Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
cathode ray tube | കാഥോഡ് റേ ട്യൂബ് | കാഥോഡ് റേ ഓസിലോസ്‌കോപ്പിന്റെ പ്രധാന ഭാഗം. വൈദ്യുത സിഗ്നലുകളെ ദൃശ്യരൂപത്തിലാക്കുവാന്‍ സഹായിക്കുന്നു. പ്രധാന ഭാഗങ്ങള്‍ ഇലക്‌ട്രാണ്‍ ഗണ്‍, ഇലക്‌ട്രാണ്‍ പ്രവാഹത്തെ നിയന്ത്രിക്കുന്ന ഗ്രിഡ്, ഇലക്‌ട്രാണ്‍ ബീമിനെ പ്രകാശമാക്കി മാറ്റാന്‍ സഹായിക്കുന്ന സ്‌ക്രീന്‍ എന്നിവയാണ്. ചിത്രം നോക്കുക. |
cathode rays | കാഥോഡ് രശ്‌മികള്‍ | ഒരു ഡിസ്‌ചാര്‍ജ് ട്യൂബിലെ കാഥോഡില്‍ നിന്ന് പുറത്തുവരുന്ന ചാര്‍ജിത കണങ്ങള്‍. ഡിസ്‌ചാര്‍ജ് ട്യൂബിലെ മര്‍ദ്ദം ഏകദേശം 0.01 സെ. മീ. മെര്‍ക്കുറിയും കാഥോഡിനും ആനോഡിനും ഇടയില്‍ വളരെ ഉയര്‍ന്ന പൊട്ടന്‍ഷ്യല്‍ വ്യത്യാസവും (ഇരുപതിനായിരം വോള്‍ട്ടിനു മീതെ) ഉണ്ടാകുമ്പോഴാണ് കാഥോഡ് രശ്‌മികള്‍ സൃഷ്‌ടിക്കപ്പെടുന്നത്. രശ്‌മികള്‍ എന്നത് അപസംജ്ഞയാണ്. യഥാര്‍ഥത്തില്‍ ഇവ ഇലക്‌ട്രാണുകളാണ്. |
cation | ധന അയോണ്‍ | ഒരു ആറ്റത്തില്‍ നിന്ന് ഇലക്‌ട്രാണുകള്‍ മാറ്റപ്പെടുമ്പോള്‍ ഉണ്ടാകുന്ന പോസിറ്റീവ് ചാര്‍ജുള്ള അയോണ്‍. വൈദ്യുത വിശ്ലേഷണത്തില്‍ ഇത് കാഥോഡിലേക്ക് സഞ്ചരിക്കുന്നു. ഉദാ: Na+ (സോഡിയം കാറ്റയോണ്‍), Mg2+(മഗ്‌നീഷ്യം കാറ്റയോണ്‍) |
catkin | പൂച്ചവാല് | താഴോട്ടു തൂങ്ങിക്കിടക്കുന്ന ഒരിനം റസിമോസ് പൂങ്കുല. സാധാരണയായി ഏകലിംഗ പുഷ്‌പങ്ങളാണ് ഇവയില്‍ കാണുക. ദളങ്ങളും വിദളങ്ങളും അവികസിതമായിരിക്കും. ഉദാ: മള്‍ബറി, പൂച്ചവാലന്‍, പ്ലാവ്. |
cauliflory | കാണ്ഡീയ പുഷ്പനം | കാണ്ഡത്തിന്റെ വളര്‍ച്ചയെത്തിയ ഭാഗങ്ങളില്‍ പുഷ്‌പങ്ങള്‍ ഉണ്ടാവുന്ന അവസ്ഥ. ഉദാ: പ്ലാവ്, കൊക്കോ. |
cavern | ശിലാഗുഹ | ശിലകളില്‍ പല ആകൃതികളിലും വലിപ്പത്തിലും കാണപ്പെടുന്ന ഗുഹകള്‍. ഇതിന്റെ കാരണങ്ങള്‍ പലതാകാം. ഭൂഗര്‍ഭജലത്തില്‍ കല്‍ക്കേരിയസ് ശിലകളുടെ ലയനം, സമുദ്രത്തിന്റെ പ്രവര്‍ത്തനം എന്നിവ ഇതില്‍ പ്രധാനമാണ്. |
CD | കോംപാക്‌റ്റ് ഡിസ്‌ക് | - |
CDMA | Code Division Multiple Access | ചിലയിനം സെല്ലുലാര്‍ ഫോണുകളിലും വയര്‍ലെസ്സ് ഫോണുകളിലും ഉപയോഗിക്കുന്ന ഒരു സാങ്കേതിക വിദ്യ. ഒരേ ആവൃത്തി ഉപയോഗിച്ച് അനേകം കമ്മ്യൂണിക്കേഷന്‍ ചാനലുകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിക്കാന്‍ ഇതു വഴി കഴിയും. ഇതില്‍ സന്ദേശങ്ങളെ ചെറിയ ഖണ്ഡങ്ങളാക്കുകയും പ്രത്യേകം കോഡു ചെയ്‌ത് അയക്കുകയും ചെയ്യും. കുറേ ഫോണുകളിലേക്കുള്ള സിഗ്നലുകള്‍ ഇടകലര്‍ത്തിയാണ് അയക്കുന്നതെങ്കിലും സ്വീകര്‍ത്താക്കളുടെ ഫോണുകള്‍ ആവശ്യമായ സിഗ്നല്‍ മാത്രം സ്വീകരിക്കുകയും മറ്റുള്ളവ തിരസ്‌കരിക്കുകയും ചെയ്യും. |
celestial equator | ഖഗോള മധ്യരേഖ | ഭൂമധ്യരേഖയ്ക്ക് സമാന്തരമായി ഖഗോളത്തില്‍ സങ്കല്‌പിച്ചിരിക്കുന്ന രേഖ, ഖമധ്യരേഖ എന്നും പറയും. |
celestial poles | ഖഗോള ധ്രുവങ്ങള്‍ | ഭൂമിയുടെ ഉത്തര- ദക്ഷിണ ധ്രുവങ്ങള്‍ യോജിപ്പിച്ചു കിട്ടുന്ന സാങ്കല്‌പിക രേഖ (അക്ഷം) ഇരുവശത്തേക്കും നീട്ടിയാല്‍ ഖഗോളത്തില്‍ സന്ധിക്കുന്ന ബിന്ദുക്കള്‍. |
celestial sphere | ഖഗോളം | ഭൂമികേന്ദ്രമായുള്ള സാങ്കല്‍പ്പിക ഗോളം. എല്ലാ വാനവസ്‌തുക്കളും ഖഗോളത്തിലൂടെ സഞ്ചരിക്കുന്നതായി കാണപ്പെടുന്നു. ക്രാന്തിവൃത്തം ( ecliptic), ഖമധ്യരേഖ ( Celestial equator), നിരീക്ഷകന്റെ ചക്രവാളം ( horizon) എന്നിവ ഖഗോളത്തിലെ മുഖ്യ നിര്‍ദേശക വൃത്തങ്ങളാണ്. |
cell | കോശം | 1. (biol) ജീവികളുടെ ഘടനാപരമായ യൂണിറ്റ്. കോശസ്‌തരത്താല്‍ ചുറ്റപ്പെട്ട പ്രാട്ടോപ്ലാസമാണിത്. പ്രാകാരിയോട്ടിക് കോശം, യൂകാരിയോട്ടിക് കോശം എന്നിങ്ങനെ രണ്ടു തരം കോശങ്ങളുണ്ട്. യൂകാരിയോട്ടിക് കോശത്തിന് സ്‌തരത്തോടുകൂടിയ കോശമര്‍മം ഉണ്ടാവും. |
cell | സെല്‍ | 2. (phy) വൈദ്യുത ഉത്‌പാദനത്തിനു വേണ്ടിയോ വൈദ്യുത വിശ്ലേഷണത്തിനു വേണ്ടിയോ ഒരു ഇലക്‌ട്രാളൈറ്റില്‍ രണ്ട് ഇലക്‌ട്രാഡുകള്‍ ഇറക്കിവച്ചിരിക്കുന്ന സംവിധാനം. വികിരണോര്‍ജത്തെ വൈദ്യുതിയാക്കി മാറ്റുന്ന അടിസ്ഥാന സംവിധാനവും സെല്‍ ആണ്. ഉദാ: സൗരസെല്‍, ഫോട്ടോവോള്‍ടാ സെല്‍. |
cell body | കോശ ശരീരം | നാഡീകോശങ്ങളുടെ കോശമര്‍മവും കോശദ്രവ്യത്തിന്റെ ഭൂരിഭാഗവും ഉള്‍പ്പെട്ട ഭാഗം. ഇതില്‍ നിന്നാണ് ഡെന്‍ഡ്രറ്റുകളും ആക്‌സോണുകളും പുറപ്പെടുന്നത്. perikaryon എന്നും പേരുണ്ട്. |
cell cycle | കോശ ചക്രം | ഒരു കോശത്തിന്റെ ആയുഷ്‌കാലത്ത് അതിന്റെ വിഭജനവുമായി ബന്ധപ്പെട്ട് നടക്കുന്ന ചാക്രിക പ്രക്രിയകള്‍. ഇത് ഒരു കോശവിഭജനത്തിന്റെ അവസാനം മുതല്‍ അടുത്ത കോശവിഭജനം വരെ നീണ്ടുനില്‍ക്കും. ഡി എന്‍ എയുടെ പുനരുല്‍പ്പാദനത്തെ അടിസ്ഥാനമാക്കിയാണ് കോശചക്രത്തെ ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നത്. തൊട്ടുമുമ്പിലത്തെ കോശവിഭജനം കഴിഞ്ഞുള്ള G1 ഘട്ടത്തില്‍ ദ്വിപ്ലോയ്‌ഡ് അളവിലാണ് ഡി എന്‍ എ ഉണ്ടായിരിക്കുക. S ഘട്ടത്തില്‍ ഡി എന്‍ എ പുനരുത്‌പാദനം നടക്കുന്നു. ഇതിനോടനുബന്ധിച്ച് ക്രാമസോമുകളും ഇരട്ടിക്കും. ഇതിനുശേഷം G2 ഘട്ടത്തിലേക്ക് കടക്കുന്നു. അവസാനം M ഘട്ടത്തില്‍ പ്രവേശിക്കുന്നതോടെ അടുത്ത ക്രമഭംഗവിഭജനം തുടങ്ങും. കോശചക്രത്തിന്റെ ദൈര്‍ഘ്യത്തില്‍ വലിയ വ്യതിയാനങ്ങള്‍ കാണാം. ഒരു വിഭജനം കഴിഞ്ഞ് മറ്റൊന്ന് തുടങ്ങാതെയിരുന്നാല്‍ ആ ഘട്ടത്തെ G0 എന്നു പറയും. |
cell membrane | കോശസ്തരം | കോശങ്ങളുടെ ബാഹ്യസ്‌തരം. ലിപിഡുകളും പ്രാട്ടീനുകളും ചേര്‍ന്ന ഒരു കൊളോയ്‌ഡല്‍ ഘടനയാണിത്. കോശത്തിനകത്തേക്കും പുറത്തേക്കുമുള്ള പദാര്‍ഥ വിനിമയത്തെ നിയന്ത്രിക്കുന്നത് ഈ സ്‌തരമാണ്. |
cell plate | കോശഫലകം | കോശവിഭജനത്തിന്റെ അവസാനത്തില്‍ പുത്രികാ കോശങ്ങളെ വേര്‍തിരിച്ചുകൊണ്ട് രൂപപ്പെടുന്ന അതാര്യ കൊളോയ്‌ഡിയ സ്‌തരം. ഇതില്‍ നിന്നാണ് പുതിയ കോശഭിത്തിയുടെ മധ്യസ്‌തരം രൂപം കൊള്ളുന്നത്. |
cell theory | കോശ സിദ്ധാന്തം | ജീവകോശങ്ങളും അവയുടെ ഉത്‌പന്നങ്ങളുമാണ് എല്ലാ ജീവജാലങ്ങളുടെയും നിര്‍മ്മാണ ഘടകങ്ങള്‍ എന്നും പ്രത്യുത്‌പാദനത്തിന്റെയും വളര്‍ച്ചയുടെയും അടിസ്ഥാന പ്രക്രിയ കോശവിഭജനമാണെന്നുമുള്ള സിദ്ധാന്തം. 1839 ല്‍ ഷ്‌ളെയ്‌ഡന്‍, ഷ്വാന്‍ എന്നിവര്‍ ചേര്‍ന്ന് ആവിഷ്‌കരിച്ചു. |
cell wall | കോശഭിത്തി | സസ്യകോശത്തില്‍ പ്ലാസ്‌മ സ്‌തരത്തിന് പുറത്ത് ആവരണം ചെയ്‌തിരിക്കുന്ന പാളി. ഈ ആവരണം സസ്യങ്ങള്‍ക്ക് ദൃഢതയും താങ്ങും കൊടുക്കുന്നു. സസ്യകോശഭിത്തി മുഖ്യമായും സെല്ലുലോസിന്റെ സൂക്ഷ്‌മ നാരുകള്‍ കൊണ്ടുള്ളതാണ്. ചെറിയ തോതില്‍ പ്രാട്ടീനുകളും കാണാം. കോശഭിത്തിക്ക് മധ്യലാമെല്ല, പ്രാഥമിക പാളി, ദ്വിതീയ പാളി എന്നീ ഭാഗങ്ങളുണ്ട്. |
cellulose acetate | സെല്ലുലോസ് അസറ്റേറ്റ് | സെല്ലുലോസിനെ അസറ്റിക് അണ്‍ ഹൈഡ്രഡ്, അസറ്റിക് അമ്ലം, സാന്ദ്ര സള്‍ഫ്യൂറിക് അമ്ലം എന്നിവയുടെ മിശ്രിതവുമായി പ്രതിപ്രവര്‍ത്തിപ്പിക്കുമ്പോള്‍ കിട്ടുന്ന വെളുത്ത ഖരപദാര്‍ഥം. |