical equilibrium | രാസസന്തുലനം | രാസ പ്രവര്‍ത്തനത്തില്‍ അഭികാരകങ്ങളുടെയും ഉത്‌പന്നങ്ങളുടെയും തന്മാത്രകളുടെ എണ്ണം സ്ഥിരമായിരിക്കുന്ന അവസ്ഥ. ഒരു ഉഭയദിശാപ്രവര്‍ത്തനത്തില്‍ മാത്രമേ ഉണ്ടാകൂ. അഭികാരകത്തില്‍ നിന്ന് ഉത്‌പന്നങ്ങള്‍ ഉണ്ടാവുന്ന പ്രവര്‍ത്തനവും ഉത്‌പന്നങ്ങള്‍ അഭികാരകങ്ങളായി മാറുന്ന പ്രവര്‍ത്തനവും ഒരേ വേഗത്തില്‍ നടക്കുന്നതാണ് ഈ സന്തുലനത്തിന് കാരണം. |
chemiluminescence | രാസദീപ്‌തി | luminescence നോക്കുക. |