Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
cephalothorax | ശിരോവക്ഷം | തലയും ഉരസും ചേര്‍ന്നുണ്ടായ ശരീരഭാഗം. ആര്‍ത്രാപോഡ ഫൈലത്തില്‍പ്പെട്ട ക്രസ്റ്റേഷിയ, അരാക്‌നിഡ എന്നീ ഗ്രൂപ്പുകളിലാണുള്ളത്. |
cepheid variables | സെഫീദ് ചരങ്ങള്‍ | നിശ്ചിത ആവൃത്തിയില്‍ സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുന്ന നക്ഷത്രങ്ങള്‍. ഈ ആവര്‍ത്തനകാലവും നക്ഷത്രത്തിന്റെ കേവല കാന്തിമാനവും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ ആവര്‍ത്തനകാലം അറിഞ്ഞാല്‍ കേവലകാന്തിമാനവും കണക്കാക്കാം. കേവലകാന്തിമാനവും ദൃശ്യകാന്തിമാനവും താരതമ്യം ചെയ്‌ത് ഈ നക്ഷത്രങ്ങളിലേക്കുള്ള ദൂരം കണക്കാക്കാം. ചരനക്ഷത്രങ്ങള്‍ ഉള്‍പ്പെട്ട വിദൂര ഗാലക്‌സികളിലേക്കുള്ള ദൂരം കണക്കാക്കാന്‍ ഈ മാര്‍ഗം ഉപയോഗിക്കുന്നു. |
ceramics | സിറാമിക്സ് | കളിമണ്ണ് അഥവാ സിലിക്കേറ്റുകളുമായി ബന്ധപ്പെട്ട വ്യവസായങ്ങളെയും ഉത്‌പന്നങ്ങളെയും സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന പദം. |
cercus | സെര്‍സസ് | ചില ഷഡ്‌പദങ്ങളിലും മറ്റും ശരീരത്തിന്റെ അവസാന ഖണ്ഡത്തിലുള്ള ഉപാംഗം. |
cereal crops | ധാന്യവിളകള്‍ | നെല്ല്, ഗോതമ്പ്, ചോളം മുതലായ വിളകള്‍. |
cerebellum | ഉപമസ്തിഷ്കം | പിന്‍മസ്തിഷ്കത്തിന്റെ മുന്‍ഭാഗത്ത് ഉപരിതലത്തില്‍ നിന്നും വികസിച്ചുവന്ന ഭാഗം. മാംസപേശികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന കേന്ദ്രമാണിത്. പക്ഷികളിലും സസ്‌തനികളിലുമാണ് ഇത് ഏറ്റവുമധികം വളര്‍ച്ച പ്രാപിച്ചിട്ടുള്ളത്. ചിത്രം brain നോക്കുക. |
cerebral hemispheres | മസ്‌തിഷ്‌ക ഗോളാര്ധങ്ങള് | കശേരുകികളുടെ മസ്‌തിഷ്‌ക ഗോളത്തിന്റെ പകുതികള്‍ മധ്യഭാഗത്ത് കൂടിച്ചേര്‍ന്നിരിക്കുന്നു. brain നോക്കുക. |
cerebrum | സെറിബ്രം | മുന്‍ മസ്‌തിഷ്‌കത്തില്‍ രണ്ട് അര്‍ധഗോളങ്ങളായി വികസിച്ച ഭാഗം. ആമ്‌നിയോട്ടിക കശേരുകികളിലാണ് ഇതിന്റെ വികാസ പരിണാമം ഏറ്റവും അധികം ദൃശ്യമാകുന്നത്. സസ്‌തനികളില്‍ ഇത് ഏറ്റവും അധികം വളര്‍ച്ച പ്രാപിച്ചിരിക്കുന്നു. |
Cerenkov radiation | ചെറങ്കോവ് വികിരണം | ഒരു മാധ്യമത്തിലൂടെ അതില്‍ സാധ്യമായ പ്രകാശവേഗത്തേക്കാള്‍ കൂടിയ വേഗത്തില്‍ ചാര്‍ജിത കണങ്ങള്‍ സഞ്ചരിക്കുമ്പോള്‍ അവ ഉത്സര്‍ജിക്കുന്ന വിദ്യുത്‌കാന്തിക ഷോക്ക് തരംഗങ്ങള്‍. |
Ceres | സെറസ് | ഛിന്നഗ്രഹങ്ങളില്‍ ഏറ്റവും വലുത്. നിയതരൂപമില്ല. ഏകദേശം 1000 കിലോമീറ്ററാണ് ഏറ്റവും കൂടിയ നീളം. |
CERN | സേണ്‍ | European Organisation for Nuclear Research എന്നര്‍ത്ഥം വരുന്ന ഫ്രഞ്ച് രൂപത്തിന്റെ ചുരുക്കം. ലോകത്തിലെ പ്രധാനപ്പെട്ട ഒരു ശാസ്‌ത്രഗവേഷണ കേന്ദ്രമാണിത്. 1954 ല്‍ സ്ഥാപിതമായി. ജനീവക്കടുത്താണ് ഇതിന്റെ ആസ്ഥാനം. LHC നോക്കുക. |
cerography | സെറോഗ്രാഫി | മെഴുക് ഒരു ബന്ധകമായി ഉപയോഗിച്ച് ചെയ്യുന്ന പെയിന്റിങ്. |
cerro | പര്‍വതം | കുന്ന്. |
cervical | സെര്‍വൈക്കല്‍ | കഴുത്തിനെ സംബന്ധിച്ചത്. ഉദാ: സെര്‍വൈക്കല്‍ വെര്‍ട്ടിബ്ര (കഴുത്തിലെ കശേരുക്കള്‍.) |
cestoidea | സെസ്റ്റോയ്ഡിയ | കശേരുകികളുടെ അന്നപഥത്തിലും മറ്റും പരാദജീവിതം നയിക്കുന്ന നാടവിരകള്‍ ഉള്‍പ്പെടുന്ന ജന്തുവിഭാഗം. |
cetacea | സീറ്റേസിയ | തിമിംഗലങ്ങള്‍, ഡോള്‍ഫിനുകള്‍ എന്നിവ ഉള്‍പ്പെടുന്ന സസ്‌തനികളുടെ ഓര്‍ഡര്‍. |
CFC | സി എഫ് സി | Chloro Fluoro Carbon എന്നതിന്റെ ചുരുക്കം. |
CGS system | സി ജി എസ് പദ്ധതി | നീളം, ദ്രവ്യമാനം, സമയം എന്നിവയുടെ അടിസ്ഥാന ഏകകങ്ങളായി യഥാക്രമം സെന്റീമീറ്റര്‍, ഗ്രാം, സെക്കന്റ് എന്നിവ സ്വീകരിച്ചിരിക്കുന്ന ഏകക പദ്ധതി. ശാസ്‌ത്രീയ ആവശ്യങ്ങള്‍ക്ക് ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. |
chaeta | കീറ്റ | അനലിഡുവിരകളുടെ ശരീരഭിത്തിയില്‍ കാണുന്ന സൂചി പോലുള്ള ഭാഗങ്ങള്‍. കൈറ്റിനാണ് ഇതിന്റെ മുഖ്യ ഘടകം. |
chain reaction | ശൃംഖലാ പ്രവര്‍ത്തനം | വിഭജന യോഗ്യമായ ഒരാറ്റത്തിന്റെ അണുകേന്ദ്രത്തെ (ഉദാ: യുറേനിയം 235) ഒരു ന്യൂട്രാണ്‍ ഉപയോഗിച്ചു പിളര്‍ക്കുമ്പോള്‍ ഒന്നിലധികം ന്യൂട്രാണുകള്‍ കൂടി സ്വതന്ത്രമാക്കപ്പെടുന്നു. ഈ ന്യൂട്രാണുകള്‍ സമീപസ്ഥങ്ങളായ മറ്റ് അണുകേന്ദ്രങ്ങളെ പിളര്‍ക്കുകയും കൂടുതല്‍ ന്യൂട്രാണുകള്‍ സ്വതന്ത്രമാക്കപ്പെടുകയും ചെയ്യുന്നു. ഈ പ്രക്രിയ തുടരുന്നു. ഇതാണ് ആറ്റം ബോംബിന്റെ തത്വം. ഈ പ്രക്രിയയെ നിയന്ത്രണ വിധേയമാക്കുന്നതാണ് ന്യൂക്ലിയര്‍ റിയാക്‌ടറിന്റെ അടിസ്ഥാനം. |