Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
absorption gasesഅബ്‌സോര്‍പ്‌ഷന്‍ ഗ്യാസസ്‌വാതകങ്ങള്‍ ദ്രാവകങ്ങളില്‍ ലയിച്ചുണ്ടാകുന്ന ലായനി.
absorption indicatorഅവശോഷണ സൂചകങ്ങള്‍അവക്ഷിപ്‌ത ടൈട്രഷനുകളില്‍ ഉപയോഗിക്കുന്ന സൂചകങ്ങള്‍. ഉദാ: സില്‍വര്‍ നൈട്രറ്റും പൊട്ടാസ്യം ബ്രാമൈഡും തമ്മിലുള്ള ടൈട്രഷനില്‍ ഇയോസിന്‍.
absorption spectrumഅവശോഷണ സ്‌പെക്‌ട്രംഒരു മാധ്യമത്തിലൂടെ കടന്നു പോകുന്ന വിദ്യുത്‌ കാന്തിക തരംഗങ്ങളില്‍ ചില തരംഗങ്ങള്‍ മാധ്യമത്തില്‍ അവശോഷിക്കപ്പെടുന്നു. ഏതേത്‌ ആവൃത്തികളിലെ ഊര്‍ജമാണ്‌ അവശോഷണം ചെയ്യപ്പെടുന്നത്‌ എന്നത്‌ മാധ്യമത്തെ ആശ്രയിച്ചിരിക്കും. മാധ്യമത്തിലൂടെ കടന്നുവന്ന വിദ്യുത്‌കാന്തിക തരംഗങ്ങളുടെ സ്‌പെക്‌ട്രത്തില്‍ അവശോഷിക്കപ്പെട്ട തരംഗങ്ങളുടെ സ്ഥാനങ്ങള്‍ ഇരുണ്ട രേഖകളായി കാണാം. ഇതാണ്‌ മാധ്യമത്തിന്റെ അവശോഷണ സ്‌പെക്‌ട്രം.
abundanceബാഹുല്യം1. ഭൂവല്‍ക്കത്തില്‍ ഒരു മൂലകത്തിന്റെ മൊത്തം ദ്രവ്യമാനവും ഭൂവല്‍ക്കത്തിന്റെ മൊത്തം ദ്രവ്യമാനവും തമ്മിലുള്ള അനുപാതം. 2. ഒരു മൂലകത്തിന്റെ ഒരു നിശ്ചിത ഐസോടോപ്പിന്റെ അണുക്കളുടെ മൊത്തം എണ്ണവും മൂലകത്തിന്റെ എല്ലാ ഐസോടോപ്പുകളുടെയും അണുക്കളുടെ മൊത്തം എണ്ണവും തമ്മിലുള്ള അനുപാതം. ഇത്‌ സാധാരണയായി ശതമാനത്തിലാണ്‌ സൂചിപ്പിക്കുക.
abundance ratioബാഹുല്യ അനുപാതംഒരു മൂലകത്തിന്റെ സാമ്പിളില്‍ ഒരു ഐസോടോപ്പിന്റെ അളവ്‌ എത്രയെന്ന്‌ സൂചിപ്പിക്കുന്ന പദം. ഉദാ: കാര്‍ബണ്‍ സാമ്പിളില്‍ കാര്‍ബണിന്റെ ഐസോടോപ്പ്‌ C12 99.008 ശതമാനമാണ്‌. ബാക്കി C13 ഉം C14 ഉം ഉണ്ടെങ്കില്‍ C12+C13+C14=100. C12 ന്റെ ബാഹുല്യ അനുപാതം എന്ന്‌ നിര്‍വ്വചിച്ചിരിക്കുന്നു.
abyssalഅബിസല്‍1000 മീറ്റര്‍ മുതല്‍ അടിത്തട്ടുവരെയുള്ള സമുദ്രഭാഗത്തെ സൂചിപ്പിക്കുന്ന പദം. ആഴക്കടലില്‍ ജീവിക്കുന്ന ജന്തുക്കളുടെ വിശേഷണമായി പദം ഉപയോഗിക്കുന്നു.
abyssal planeഅടി സമുദ്രതലംസമുദ്രാന്തര്‍ഭാഗത്ത്‌, വന്‍കരച്ചെരിവുകള്‍ക്ക്‌ വളരെത്താഴെ കാണുന്ന വിശാലമായ സമതലം.
ACഏ സി.Alternating Current (പ്രത്യാവര്‍ത്തിധാര) എന്നതിന്റെ ചുരുക്കം.
Acanthopterygiiഅക്കാന്തോടെറിജിഅസ്ഥിമത്സ്യങ്ങളുടെ ഒരു വിഭാഗം. മുള്ളുള്ള ചിറകുകിരണങ്ങളാണ്‌ ഇവയ്‌ക്കുള്ളത്‌.
Acarinaഅകാരിനചെള്ളുകളും ഉണ്ണികളും ഉള്‍പ്പെടുന്ന ജന്തുവിഭാഗം. ആര്‍ത്രാപോഡ്‌ ജന്തുവിഭാഗം. ആര്‍ത്രാപോഡ്‌ ഫൈലത്തിന്റെ അരാക്‌നിഡ എന്ന ക്ലാസില്‍പ്പെടുന്നു. ശിരോവക്ഷസും ഉദരവും തമ്മില്‍ യോജിച്ചിരിക്കും.
accelerationത്വരണംപ്രവേഗം മാറുന്നതിന്റെ നിരക്ക്‌. ഓരോ സെക്കന്റിലും ഉണ്ടാകുന്ന പ്രവേഗ മാറ്റമായാണ്‌ ഇത്‌ അളക്കുന്നത്‌. ത്വരണം രണ്ട്‌ തരത്തിലുണ്ട്‌. 1. രേഖീയം. ഏകകം ms-2.2. കോണീയം. ഏകകം rads-2
acceleration due to gravity ഗുരുത്വ ത്വരണംസ്വതന്ത്ര പതനത്തില്‍ ഒരു വസ്‌തുവിനുണ്ടാകുന്ന ത്വരണം . പ്രതീകം g. ഭൂമിയിലേക്ക്‌ വസ്‌തുക്കള്‍ പതിക്കുമ്പോള്‍ ഉണ്ടാകുന്ന ത്വരണത്തിന്‌ ഭൂഗുരുത്വ ത്വരണം എന്നു പറയുന്നു. ഭൂതലത്തില്‍ ഇത്‌ എല്ലായിടത്തും ഒരേ പോലെയല്ല. അക്ഷാംശം, ഉന്നതി എന്നിവയ്‌ക്കനുസരിച്ച്‌ ചെറിയ മാറ്റം വരുന്നു. ഭൂമധ്യരേഖാ പ്രദേശത്ത്‌ മൂല്യം 9.81 ms-2
acceleratorത്വരിത്രംparticle accelerator
acceptorസ്വീകാരിപി ടൈപ്പ്‌ അര്‍ധചാലകങ്ങള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന അപദ്രവ്യം. ബാഹ്യ പരിപഥത്തില്‍ മൂന്ന്‌ ഇലക്‌ട്രാണുകളുള്ള എല്ലാ മൂലകങ്ങള്‍ക്കും സ്വീകാരികളാവാന്‍ കഴിയും. ഉദാ: ബോറോണ്‍.
acceptor circuitസ്വീകാരി പരിപഥംനിശ്ചിത ആവൃത്തിയില്‍ ഉള്ള വൈദ്യുത സ്‌പന്ദങ്ങളെ സ്വീകരിക്കുന്ന പരിപഥം. അനുനാദമാണ്‌ ഇതിനു കാരണം. അനുനാദ ആവൃത്തിയില്‍ പരിപഥത്തിന്റെ കര്‍ണരോധം വളരെ കുറവും മറ്റെല്ലാ ആവൃത്തികളിലും വളരെ കൂടുതലും ആയിരിക്കും. ശ്രണീ അനുനാദ പരിപഥം എന്നും പറയുന്നു.
acclimationഅക്ലിമേഷന്‍മാറിവരുന്ന പരിസ്ഥിതിക്കനുസരിച്ച്‌ ജന്തുക്കളുടെ ഉപാപചയ പ്രക്രിയയില്‍ വരുന്ന മാറ്റം. ഉദാ: ഉഷ്‌ണമേഖലയില്‍ ജനിച്ചു വളര്‍ന്ന ഒരാള്‍ മിതശീതോഷ്‌ണമേഖലയിലേക്ക്‌ മാറി താമസിക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍. ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ ചുവന്ന രക്ത കോശങ്ങളുടെ തോത്‌ കൂടുതലായിരിക്കും. അക്ലിമേഷന്റെ ഫലമാണിത്‌. ഇവ ഫിസിയോളജീയ അനുവര്‍ത്തനങ്ങളാണ്‌. സാവധാനത്തില്‍ ഉണ്ടാകുന്ന സ്ഥിരതയുള്ള മാറ്റങ്ങള്‍ മാത്രമേ ഇതില്‍പ്പെടുകയുള്ളൂ.
accommodation of eyeസമഞ്‌ജന ക്ഷമതഅടുത്തോ അകലെയോ ഉള്ള വസ്‌തുക്കളെ വ്യക്തമായി കാണാന്‍ സജീവനേത്രം നടത്തുന്ന ക്രമീകരണം. കണ്ണിലെ ലെന്‍സിന്റെ പ്രതല വക്രത വ്യത്യാസപ്പെടുത്തുന്നതിലൂടെ അതിന്റെ ഫോക്കല്‍ദൂരത്തിന്‌ മാറ്റം വരുത്തുന്നതുവഴിയാണ്‌ ഇത്‌ സാധിക്കുന്നത്‌. പല കശേരുകികള്‍ക്കും ഈ കഴിവുണ്ട്‌. എന്നാല്‍ മത്സ്യങ്ങളും ഉഭയ ജീവികളും ലെന്‍സിനെ മുന്നോട്ടും പിന്നോട്ടും നീക്കിയാണ്‌ (ക്യാമറയിലെ പോലെ) സമഞ്‌ജനം നടത്തുന്നത്‌.
accretionആര്‍ജനം1. മണ്ണ്‌, മണല്‍ തുടങ്ങി ജലത്തിലടങ്ങിയ വസ്‌തുക്കള്‍ ഏതെങ്കിലും പ്രദേശത്ത്‌ അടിഞ്ഞുകൂടുന്നത്‌.
accretionആര്‍ജനം2. ( astr.) ആര്‍ജനം. ഒരു പ്രപഞ്ചവസ്‌തു ചുറ്റുപാടുനിന്നോ സമീപനക്ഷത്രത്തില്‍ നിന്നോ പദാര്‍ഥത്തെ ആകര്‍ഷിച്ചു പിടിക്കുന്ന പ്രക്രിയ. ഉദാഹരണത്തിന്‌ ഇരട്ട നക്ഷത്രങ്ങളിലൊന്ന്‌ ഒരു വെള്ളക്കുളളനോ ന്യൂട്രാണ്‍ താരമോ തമോദ്വാരമോ ആയശേഷം മറ്റേ നക്ഷത്രം ഒരു ചുവപ്പുഭീമനായി വീര്‍ക്കാനിടയായാല്‍ അതിന്റെ പുറം അടരുകള്‍ മൃതനക്ഷത്രത്തോടു കൂടുതല്‍ അടുക്കുകയും ഗുരുത്വാകര്‍ഷണത്താല്‍ അതിലേക്ക്‌ ഒഴുകിയെത്തുകയും ചെയ്യാം. ഇത്‌ മൃതനക്ഷത്രത്തിനു ചുറ്റും ഒരു ആര്‍ജിത ഡിസ്‌ക്‌ ( accretion disc) ആയി കറങ്ങിക്കൊണ്ട്‌ ക്രമേണ അതില്‍പ്പോയി പതിക്കുന്നു. ഇങ്ങനെ ആര്‍ജിക്കുന്ന പദാര്‍ഥത്തിന്റെ അളവ്‌ ഒരു നിശ്ചിത അളവില്‍ കൂടിയാല്‍ വെള്ളക്കുള്ളന്‍ നക്ഷത്രത്തില്‍ വീണ്ടും ഫ്യൂഷന്‍ നടക്കുകകയും അതൊരു നോവ ആയി മാറുകയും ചെയ്യാം.
Accretion disc ആര്‍ജിത ഡിസ്‌ക്‌-
Page 3 of 301 1 2 3 4 5 301
Close