കാഥോഡ് രശ്‌മികള്‍
ഒരു ഡിസ്‌ചാര്‍ജ് ട്യൂബിലെ കാഥോഡില്‍ നിന്ന് പുറത്തുവരുന്ന ചാര്‍ജിത കണങ്ങള്‍. ഡിസ്‌ചാര്‍ജ് ട്യൂബിലെ മര്‍ദ്ദം ഏകദേശം 0.01 സെ. മീ. മെര്‍ക്കുറിയും കാഥോഡിനും ആനോഡിനും ഇടയില്‍ വളരെ ഉയര്‍ന്ന പൊട്ടന്‍ഷ്യല്‍ വ്യത്യാസവും (ഇരുപതിനായിരം വോള്‍ട്ടിനു മീതെ) ഉണ്ടാകുമ്പോഴാണ് കാഥോഡ് രശ്‌മികള്‍ സൃഷ്‌ടിക്കപ്പെടുന്നത്. രശ്‌മികള്‍ എന്നത് അപസംജ്ഞയാണ്. യഥാര്‍ഥത്തില്‍ ഇവ ഇലക്‌ട്രാണുകളാണ്.