ബോംബ് കലോറിമീറ്റര്‍
ജ്വലനം മൂലം ഉണ്ടാകുന്ന താപോര്‍ജം അളക്കുവാന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണം. താപനഷ്‌ടം ഉണ്ടാകാത്ത വിധം സജ്ജീകരിച്ച ഗോളാകാരമായ ഒരു പാത്രമാണ്. ഓക്‌സിജന്റെ സാന്നിധ്യത്തില്‍ ഒരു നിശ്ചിത അളവ് ഇന്ധനം പാത്രത്തില്‍ വച്ച് പൂര്‍ണമായി ദഹിപ്പിക്കുന്നു. ഇതേത്തുടര്‍ന്നുണ്ടാകുന്ന താപനിലാവര്‍ധനവ് അളന്ന് ഉത്‌പാദിപ്പിക്കപ്പെട്ട താപം കണക്കാക്കുന്നു.