അസമമിത കാര്‍ബണ്‍ അണു
കൈറാല്‍ കാര്‍ബണ്‍ എന്നും വിശേഷിപ്പിക്കും. കാര്‍ബണ്‍ മറ്റ് ആറ്റങ്ങളുമായോ ഗ്രൂപ്പുകളുമായോ ചേരുമ്പോള്‍ നാലു രാസബന്ധങ്ങളുണ്ടാകുന്നു. ഇങ്ങനെ നാലു വ്യത്യസ്‌തങ്ങളായ ആറ്റങ്ങളുമായോ, ഗ്രൂപ്പുകളുമായോ ചേര്‍ന്നുണ്ടാകുന്ന തന്മാത്രയിലെ കാര്‍ബണ്‍ ആണ് അസമമിത കാര്‍ബണ്‍ ആറ്റം. കൈറാല്‍ കാര്‍ബണുകളുള്ള തന്മാത്രകള്‍ക്ക് ചില പ്രത്യേക ഗുണധര്‍മ്മങ്ങള്‍ ഉണ്ടായിരിക്കും.