Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
terminal | ടെര്‍മിനല്‍. | ഒരു ഉപയോക്താവിന് ഉപയോഗിക്കാന്‍ പാകത്തില്‍ മോണിറ്ററും കീ ബോര്‍ഡും മറ്റുപകരണങ്ങളും സജ്ജീകരിച്ചിരിക്കുന്ന ഭാഗമാണ് ടെര്‍മിനല്‍. ഒരു സെര്‍വറിന് ചിലപ്പോള്‍ ഒന്നിലധികം ടെര്‍മിനലുകള്‍ ഉണ്ടായിരിക്കും. |
terminal velocity | ആത്യന്തിക വേഗം. | ശ്യാനതയുള്ള ഒരു മാധ്യമത്തിലൂടെ വീഴുന്ന ഒരു വസ്തുവിന് ആര്‍ജിക്കാന്‍ കഴിയുന്ന പരമവേഗത. ഉദാ: ഒരു ദ്രാവകത്തിലൂടെ ഭൂഗുരുത്വം കാരണം വീഴുന്ന വസ്തുവിന്റെ വേഗത ക്രമേണ കൂടിവരും. വേഗത കൂടുമ്പോള്‍ ദ്രാവകം അതില്‍ എതിര്‍ദിശയില്‍ പ്രയോഗിക്കുന്ന ശ്യാനതാബലം കൂടും. ഒടുവില്‍ ഗുരുത്വബലവും ശ്യാനതാ ബലവും തുല്യമാവുമ്പോള്‍ ത്വരണം നിലയ്ക്കും. അപ്പോഴുള്ള വസ്തുവിന്റെ വേഗതയാണ് ആത്യന്തിക പ്രവേഗം. ഇത് വസ്തുവിന്റെ വലിപ്പത്തെയും സാന്ദ്രതയെയും മാധ്യമത്തിന്റെ ശ്യാനതയെയും ആശ്രയിച്ചിരിക്കുന്നു. |
terminator | അതിര്‍വരമ്പ്. | ചന്ദ്രന്, ബുധന്‍, ശുക്രന് എന്നിവയെ നിരീക്ഷിച്ചാല്‍ അവയുടെ പകല്‍ഭാഗവും രാത്രിഭാഗവും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍വരമ്പ് വ്യക്തമായി കാണാം. ബഹിരാകാശത്തുനിന്ന് ഭൂമിയെ നിരീക്ഷിച്ചാലും ഇതു ദൃശ്യമാണ്. |
terms | പദങ്ങള്‍. | 1. ഒരു അനുക്രമത്തിലെ രാശികള്‍. ഉദാ: 1, 2, 3...... 2. ഒരു ബഹുപദത്തില് +, - ചിഹ്നങ്ങളാല്‍ ബന്ധിതമായ രാശികള്‍. ഉദാ: x2-3x+z ല്‍ പദങ്ങള്‍ x2, -3x, z ഇവയാണ്. |
terpene | ടെര്‍പീന്‍. | C5H8 എന്ന ഐസോപ്രീനിന്റെ പോളിമറുകളായ ഹൈഡ്രാ കാര്ബണുകള്. പൂക്കള്‍, ഇലകള്‍, തടി, ഇവയ്ക്ക് ഗന്ധം നല് കുന്നു. |
terrestrial | സ്ഥലീയം | ഭൗമം. ഉദാ: സ്ഥലീയ ജന്തുക്കള്‍ ( terrestrial animals), ഭമൗഗ്രഹങ്ങള് ( terrestrial planets), ഭമൗദൂരദര്ശിനി ( terrestrial telescope). |
terrestrial planets | ഭമൗഗ്രഹങ്ങള്. | ഭൂമിയുമായി സാമ്യമുള്ളതും ഉറച്ച പാറയുടെ പുറംതോടുള്ളതുമായ ഗ്രഹങ്ങള്‍. ബുധന്‍, ശുക്രന്, ഭൂമി, ചൊവ്വ എന്നിവ ഭമൗഗ്രഹങ്ങളാണ്. |
tertiary alcohol. | ടെര്‍ഷ്യറി ആല്‍ക്കഹോള്‍. | ഒരു ടെര്‍ഷ്യറി കാര്‍ബണ്‍ അണുവിനോട് ഘടിപ്പിച്ചിട്ടുള്ള ആല്‍ക്കഹോളിക ഗ്രൂപ്പുള്ള സംയുക്തം. സാമാന്യ രാസസൂത്രം ഇവിടെ R,R1,R2എന്നിവ ആല്‍ക്കൈല്‍ റാഡിക്കലുകളാണ്. ഇവ ഒരേപോലത്തെയോ വ്യത്യസ്തമോ ആകാം. (അരൈല്‍ റാഡിക്കലുകളും ആകാം) |
tertiary amine | ടെര്‍ഷ്യറി അമീന് . | അമോണിയ തന്മാത്രയിലെ 3 ഹൈഡ്രജന്‍ അണുക്കളും ആല്‍ക്കൈല്‍ അഥവാ അരൈല്‍ റാഡിക്കലുകള്‍ കൊണ്ട് പ്രതിസ്ഥാപനം ചെയ്തിട്ടുള്ള സംയുക്തം. ഇവിടെ R,R1,R2എന്നിവ ആല്‍ക്കൈല്‍ അഥവാ അരൈല്‍ റാഡിക്കലുകളാണ്. |
Tertiary period | ടെര്‍ഷ്യറി മഹായുഗം. | സീനോസോയിക് കല്പത്തിന്റെ ആദ്യഭാഗം. ഈ മഹായുഗം 6.6 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് മുതല്‍ 1.6 കോടി വര്‍ഷങ്ങള്‍ക്കു മുമ്പു വരെ നീണ്ടു നിന്നു. ഇതിനെ പാലിയോസീന്‍, ഇയോസീന്‍, ഒളിഗോസീന്‍, മിയോസീന്‍, പ്ലിയോസീന്‍ എന്നിങ്ങനെ അഞ്ച് യുഗങ്ങളായി തിരിച്ചിട്ടുണ്ട്. കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു. സസ്തനികളുടെ പരിണാമവികാസം നടന്നത് ഈ കാലഘട്ടത്തിലാണ്. |
terylene | ടെറിലിന്‍. | ഒരിനം പോളിഎസ്റ്റര്‍. തുണിത്തരങ്ങള്‍ ഉണ്ടാക്കാനുപയോഗിക്കുന്ന കൃത്രിമ നാര്. ടെര്താലിക് ആസിഡും എത്തിലിന്‍ ഗ്ലൈക്കോളും തമ്മില്‍ ഒരുമിച്ചു പോളിമറീകരണം നടത്തിയാണ് ഇതുണ്ടാക്കുന്നത്. |
Tesla | ടെസ്ല. | കാന്തിക ഫ്ളക്സ് സാന്ദ്രതയുടെ ഏകകം. ഒരു ചതുരശ്രമീറ്ററിലൂടെ ലംബമായി കടന്നുപോകുന്ന ഒരു വെബര്‍ കാന്തിക ഫ്ളക്സിന് തുല്യമാണിത്. നിക്കോളാ ടെസ്ല (1856-1942) യുടെ ബഹുമാനാര്‍ഥം നല്കിയ പേര്. |
testa | ബീജകവചം. | വിത്തിന്റെ ബാഹ്യകവചം. |
testcross | പരീക്ഷണ സങ്കരണം. | അപ്രമുഖ പര്യായജീനുകള്‍ സമയുഗ്മാവസ്ഥയിലുള്ള ഒരു ജീവിയെ മറ്റൊന്നുമായി സങ്കരം ചെയ്യുന്ന പ്രക്രിയ. |
testis | വൃഷണം. | ആണ്ജന്തുക്കളില് ബീജങ്ങള്‍ ഉത്പാദിപ്പിക്കുന്ന അവയവം. കശേരുകികള്‍ക്ക് ഒരു ജോഡി വീതമാണുള്ളത്. ഇവയില്‍ നിന്ന് ആണ്ലിംഗഹോര്മോണുകളും ഉത്ഭവിക്കുന്നുണ്ട്. |
testosterone | ടെസ്റ്റോസ്റ്റെറോണ്‍. | ആണ് കശേരുകികളുടെ വൃഷണങ്ങള്‍ ഉത്പാദിപ്പിക്കുന്ന സ്റ്റെറോയ്ഡ് ഹോര്‍മോണ്‍. |
Tethys 1.(astr) | ടെതിസ്. | ശനിയുടെ ഉപഗ്രഹങ്ങളിലൊന്ന്. 2.(geol) ലോറേഷ്യയ്ക്കും ഗോണ്ട്വാനയ്ക്കും ഇടയിലുണ്ടായിരുന്നു എന്നു കരുതപ്പെടുന്ന സമുദ്രം. |
tetrad | ചതുഷ്കം. | മിയോട്ടിക വിഭജനത്തിന്റെ ഒന്നാം പ്രാഫേസിലെ പാക്കിട്ടീന് ഘട്ടത്തില്‍ നാല് ഇഴകളായി കാണപ്പെടുന്ന സമജാത ക്രാമസോം ജോഡി. |
tetrahedron | ചതുഷ്ഫലകം. | നാല് സമതല ത്രികോണങ്ങള്‍ വശങ്ങളായുള്ള ത്രികോണ സ്തംഭം. |
tetrapoda | നാല്ക്കാലികശേരുകി. | ശരീരത്തിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും ഓരോ ജോഡി കാലുകളുള്ള കശേരുകികള്‍. അതായത് എനാതയില്പെട്ടവയും മറ്റെല്ലാതരം മത്സ്യങ്ങളും ഒഴികെയുള്ള കശേരുകികള്‍. പരിണാമ മാറ്റങ്ങള്‍ വഴി മുന്‍കാലുകള്‍ക്കും പിന്കാലുകള്ക്കും പല മാറ്റങ്ങളും വന്നിട്ടുണ്ട്. |