Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
caruncle | കാരങ്കിള് | ചിലയിനം വിത്തുകളുടെ ആവരണത്തിനു പുറത്ത് നാഭിയേയും ബീജാണ്ഡദ്വാരത്തേയും മൂടി വളരുന്ന മാംസളഭാഗം. (ഉദാ: കടലാവണക്ക്). |
carvacrol | കാര്വാക്രാള് | പുതിനയുടെ ഗന്ധമുള്ള, നിറമില്ലാത്ത എണ്ണരൂപത്തിലുള്ള ദ്രാവകം. അണുനാശിനിയായും സുഗന്ധ ദ്രവ്യമായും ഉപയോഗിക്കുന്നു. |
caryopsis | കാരിയോപ്സിസ് | ഒരു വിത്തു മാത്രമുള്ളതും പൊട്ടിത്തെറിക്കാത്തതുമായ ശുഷ്‌ക്കഫലം. അതിലോലമായ അണ്ഡാശയഭിത്തിയും ബീജമര്‍മവും സംയോജിച്ചിരിക്കും. ഉദാ: നെല്ല്, ഗോതമ്പ്. |
cascade | സോപാനപാതം | തട്ടുതട്ടായുള്ള വെള്ളച്ചാട്ടങ്ങളുടെ നിര. കൊടൈകനാലിലെ സില്‍വര്‍ കാസ്‌കേഡ് ഇതിന് ഉത്തമ ഉദാഹരണമാണ്. |
casparian strip | കാസ്‌പേറിയന്‍ സ്ട്രിപ്പ് | എന്ഡോഡര്മിസിലെ കോശങ്ങളുടെ ആരിയ ഭിത്തിയിലും അനുപ്രസ്ഥ ഭിത്തിയിലും കാണുന്ന പ്രത്യേകതരം സ്ഥൂലനം. സ്യൂബറിന്‍, ലിഗ്നിന്‍ എന്നിവയിലേതെങ്കിലും നിക്ഷേപിക്കപ്പെട്ടാണ് ഇതുണ്ടാകുന്നത്. |
Cassini division | കാസിനി വിടവ് | ശനിയുടെ വലയത്തിലെ രണ്ട് പ്രധാന ബാന്‍ഡുകള്‍ക്കിടയിലുള്ള ഉരുണ്ട വിടവ്. ജിയോവനി കാസ്സിനി എന്ന ഇറ്റാലിയന്‍-ഫ്രഞ്ച് ജ്യോതിശ്ശാസ്‌ത്രജ്ഞനാണ് ഈ വിടവ് കണ്ടെത്തിയത്. |
cast | വാര്‍പ്പ് | അച്ച്, പ്രകൃതി ദത്തമായ ഒരു വാര്‍പ്പില്‍ നിറയുന്ന അടയാളം. ഫോസില്‍ ഷെല്‍ ഉദാഹരണം. അവസാദശിലകളില്‍ പതിയുന്ന അടയാളങ്ങള്‍ക്കും പറയും. |
CAT Scan | കാറ്റ്‌സ്‌കാന്‍ | - |
catabolism | അപചയം | ഉപാപചയ പ്രവര്‍ത്തനങ്ങളുടെ രണ്ട് വിഭാഗങ്ങളില്‍ ഒന്ന്. ഊര്‍ജോത്‌പാദനത്തിനായി കാര്‍ബോഹൈഡ്രറ്റുകളും അമിനോ അമ്ലങ്ങളുമെല്ലാം വിഘടിച്ച് ചെറിയ തന്മാത്രകളായി തീരുന്ന പ്രക്രിയ. ഊര്‍ജം ഉത്‌പാദിപ്പിക്കുന്ന ഈ പ്രതിപ്രവര്‍ത്തനങ്ങള്‍ ഓക്‌സീകരണമാണ്. |
catadromic (zoo) | സമുദ്രാഭിഗാമി | ശുദ്ധജല മത്സ്യങ്ങള്‍ പ്രത്യുല്‍പ്പാദന സമയത്ത് കടലിലേക്ക് ദേശാടനം നടത്തുന്നത്. ഉദാ: ആരല്‍ മത്സ്യങ്ങള്‍. |
catalogues | കാറ്റലോഗുകള്‍ | വാനവസ്തുക്കളുടെ വിവരണങ്ങള്‍ അടങ്ങിയ പട്ടിക. ഉദാ.മെസ്സിയേ കാറ്റലോഗ്. ചാള്‍സ് മെസ്സിയേ (1730 - 1817) തയ്യാറാക്കിയ നക്ഷത്രതര വസ്‌തുക്കളുടെ പട്ടിക; ലുഡ്‌വിക്‌ഡ്രയര്‍ തയ്യാറാക്കിയ ഗാലക്‌സികളുടെയും നെബുലകളുടെയും പട്ടിക- NGC കാറ്റലോഗ് ( New General Catalogue of Nebulae and clusters); ഹെന്‌റി ഡ്രയര്‍ തയ്യാറാക്കിയ HD കാറ്റലോഗ് മുതലായവ. |
catalysis | ഉല്പ്രരണം | അഭികാരകങ്ങള്‍ അല്ലാത്ത അന്യപദാര്‍ഥത്തിന്റെ സാന്നിധ്യത്തില്‍ രാസപ്രവര്‍ത്തനത്തിന്റെ വേഗത്തിന് മാറ്റമുണ്ടാകുന്ന പ്രതിഭാസം. |
catalyst | ഉല്‍പ്രരകം | സ്വയം സ്ഥിരമായ മാറ്റത്തിന് വിധേയമാകാതെ ഒരു രാസപ്രവര്‍ത്തനത്തിന്റെ വേഗത്തെ സ്വാധീനിക്കുന്ന പദാര്‍ഥം. ഉദാ: പൊട്ടാസ്യം ക്ലോറേറ്റിന്റെ വിഘടനത്തിന് മാംഗനീസ് ഡൈ ഓക്‌സൈഡ് ഉല്‍പ്രരകമായി പ്രവര്‍ത്തിക്കുന്നു. 2KClO3 MnO2 →2 KCl + 3 O2 |
catalytic cracking | ഉല്‍പ്രരിത ഭഞ്ജനം | ഉയര്‍ന്ന തിളനിലയുള്ള ഹൈഡ്രാകാര്‍ബണുകളെ ഉല്‍പ്രരകങ്ങളുടെ സഹായത്തോടെ വിഘടിപ്പിച്ച് താഴ്‌ന്ന തിളനിലയുള്ള ഹൈഡ്രാകാര്‍ബണുകള്‍ ആക്കുന്ന പ്രക്രിയ. |
catarat | ജലപാതം | ദ്രുത വെള്ളച്ചാട്ടങ്ങളുടെ ( rapid) വലിയൊരു നിര. നൈല്‍ നദിയിലെ ജലപാതം പ്രസിദ്ധമാണ്. |
catastrophism | പ്രകൃതിവിപത്തുകള്‍ | വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, അഗ്നിപര്‍വതസ്‌ഫോടനം, ഭൂകമ്പം മുതലായവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. |
catenation | കാറ്റനേഷന്‍ | രാസസംയുക്തങ്ങളില്‍ അണുക്കളുടെ ശൃംഖലകള്‍ ഉണ്ടാക്കല്‍. ഉദാ: കാര്‍ബണ്‍, സള്‍ഫര്‍, ഫോസ്‌ഫറസ്. |
caterpillar | ചിത്രശലഭപ്പുഴു | ശലഭങ്ങളുടെ ലാര്‍വ. മൃദുവായ ശരീരവും ഉരസ്സില്‍ മൂന്നുജോഡി കാലുകളുമുണ്ടായിരിക്കും. ഉദരഭാഗത്ത് ചെറിയ മൊട്ടുപോലുള്ള പ്രാക്‌പാദങ്ങള്‍ കാണാം. |
cathode | കാഥോഡ് | ഒരു വൈദ്യുത വ്യൂഹത്തിലേക്ക് ഋണചാര്‍ജുകള്‍ (ഇലക്‌ട്രാണുകളും ഋണ അയോണുകളും) നല്‍കുന്ന ഇലക്‌ട്രാഡ്. ഉദാ: തെര്‍മയോണിക്ക് വാല്‍വിലെ കാഥോഡ്. ഡിസ്‌ചാര്‍ജ് ട്യൂബിന്റെ ഋണ ഇലക്‌ട്രാഡിനും കാഥോഡ് എന്നാണ് പറയുക. വൈദ്യുത വിശ്ലേഷണത്തില്‍ ഋണ പൊട്ടന്‍ഷ്യലില്‍ നില്‍ക്കുന്ന ഇലക്‌ട്രാഡ്. |
cathode ray oscilloscope | കാഥോഡ് റേ ഓസിലോസ്കോപ് | ഇലക്ട്രിക് സിഗ്നലുകളെ ദൃശ്യരൂപത്തില്‍ പ്രദര്‍ശിപ്പിക്കുവാന്‍ സഹായിക്കുന്ന ഒരു ഉപകരണം. തത്തുല്യമായ വൈദ്യുത പ്രവാഹമാക്കി മാറ്റാവുന്ന ഏത് ചരവും ഈ ഉപകരണം ഉപയോഗിച്ച് ദൃശ്യരൂപത്തിലാക്കാം. |