ചാര്‍ജ്
ചില മൗലിക കണങ്ങളുടെ അടിസ്ഥാന സ്വഭാവം. നിര്‍വചനം ഇല്ല. മറിച്ച് പരീക്ഷണത്തിലൂടെ ലഭിക്കുന്ന മൗലിക രാശി ആയാണ് കണക്കാക്കപ്പെടുന്നത്. വൈദ്യുത ചാര്‍ജ് ധനവും ഋണവും ഉണ്ട്. അളക്കുന്ന ഏകകം കൂളോം. ചാര്‍ജുകളുടെ നിശ്ചിത ദിശയിലെ പ്രവാഹമാണ് വൈദ്യുത കറന്റ്. കണഭൗതികത്തില്‍ ഹൈപര്‍ ചാര്‍ജ്, ക്വാര്‍ക്കുകളിലെ കളര്‍ ചാര്‍ജ് തുടങ്ങിയ മറ്റുതരം ചാര്‍ജുകളും പ്രയോഗത്തിലുണ്ട്.