വെര്‍ണിയര്‍.
ദൂരം, കോണളവ് എന്നിവ ഏറ്റവും കൃത്യമായി അളക്കാനുള്ള ഒരു സംവിധാനം. പ്രധാന സ്‌കെയിലും ഒരു ഉപ സ്‌കെയിലും ഉണ്ടാകും. ഉപ സ്‌കെയിലാണ് വെര്‍ണിയര്‍. പ്രധാന സ്‌കെയിലിലെ നിശ്ചിത അളവിന്റെ പരിമാണത്തെ അതിലും ഉയര്‍ന്ന മറ്റൊരു സംഖ്യയായി വെര്‍ണിയറില്‍ കാണിച്ചിരിക്കും. വെര്‍ണിയറിന്റെ സ്ഥാനം മാറ്റി പ്രധാന സ്‌കെയിലിന്റെ അംഗവുമായി താരതമ്യം ചെയ്‌ത് കൃത്യമായ അളവെടുക്കാം. പിയറി വെര്‍ണിയര്‍ കണ്ടുപിടിച്ചത്.