നീലനീക്കം
പ്രകാശതരംഗങ്ങളിലെ ഡോപ്ലര്‍ പ്രഭാവത്തിന്റെ ഫലങ്ങളിലൊന്ന്. പ്രകാശ സ്രാതസ്സും നിരീക്ഷകനും അന്യോന്യം സമീപിക്കുകയാണെങ്കില്‍ പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യം കുറയുന്നതായി (ആവൃത്തി കൂടുന്നതായി) കാണപ്പെടുന്ന പ്രതിഭാസം. നീലനിറവുമായി ഇതിനു ബന്ധമൊന്നുമില്ല. വയലറ്റ് അള്‍ട്രാവയലറ്റിന്റെ ദിശയില്‍ നീങ്ങിയാലും ചുവപ്പ് മഞ്ഞയുടെ ദിശയില്‍ നീങ്ങിയാലും നീലനീക്കം തന്നെ. cf redshift.