ദ്വിധ്രുവീയ ട്രാന്‍സിസ്റ്റര്‍
ഇലക്‌ട്രാണുകള്‍ക്കും ഹോളുകള്‍ക്കും തുല്യ പ്രാധാന്യമുള്ള ട്രാന്‍സിസ്റ്റര്‍. രണ്ട് വിധത്തിലുണ്ട്. 1. PNP ട്രാന്‍സിസ്റ്റര്‍. പി ടൈപ്പ്, എന്‍ ടൈപ്പ്, പി ടൈപ്പ് എന്നീ അര്‍ധചാലക മേഖലകള്‍ ഒന്നിനെ തുടര്‍ന്ന് മറ്റൊന്ന് വരുന്നതാണ് PNP. സാധാരണ പ്രവര്‍ത്തനത്തില്‍ ഒരു PN സന്ധി മുന്നോട്ടും തുടര്‍ന്നുവരുന്ന NP സന്ധി പിന്നോട്ടും ബയെസ് ചെയ്‌തിരിക്കും. മുന്നോട്ട് ബയെസ് ചെയ്യുന്ന പി ഭാഗം എമിറ്ററും പിന്നോട്ട് ബയെസ് ചെയ്യുന്ന പി ഭാഗം കളക്‌ടറുമാണ്. നടുവിലെ ഭാഗം ബേസും ആണ്. NPN ട്രാന്‍സിസ്റ്ററിന്റെ ഘടനയും സമാനമാണ്. ചിത്രം കാണുക.